Image

യാത്രാമൊഴി (രേഖാ ഷാജി)

Published on 17 February, 2019
യാത്രാമൊഴി (രേഖാ ഷാജി)
അകലെ വിദൂരതയില്‍ അതിരുകാക്കും
നമ്മുടെ ധീര ജവാന്മാര്‍.
നാം ഉറങ്ങുമ്പോഴും
കെടാത്ത ദീപ നാളമായ്
അണയാതെ തെളിഞ്ഞിടുന്നു.

കാവല്‍നില്‍ക്കും കരുത്തരാം
നാടിന്‍ ഉജ്ജ്വല ജ്വാലയായി
ജ്വാലാമുഖികളായി
സ്വയം എരിഞ്ഞിടുന്നു
കോടി കോടി ജനതതന്‍ അഭിമാനം കാത്തിടുവാന്‍.

പിറന്ന മണ്ണില്‍ നിന്ന് അന്യമായി
പറന്നുപോയി വിദൂരമാം ദിക്കില്‍.
ഉണര്‍ന്നിരുന്നു നമുക്കുറുങ്ങുവാന്‍ വേണ്ടി. കരുതലായി കാവലായി ജാഗരൂകരാം നാടിന്‍ ധീര പുത്രന്മാര്‍.

വീഴുന്നു മണ്ണില്‍ ചുടുരക്തം
അരുവി പോലെ ഒഴുകുന്നു. ഒരേ
നിറമാണെന്നെന്നുമതിന്
ഹിന്ദുവില്ല ക്രിസ്ത്യനില്ല മുസല്‍മാനില്ല
സിക്കുമില്ല
ജൈനനുമില്ല
യുദ്ധക്കളത്തില്‍.
ഉണ്ട് ഒരായിരം മനുഷ്യപുത്രന്മാര്‍.

ഭാരതാംബയെ നെഞ്ചോടുചേര്‍ത്തു തളരാതെ തകരാതെ പോരാടി നാടിന് അഭിമാനമായി.

തന്‍ പ്രിയ പ്രേയസിക്കു ഒരു മൃദു ചുംബനം നല്‍കി തന്മണി കുഞ്ഞിനെ മാറോടു ചേര്‍ത്തു വീണ്ടും വരുമെന്നും കൊഞ്ചി പറഞ്ഞു.
പിറന്ന മണ്ണും ജനിച്ച വീടും ജനനിയും താതനും എന്നുമൊരു
മധുരമാം വികാരമായി മാറി.

വേണ്ട നമുക്കിനി
ഒരു ഹിരോഷിമ
വേണ്ട
നമുക്കിനിയൊരു നാഗസാക്കി പടുത്തുയര്‍ത്താം
സ്വരാജ്യത്തില്‍
സമാധാനത്തില്‍ നിറയും സുരക്ഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക