Image

പുല്‍വാമ ധീരന്മാര്‍ക്ക് ലോസ് ആഞ്ചലസില്‍ ശ്രദ്ധാഞ്ജലി

പ്രസാദ് പി Published on 21 February, 2019
പുല്‍വാമ ധീരന്മാര്‍ക്ക്   ലോസ് ആഞ്ചലസില്‍  ശ്രദ്ധാഞ്ജലി
ലോസ് ആഞ്ചെലെസ് : പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഭടന്മാര്‍ക്ക് ശ്രദ്ധാഞ്ജലികളര്‍പ്പിച്ചു കാലിഫോര്‍ണിയയിലെ ഭാരതീയ സമൂഹം. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക്  നോര്‍വാക്കിലെ സനാതനധര്‍മ്മ ക്ഷേത്ര ഹാളില്‍ ഒത്തുചേര്‍ന്ന പ്രവാസി ഭാരതീയര്‍ തങ്ങളുടെ മാതൃരാജ്യത്തിനെതിരെയുള്ള ഭീകരാക്രമണത്തെ അപലപിച്ചു.

വിവിധ സംസ്ഥാനങ്ങളെയും വിഭിന്ന സംസ്‌കാരങ്ങളെയും പ്രതിനിധാനം ചെയ്യുന്ന നൂറുകണക്കിനുപേര്‍ ചടങ്ങില്‍ സംബന്ധിച്ചു. അറുപത്തിയഞ്ചിലേയും എഴുപത്തിയൊന്നിലെയും ഇന്ത്യ പാക് യുദ്ധങ്ങളില്‍ പങ്കെടുത്ത മുന്‍ സൈനികരും ആര്‍മി മെഡിക്കല്‍ കോറില്‍നിന്നും വിരമിച്ചവരും   ചടങ്ങിനെത്തിയിരുന്നു.മാതൃ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പേരുകള്‍ വായിച്ചശേഷം അ വരുടെ ഓര്‍മയില്‍ സദസ് ഒരുനിമിഷം മൗന പ്രാര്‍ത്ഥന നടത്തി.

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസ്സോസിയേഷന്‍സ് ദേശീയ പ്രസിഡണ്ട് സുദീപ് ഗൊരഖ് ശങ്കര്‍  ആമുഖ പ്രഭാഷണം നടത്തി. ഭീകരാക്രമണത്തില്‍  വീര മൃത്യുയടഞ്ഞ ജവാന്മാര്‍ക്ക് വേണ്ടി അസോസിയേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി. ജെ. പി. യുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍  ജനറല്‍ സെക്രട്ടറി വിജയ് പാട്ടില്‍,  കണ്‍വീനര്‍ പി. കെ. നായക്, അജോയ് ദുബൈ (ബംഗാളി അസോസിയേഷന്‍),  മനേക് ഭൂസ്വല (ഡയറക്ടര്‍, വേള്‍ഡ് സൗരാഷ്ട്രിയന്‍ ഓര്‍ഗനൈസേഷന്‍), അബ്ദുല്‍ഗനി ഷെയ്ഖ് (ഇന്ത്യന്‍ മുസ്ലിം അസോസിയേഷന്‍),   അശോക് പട് നായിക്,  രവി വെള്ളത്തിരി തുടങ്ങി നിരവധി പ്രമുഖര്‍ സംസാരിച്ചു.  പ്രതിസന്ധിയില്‍  ഭാരത്തോടൊപ്പം നിന്ന അമേരിക്കയുള്‍പ്പടയുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് ചടങ്ങില്‍ സംസാരിച്ചവര്‍ നന്ദിപറഞ്ഞു.

വിജയ് പാട്ടീല്‍ സ്വാഗതമാശംസിച്ച പരിപാടിയില്‍ അഭിനവ് മേത്ത നന്ദി പ്രകാശിപ്പിച്ചു.

പുല്‍വാമ ധീരന്മാര്‍ക്ക്   ലോസ് ആഞ്ചലസില്‍  ശ്രദ്ധാഞ്ജലിപുല്‍വാമ ധീരന്മാര്‍ക്ക്   ലോസ് ആഞ്ചലസില്‍  ശ്രദ്ധാഞ്ജലിപുല്‍വാമ ധീരന്മാര്‍ക്ക്   ലോസ് ആഞ്ചലസില്‍  ശ്രദ്ധാഞ്ജലിപുല്‍വാമ ധീരന്മാര്‍ക്ക്   ലോസ് ആഞ്ചലസില്‍  ശ്രദ്ധാഞ്ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക