Image

തുറമുഖ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും : മന്ത്രി കടന്നപ്പള്ളി

Published on 20 February, 2019
തുറമുഖ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും : മന്ത്രി  കടന്നപ്പള്ളി
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ആയിരംദിനം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തുറമുഖ, പുരാവസ്‌തു, പുരാരേഖ, മ്യൂസിയം വകുപ്പുകള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത്‌ നാല്‌ മേജര്‍ തുറമുഖങ്ങളും പതിനേഴോളം നോണ്‍ മേജര്‍ തുറമുഖങ്ങളുമാണ്‌ തുറമുഖ വകുപ്പിന്‌ കീഴിലുളളത്‌.

തുറമുഖ വികസനത്തിന്‌ ഗതിവേഗം കൂട്ടാന്‍ മാരിടൈം ബോര്‍ഡ്‌ രൂപീകരിച്ചു - കപ്പല്‍മാര്‍ഗ്ഗം ചരക്ക്‌ ഗതാഗതത്തിനും മറ്റ്‌ ഗതാഗത മാര്‍ഗ്ഗങ്ങള്‍ക്കുമുളള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്‌ നടപടി സ്വീകരിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പി.പി.പി വ്യവസ്ഥയില്‍ കരാര്‍ കമ്‌ബനിയായ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട്‌ ലിമിറ്റഡ്‌ ആണ്‌ ഇതിന്റെ മേല്‍നോട്ടം. കരാര്‍ വ്യവസ്ഥ പ്രകാരം 2019 ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ട ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുളള എല്ലാ ശ്രമങ്ങളും സ്വീകരിച്ചുവരുന്നു.

കണ്ണൂരിലെ അഴീക്കല്‍ തുറമുഖ വികസനത്തിന്‌ ഒരു പ്രത്യേക കമ്‌ബനി- അഴീക്കല്‍ പോര്‍ട്ട്‌ ലിമിറ്റഡ്‌ എന്ന പേരില്‍ രൂപീകരിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക