Image

ധീരാത്മാക്കള്‍( കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 16 February, 2019
ധീരാത്മാക്കള്‍( കവിത:  രാജന്‍ കിണറ്റിങ്കര)
വെറുപ്പ്
ഭീരുക്കളുടെ
മുനയൊടിഞ്ഞ
ആയുധമാണ് ..
ബുദ്ധികൊണ്ട്
ചിന്തിക്കാന്‍
കഴിയാത്തപ്പോള്‍
ഹൃദയം കൊണ്ട്
സ്‌നേഹിക്കാന്‍
കഴിയാത്തപ്പോള്‍
സഹനം കൊണ്ട്
കീഴടക്കാന്‍
കഴിയാത്തപ്പോള്‍
ഭീകരതയുടെ
മുഖംമൂടിയണിഞ്ഞ്
അവര്‍ വരും
ആത്മവീര്യത്തിന്റെ
തുറന്നിട്ട വഴികളിലേക്ക്  
പിന്‍വാതിലിലൂടെ
നുഴഞ്ഞു കയറും
വെറുപ്പിന്റെ  
ദുഷിച്ച കൈകളാല്‍
ധീരതയുടെ നെഞ്ചിലേക്ക് 
നിറയൊഴിക്കും..
പക്ഷെ
അവരറിയുന്നില്ല
നിശ്ചലമാക്കാന്‍
കഴിയുന്നത്
ശരീരം മാത്രമാണ് ..
മുറിവേറ്റ രാഷ്ട്രം
ചോരയൊലിച്ചും
ശബ്ദിച്ചു കൊണ്ടിരിക്കും .
വെറുപ്പിന്റെ,
ഭീരുത്വത്തിന്റെ
ഭീകരതയുടെ
അവസാന കണ്ണിയും
അറ്റുപോകും വരെ
പോരാടിക്കൊണ്ടിരിക്കും ..
********
*രാജന്‍ കിണറ്റിങ്കര*

ധീരാത്മാക്കള്‍( കവിത:  രാജന്‍ കിണറ്റിങ്കര)
Join WhatsApp News
വിദ്യാധരൻ 2019-02-16 07:30:32
ജാതിവർഗ്ഗ വർണ്ണങ്ങളുടെയും വംശീയതയുടെയും നീരാളി പിടുത്തത്തിൽ നിന്ന് സ്വതന്ത്രനായി, സ്നേഹമെന്ന സുകുമാരഗുണത്തിൽ മനുഷ്യവർഗ്ഗത്തെ ഒന്നായി കാണാൻ കഴിയുന്ന ഒരു ധീരനായ കവിയുടെ തൂലികയിൽ നിന്ന് മാത്രമേ ഇത്തരം കവിതകൾ ഉതിരുകയുള്ളു .  അഭിനന്ദനങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക