Image

സംസ്ഥാനത്ത് അഴിമതി വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു; മുഖ്യമന്ത്രി

Published on 19 February, 2019
സംസ്ഥാനത്ത് അഴിമതി വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ എല്ലാ തലത്തിലും അവസാനിച്ചുവെന്ന് അവകാശപ്പെടുന്നില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിന്റെ അഴിമതി വിരുദ്ധ നിലപാടിന് രാജ്യത്താകെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം നിക്ഷേപ സൗഹൃദ നാടല്ലെന്ന സ്ഥിതിക്ക് മാറ്റമുണ്ടായി. ഇവിടെ ഒന്നും നടക്കില്ലെന്ന പതിവ് പല്ലവി മാറിയെന്നും വലിയ തോതില്‍ പദ്ധതികള്‍ സമയബന്ധിതമായി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്ക് രൂപീകരണം അവസാന ഘട്ടത്തിലാണെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക