Image

അമ്മയെയും കുട്ടിയെയും സംരക്ഷിക്കാന്‍ തന്‍റെ ശിക്ഷ ഇളവ് ചെയ്യണമെന്ന് ഫാദര്‍ റോബിന്‍ കോടതയില്‍ പറഞ്ഞു

കല Published on 16 February, 2019
അമ്മയെയും കുട്ടിയെയും സംരക്ഷിക്കാന്‍ തന്‍റെ ശിക്ഷ ഇളവ് ചെയ്യണമെന്ന് ഫാദര്‍ റോബിന്‍ കോടതയില്‍ പറഞ്ഞു

ജീവപര്യന്തം ശിക്ഷയില്‍ നിന്ന് ഇളവ് നേടാന്‍ അവസാനത്തെ അടവും പുറത്തെടുത്തു ഫാദര്‍ റോബിന്‍ വടക്കുംചേരി. കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ മുതല്‍ എങ്ങനെ കുറഞ്ഞ ശിക്ഷയിലേക്ക് എത്താമെന്നായിരുന്നു റോബിന്‍റെ ആലോചന മുഴുവന്‍. അവസാനം അമ്മയെയും കുട്ടിയെയും സംരക്ഷിക്കാന്‍ തനിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് വരെ റോബിന്‍ കോടതിയില്‍ പറഞ്ഞു. കോട്ടിയൂര്‍ പീഡനക്കേസിലെ പ്രതി റോബിന്‍ വടക്കുംചേരിക്ക് കോടതി ജീവപര്യന്തം ശിക്ഷ ഒഴിവാക്കിയതും കുട്ടിയെ പരിഗണിച്ചായിരുന്നു. കുട്ടിക്ക് ഇതുവരെ തന്‍റെ പിതാവിനെ കാണാന്‍ അവസരം ലഭിച്ചിട്ടില്ല. ഇക്കാര്യം കണക്കിലെടുത്താണ് ജീവപര്യന്തം ശിക്ഷ നല്‍കാത്തത്. 
അറുപത് വര്‍ഷം തടവ് ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയുമാണ് റോബിന് കോടതി വിധിച്ചത്. പിഴയായി ഈടാക്കുന്ന തുക പെണ്‍കുട്ടി നല്‍കാനും കോടതി വിധിച്ചു. വിവിധ വകുപ്പുകളില്‍ നല്‍കിയ അറുപത് വര്‍ഷം ശിക്ഷ ഇരുപത് വര്‍ഷംകൊണ്ട് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഫലത്തില്‍ കുറഞ്ഞത് ഒരു വ്യാഴവട്ടമെങ്കിലും റോബിന്‍ ജയിലിനുള്ളിലാകും എന്ന് ഉറപ്പാണ്. 
പതിനാറ്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനാണ് കൊട്ടിയൂര്‍ പള്ളി വികാരിയായ ഫാദര്‍ റോബിനെതിരെ 2107 ഫെബ്രുവരി 26 കേസ് രജിസ്റ്റര്‍ ചെയ്തത്. കൊട്ടിയൂര്‍ പള്ളി വികാരിയായി എത്തുന്നതിന് മുമ്പ് ഇദ്ദേഹം കേരളത്തിലെ പ്രമുഖ പത്രമായ ദീപികയുടെ മാനേജിംഗ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവാദ നായകന്‍ ഫാരിസ് അബൂബക്കറിന്‍റെ അടുത്ത സുഹൃത്തുംകൂടിയായിരുന്നു ഫാദര്‍ റോബിന്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക