Image

ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി പത്താം വാര്‍ഷികം മെയ്‌ 26-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 16 April, 2012
ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി പത്താം വാര്‍ഷികം മെയ്‌ 26-ന്‌
ഷിക്കാഗോ: 2002-ല്‍ രൂപംകൊണ്ട നഴ്‌സുമാരുടെ സംഘടനയായ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ പത്താം വാര്‍ഷികം നഴ്‌സസ്‌ വാരാഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയില്‍ ആഘോഷിക്കുന്നതാണ്‌. മെയ്‌ 26-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ (5300 W. Touhy Ave, Skokie, IL 60077) വെച്ചാണ്‌ ആഘോഷപരിപാടികള്‍ നടത്തുന്നത്‌. പ്രശസ്‌തരായ അനേകം പ്രതിഭകള്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കും.

കുക്ക്‌ കൗണ്ടി ഹെല്‍ത്ത്‌ ആന്‍ഡ്‌ ഹോസ്‌പിറ്റല്‍ സിസ്റ്റത്തിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഡോ. റാം രാജു ഉദ്‌ഘാടനം നിര്‍വഹിക്കും. അദ്ദേഹത്തോടൊപ്പം ജോണ്‍ എച്ച്‌. സ്‌ട്രോഗര്‍ ഹോസ്‌പിറ്റലിന്റെ ഇന്‍ട്രിം ചീഫ്‌ നഴ്‌സിംഗ്‌ ഓഫീസറായ റ്റാന്‍ഡാ റസ്സലും പങ്കെടുക്കും. ജനറല്‍ സര്‍വീസ്‌ അഡ്‌മിനിസ്‌ട്രേഷന്റെ റീജിയണല്‍ അഡ്‌മിനിസ്‌ട്രേറ്ററും, നിരവധി ഷിക്കാഗോ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്റെ ലീഡറുംകൂടിയായ ലതാ ആന്‍ കാലായില്‍ വിശിഷ്‌ടാതിഥിയായിരിക്കും.

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സംഘടനയ്‌ക്കുണ്ടായ നേട്ടങ്ങളും, നഴ്‌സുമാര്‍ക്കും സമൂഹത്തിനും ലഭിച്ച സേവനങ്ങളും ഈ വാര്‍ഷികാഘോഷത്തില്‍ അവലോകനം ചെയ്യും.

ഈ ആഘോഷത്തിന്റെ മറ്റൊരു സവിശേഷത ഇനായിയുടെ നാഷണല്‍ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നഴ്‌സസ്‌ ഓഫ്‌ അമേരിക്ക (എന്‍.എ.ഐ.എന്‍.എ)യുടെ പ്രസിഡന്റായ ഡോ. സോളിമോള്‍ കുരുവിള പങ്കെടുക്കുന്നു എന്നുള്ളതാണ്‌. ഒക്‌ടോബര്‍ 5,6 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കുവാനിരിക്കുന്ന നൈന കണ്‍വെന്‍ഷന്റെ കിക്ക്‌ ഓഫ്‌ തദവസരത്തില്‍ സോളിമോള്‍ കുരുവിള നിര്‍വഹിക്കുന്നതാണ്‌. നൈന കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും.

വൈവിധ്യമാര്‍ന്ന കലാപരിപാടികളും അറിവിന്റെ സന്ദേശങ്ങളും ഈ ആഘോഷത്തെ മോടിപിടിപ്പിക്കും. ബാങ്ക്വറ്റ്‌ ഡിന്നറോടെയാണ്‌ പരിപാടികള്‍ സമാപിക്കുന്നത്‌. പരിപാടി വിജയിപ്പിക്കേണ്ടത്‌ ഓരോ നഴ്‌സുമാരുടേയും കടമയാണ്‌. എല്ലാ നഴ്‌സുമാരേയും കുടുംബ സമേതം ആഘോഷവേളയിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടിസി ഞാറവേലില്‍ (224 392 7944), അജിമോള്‍ പുത്തന്‍പുരയില്‍ (773 775 7442), സിബി കടിയംപള്ളി (847 970 2090), മേഴ്‌സി കുര്യാക്കോസ്‌ (708 467 0675), ലിസി പീറ്റേഴ്‌സ്‌ (847 824 2123), ലില്ലി തച്ചില്‍ (708 614 8474).


സിബി കടിയംപള്ളി അറിയിച്ചതാണിത്‌.
ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി പത്താം വാര്‍ഷികം മെയ്‌ 26-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക