Image

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് ഡേറ്റ് ചെയ്യാന്‍ താത്പര്യമുള്ള നടനുണ്ട്, എന്നാല്‍ ബോളിവുഡില്‍ നിന്നല്ല

Published on 18 February, 2019
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് ഡേറ്റ് ചെയ്യാന്‍ താത്പര്യമുള്ള നടനുണ്ട്, എന്നാല്‍ ബോളിവുഡില്‍ നിന്നല്ല

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ഒരു സെലിബ്രിറ്റി താരമാണ്. സുഹാനയുടെ ഒരു വെളിപ്പെടുത്തലാണ് ബോളിവുഡിലെ ഇപ്പോഴത്തെ വാര്‍ത്ത. തനിക്ക് ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുള്ള നടന്‍ ആരാണെന്നാണ് സുഹാന വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് സുഹാന ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏത് നടനെയാണ് ഡേറ്റ് ചെയ്യാന്‍ ആഗ്രഹമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ദക്ഷിണ കൊറിയന്‍ ഗായകനും ഗാനരചയിതാവും നടനുമായ സുഹോ എന്നായിരുന്നു സുഹാനയുടെ മറുപടി. സുഹോയുടെ ചിത്രം സഹിതമാണ് സുഹാന മറുപടി നല്‍കിയത്. ബോയ് ബാന്‍ഡ് എക്‌സോയുടെ പ്രധാന ഗായകനാണ് സുഹോ. താരപുത്രി സുഹാന, തനിക്ക് ഒരു അഭിനേത്രി ആകാനാണ് താത്പര്യമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക