Image

സംസ്ഥാനത്ത്‌ ഇടതു മുന്നണിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന്‌ കോടിയേരി

Published on 16 February, 2019
സംസ്ഥാനത്ത്‌ ഇടതു മുന്നണിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന്‌ കോടിയേരി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ ഇടതുമുന്നണിക്ക്‌ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന്‌ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

സംസ്ഥാനത്ത്‌ ഇടതു മുന്നണിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

ലോക്‌സഭാ വിജയം സംബന്ധിച്ച അഭിപ്രായ സര്‍വേ ഫലം അപ്രസക്തമാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇതിന്‌ തെളിവാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.


ഇടത്‌ സര്‍ക്കാര്‍ വന്നതിന്‌ ശേഷം ഉപതെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ.എമ്മിന്‌ വോട്ട്‌ വര്‍ധിച്ചു. മലപ്പുറം ലോക്‌സഭ -ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലങ്ങളില്‍ വോട്ട്‌ ഗണ്യമായി കൂടി. തദ്ദേശസ്ഥാപനങ്ങളിലും ഇടത്‌ മുന്നേറ്റമാണ്‌. ഇത്‌ എല്‍.ഡി.എഫിന്‌ ആത്മവിശ്വാസം പകരുന്നതായും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക