Image

ഡാലസില്‍ ഏപ്രില്‍ - 22 നു 'ജോക്ക്-പോട്ട്' ഷോ

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍. Published on 17 April, 2012
ഡാലസില്‍ ഏപ്രില്‍ - 22 നു 'ജോക്ക്-പോട്ട്' ഷോ
ഡാലസ്: കേരള വോളിബോള്‍ ക്ലബ്‌ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ (ഡാലസ് സ്ട്രൈക്കേഴ്സ്)  ആഭിമുഖ്യത്തില്‍ നൃത്തസംഗീതഹാസ്യ വിരുന്നായ  'ജോക്ക്-പോട്ട്' സ്റ്റേജ്ഷോ ഏപ്രില്‍  22 നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ഡാലസ് കണ്‍വെന്‍ഷന്‍ സെന്റര് ബ്ലാക്ക്‌ അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ്‌ ലെറ്റേഴ്സ് തിയേറ്ററില്‍ അരങ്ങേറും 
 
മലയാളത്തിന്റെ പ്രിയ താരങ്ങളായ കലാഭവന്‍  മണി, ഹരിശ്രീ  അശോകന്‍ , നാദിര്‍ ഷാ, മുക്ത, ഭാമ, അഫ്സല്‍ , രഞ്ജിനി ജോസ് തുടങ്ങിയവര്‍ മൂന്നു മണിക്കൂര്‍ നീണ്ട ഈ  മുഴുനീള ഹാസ്യ നൃത്ത-സംഗീത പരിപാടിയില്‍    അണിനിരക്കും. പരിപാടിയുടെ സാമ്പത്തിക ലാഭം വരും വര്‍ഷം ഡാലസില്‍ നടക്കുന്ന കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  ഇരുപത്തഞ്ചാമത് വാര്‍ഷിക ടൂര്‍ണമെന്റു വിപുലമാക്കുവാന്‍ ഉപയോഗിക്കും. ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫിക്ക് വേണ്ടി നടത്തുന്ന ഈ ടൂര്‍ണമെന്റിനു കേരള വോളിബോള്‍ ക്ലബ്‌ ഓഫ് നോര്‍ത്ത് ടെക്സാസ്(ഡാലസ് സ്ട്രൈക്കേഴ്സ്) ആതിഥേയരാവും.
 
ഇവന്റ് സ്പോണ്‍സര്‍ ശബരി ഹോംസ് ആന്‍റ് ലക്ഷുറി വില്ലാ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രാന്റ് സ്പോണ്‍സേര്ഴ്സ് ടൊയോട്ട ഇര്‍വിംഗ്, ലോസന്‍ ട്രാവല്‍സ്, കോമേരിക ബാങ്ക് ടെക്സാസ്(പ്ലാറ്റിനം) തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഷോ സംഘടിപ്പിക്കുക.

വിവരങ്ങള്‍ക്ക്:
പി പ്രിന്‍സ് 469 767  0912 ,
സേവി ഫിലിപ്പ് 214  629  7355
ഷിബു ഫിലിപ്പ് 817  903  8870
തങ്കച്ചന്‍ ജോസഫ്‌ 972  746  3435
ഡാലസില്‍ ഏപ്രില്‍ - 22 നു 'ജോക്ക്-പോട്ട്' ഷോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക