Image

കൊളോണില്‍ തിരുനാള്‍ കമ്മിറ്റി രൂപീകരണം ഫെബ്രുവരി 17 ന്

Published on 16 February, 2019
കൊളോണില്‍ തിരുനാള്‍ കമ്മിറ്റി രൂപീകരണം ഫെബ്രുവരി 17 ന്
 

കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണം ഫെബ്രുവരി 17 ന് (ഞായര്‍) നടക്കും. വൈകുന്നേരം 5 ന് കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ ദിവ്യബലിയും തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തില്‍ വിവിധ കമ്മിറ്റികളും രൂപീകരിക്കും. തദവസരത്തില്‍ പോയവര്‍ഷത്തെ പ്രസുദേന്തി ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം കുടുംബത്തെ ആദരിക്കും.

ജൂലൈ 6,7 (ശനി,ഞായര്‍) തീയതികളിലാണ് തിരുനാളാഘോഷം. സമൂഹത്തിന്റെ മുപ്പത്തിയൊന്‍പതാമത്തെ തിരുനാളാണ് ഇത്തവണ ആഘോഷിക്കുന്നത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. 

ചങ്ങനാശേരി, നാലുകോടി സ്വദേശി ഹാനോ തോമസ് മൂര്‍/വിജി കടുത്താനം കുടുംബമാണ് നടപ്പുവര്‍ഷത്തെ പ്രസുദേന്തി. സുവര്‍ണജൂബിലി നിറവിലെത്തിയ കമ്യൂണിറ്റിയില്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎം.ഐ. ചാപ്‌ളെയിനായി സേവനം ചെയ്യുന്നു.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ (ചാപ്‌ളെയിന്‍) 0221/629868, 0178 9353004, ഹാനോ തോമസ് മൂര്‍ (പ്രസുദേന്തി) 02034187000,017655127049 ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കണ്‍വീനര്‍) 0221 5904183. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക