Image

ഞാന്‍ പെറ്റ മകന്‍ (കവിത: വിനയ് വിജയന്‍)

Published on 18 February, 2019
ഞാന്‍ പെറ്റ മകന്‍ (കവിത: വിനയ് വിജയന്‍)
ഞാന്‍ പെറ്റ മകനും, നീ പെറ്റ മകനും
ഒരു കുത്തും പലവെട്ടുമായി പൊലിയുന്നതെന്തേ?

അറ്റു മാറ്റിയ നിന്റെ പൊക്കിള്‍കോടിയിലെ,
നിന്നിറ്റു വീണൊരു ചോരകണ്ടെന്‍ മനംനൊന്തു.
എന്റെ കണ്ണില്‍ നിറഞ്ഞൊരു ഈറനും
ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരിയും

അന്നു ഞാന്‍ വാരിപ്പുണര്‍ന്നുയെന്‍ മകനെ
ഉമ്മവെച്ചു പാലൂട്ടി വളര്‍ത്തിയെന്‍ കുഞ്ഞേ
നിന്‍റ്റെ വളര്‍ച്ച ഞാന്‍ കൊതിതീരെ കണ്ടില്ല
അതിനുള്ളില്‍ തീര്‍ന്നില്ലേ നിന്‍റ്റെയീ ജന്മം!

കാലൊച്ച കേട്ട് ഞാന്‍ വാതില്‍ക്കല്‍ ചെന്നപ്പോള്‍,
കടലോളം തളം കെട്ടിയ ചുടുചോരയല്ലോ നിലത്തു.
ആ നിലയില്ലാചെങ്കടലില്‍ നീ മുങ്ങിത്താഴുമ്പോള്‍
ഒരു കൂട്ടമാളുകള്‍ ഇരുളിന്‍റെ മറവില്‍ ഓടി മറഞ്ഞു
ഒരു കൈ തരാതെ സ്തംഭിച്ചുപോയിഞാനും, ക്ഷമയ്ക്കു കുഞ്ഞേ!

കണ്ണുകള്‍ കെട്ടിയ ഈ അമ്മ തന്‍ നീതി തുലാസില്‍
നിന്റെ കൂടെനടന്നവരും ജീവനടുത്തവരും
കൈപ്പത്തിയില്‍ രക്തക്കറ പുരണ്ട തുല്യപങ്കാളിയലോ!
ശിക്ഷ വിധിക്കുന്നില്ല ഞാന്‍, പകരം നിര്‍ത്തുക മര്‍ത്യ വൈര്യം.
നീറുന്ന മനസ്സുമായി ഒരായിരം അമ്മമാരുണ്ടെന്നു ഓര്‍ക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക