Image

പെരുമ്പുഴയില്‍ 'സൗജന്യ മെഡിക്കല്‍ ക്യാമ്പ്' ഫെബ്രുവരി 23 നു

Published on 18 February, 2019
പെരുമ്പുഴയില്‍ 'സൗജന്യ മെഡിക്കല്‍ ക്യാമ്പ്' ഫെബ്രുവരി 23 നു
പെരുമ്പുഴ:  തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം കിംസ് ആശുപത്രിയുടെ സഹകരണത്തോടെ ഈ വരുന്ന ഫെബ്രുവരി 23ആം തീയതി  ശനിയാഴ്ച രാവിലെ 9  മണി മുതല്‍ പെരുമ്പുഴ എം.ജി.യു.പി. സ്‌കൂള്‍  അങ്കണത്തില്‍ വച്ച് 'സൗജന്യ മെഡിക്കല്‍ ക്യാമ്പ്' നടത്തുന്നു. പ്രസ്തുത മെഡിക്കല്‍ ക്യാമ്പിന്റെയും, തണല്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്റെയും ഉദ്ഘാടനവും, തണല്‍ സമാഹരിച്ച ചികിത്സാധനസഹായവിതരണവും ബഹുമാനപ്പെട്ട  ഫിഷറീസ്  പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി ശ്രീമതി. ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.

ചടങ്ങില്‍ ബഹുമാനപ്പെട്ട ഇളമ്പള്ളൂര്‍ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സുജാതാമോഹന്‍ മുഖ്യ പ്രഭാഷണം നടത്തുകയും, മറ്റു വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുന്നതുമാണ്. 
 ലിവര്‍ ഫങ്ക്ഷന്‍ ടെസ്റ്റ്, പള്‍മൊണറി ഫങ്ക്ഷന്‍ ടെസ്റ്റ്, ബ്ലഡ് പ്ലഷര്‍ പരിശോധന എന്നിവ കൂടാതെ ആദ്യത്തെ 45  രോഗികള്‍ക്ക് ഒആഅഇ പരിശോധനയും സൗജന്യമായി ക്യാമ്പില്‍ ചെയ്യുന്നതാണ്. കൂടാതെ  ഓര്‍ത്തോപീഡിക്, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ് എന്നീ വിഭാഗങ്ങളില്‍  ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായ ഈ ക്യാമ്പിന്റെ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9946158724,  9020861494

പെരുമ്പുഴയില്‍ 'സൗജന്യ മെഡിക്കല്‍ ക്യാമ്പ്' ഫെബ്രുവരി 23 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക