ഗുരുതരമായ രോഗത്തെ തുടര്‍ന്ന് പാക് സൈനീക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അസ്ഹര്‍ മസൂദ് പുല്‍വാമ ആക്രമണം ആസൂത്രണം ചെയ്തത്. മസൂദിന്റെ ജയ്ഷെ മുഹമ്മദുമായി സഹകരിക്കുന്ന മറ്റു തീവ്രവാദി ഗ്രൂപ്പുകളെയൊന്നും അറിയിക്കാതെ മസൂദ് നേരിട്ടായിരുന്നു അക്രമണത്തിന്റെ പദ്ധതിയൊരുക്കിയത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പികാസ്ഥാനിലെ റാവല്‍പിണ്ടി ആശുപത്രിയില്‍ ചികിത്സയിലാണ് മസൂദ്. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘനടകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ജിഹാദി കൗണ്‍സിലിന്റെ സമീപകാലത്തെ യോഗങ്ങളിലൊന്നും മസൂദ് പങ്കെടുത്തിരുന്നില്ല എന്നും പറയപ്പെടുന്നു.
പുല്‍വാമ അക്രമണത്തിന്റെ എട്ടു ദിവസം മുമ്പ് കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന തന്റെ അനുയായികള്‍ക്ക് മസൂദിന്റെ ശബ്ദസന്ദേശം എത്തിയിരുന്നു. മസൂദിന്റെ അനിന്തരവന് ഉസ്മാനെ കഴിഞ്ഞ ഒക്ടോബറില്‍ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശമാണ് മസൂദ് അനുയായികള്‍ക്ക് അയച്ചത്.