Image

വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 27,28 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 16 April, 2012
വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 27,28 തീയതികളില്‍
കാര്‍ട്ടറൈറ്റ്‌ (ന്യൂജേഴ്‌സി): സെന്റ്‌ ജോര്‍ജ്‌ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷവും ഏപ്രില്‍ 27,28 (വെള്ളി, ശനി) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കുന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയുണ്ടായിരിക്കും.

27-വെള്ളി: വൈകിട്ട്‌ 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥന, 7.15-ന്‌ വചനശുശ്രൂഷ, 8.30-ന്‌ ആശീര്‍വാദം.

28 -ശനി: രാവിലെ 9.15-ന്‌ പ്രഭാത പ്രാര്‍ത്ഥന, 10-ന്‌ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്ന്‌ പ്രദക്ഷിണം, ആശീര്‍വാദം.

ആത്മീയമായ ഈ വിശുദ്ധ ശുശ്രൂഷകളില്‍ സംബന്ധിച്ച്‌ വിശുദ്ധന്റെ മദ്ധ്യസ്ഥതയാല്‍ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിശ്വാസികള്‍ ഏവരേയും വികാരി റവ.ഫാ. വിജു ഏബ്രഹാം തടത്തിപറമ്പില്‍, അസോസിയേറ്റ്‌ വികാരി വെരി റവ. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവരും തിരുനാള്‍ പ്രസുദേന്തിമാരും മറ്റ്‌ കമ്മിറ്റിക്കാരും ക്ഷണിക്കുന്നു.

വിജു വര്‍ഗീസ്‌ ആന്‍ഡ്‌ ഫാമിലി, വര്‍ഗീസ്‌ കിഴുക്കാലില്‍ ആന്‍ഡ്‌ ഫാമിലി, റോയി ചിറയ്‌ക്കല്‍ ആന്‍ഡ്‌ ഫാമിലി എന്നിവരാണ്‌ ഇത്തവണത്തെ പെരുന്നാള്‍ സംയുക്തമായി ഏറ്റെടുത്ത്‌ നടത്തുന്നത്‌.

സമാപന ആശീര്‍വാദത്തിനുശേഷം വിഭവസമൃദ്ധമായ നേര്‍ച്ചയും, സദ്യയും ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ വിജു ഏബ്രഹാം തടത്തിപറമ്പില്‍ (732 969 0085), വെരി റവ. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ (973 610 4866), റ്റീന ഗീവര്‍ഗീസ്‌ (732 940 1622), റോയി ചിറയ്‌ക്കല്‍ (742 713 3450).

ന്യൂജേഴ്‌സിയില്‍ നിന്നും പി.ആര്‍.ഒ ലാലു കുര്യാക്കോസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 27,28 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക