Image

നോര്‍ത്ത്‌ ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തില്‍ നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷ ദിവ്യമായി

ജോയിച്ചന്‍ പുതുക്കുളം Published on 16 April, 2012
നോര്‍ത്ത്‌ ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തില്‍ നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷ ദിവ്യമായി
ന്യൂയോര്‍ക്ക്‌: `അവന്‍ അത്താഴത്തില്‍ നിന്ന്‌ എഴുന്നേറ്റ്‌ വസ്‌ത്രം ഊരിവെച്ച്‌ ഒരു തൂവാലയെടുത്ത്‌ അരയില്‍ ചുറ്റി. ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്ന്‌ ശിഷ്യന്മാരുടെ കാലുകള്‍ കഴുകുവാനും, അരയില്‍ ചുറ്റിയിരുന്ന തൂവാലകൊണ്ട്‌ തുടയ്‌ക്കുവാനും തുടങ്ങി' (ജോണ്‍: 13:415)

എളിമയുടെ ഈ മഹത്വ വാക്യങ്ങളെ അര്‍ത്ഥവത്താക്കി, ദേവാലയം തിങ്ങിനിറഞ്ഞ വിശ്വാസികളുടെ സാന്നിധ്യത്തില്‍ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സുകൊണ്ട്‌ തൂവാലയെടുത്ത്‌ അരയില്‍ ചുറ്റി വന്ദ്യ പുരോഹിതരും, ശെമ്മാശന്മാരും, ശുശ്രൂഷകരും അടങ്ങിയ 12 പേരുടെ കാലുകള്‍ കഴുകി തുടച്ച്‌ ചുംബിച്ചപ്പോള്‍ നോര്‍ത്ത്‌ ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയം അക്ഷരാര്‍ത്ഥത്തില്‍ ഭക്തിയുടെ ഒരു നിറവിനുകൂടി സാക്ഷ്യംവഹിച്ചു. ഈ ദേവാലയത്തില്‍ ആദ്യമായി നടത്തപ്പെട്ട കാല്‍കഴുകല്‍ ശുശ്രൂഷ, സൗമ്യത്തിന്റേയും, എളിമയുടേയും ചൈതന്യമേകി. ഏപ്രില്‍ അഞ്ചിന്‌ വ്യാഴാഴ്‌ച വൈകുന്നേരം 5.30-ന്‌ ആരംഭിച്ച ശുശ്രൂഷ 8.30 വരെ നീണ്ടുനിന്നു. വളരെ അപൂര്‍വ്വമായി സംബന്ധിക്കുവാന്‍ സാധിക്കുന്ന ഈ ദിവ്യശുശ്രൂഷയില്‍ പങ്കെടുത്ത എല്ലാ വിശ്വാസികളേയും വിശേഷാല്‍ വന്ദ്യരായ തോമസ്‌ മേപ്പുറത്ത്‌, ദിലീഷ്‌ ഏലിയാസ്‌ എന്നീ വൈദീകശ്രേഷ്‌ഠരേയും, പ്രിയപ്പെട്ട അനീഷ്‌ സ്‌കറിയ, ജേക്ക്‌ ജേക്കബ്‌ എന്നീ ശെമ്മാശന്മാരേയും, പ്രിയ ശുശ്രൂഷകരേയും നന്ദിയോടെ സ്‌മരിക്കുന്നു.

അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഹാശാ ആഴ്‌ചയിലെ ശുശ്രൂഷകളിലും, ദുഖവെള്ളി, ശനി ദിവസങ്ങളിലെ പ്രാര്‍ത്ഥനകളിലും വിശുദ്ധ കുര്‍ബാനയിലും വന്ന്‌ സംബന്ധിച്ച എല്ലാ ഇടവകാംഗങ്ങളേയും പ്രത്യേകാല്‍ മറ്റ്‌ ഇടവകയില്‍ നിന്നും വന്ന്‌ സംബന്ധിച്ച എല്ലാവരേയും പ്രത്യേകം അനുമോദിക്കുകയും, അവരോടുള്ള നന്ദി ഇടവക വികാരി സ്‌കറിയാ തേലാപ്പള്ളില്‍ കോര്‍എപ്പിസ്‌കോപ്പ അറിയിക്കുകയും ചെയ്‌തു. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി റെഞ്ചി വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
നോര്‍ത്ത്‌ ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തില്‍ നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷ ദിവ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക