Image

സംസ്ഥാനത്ത് താപനില മൂന്ന് ഡിഗ്രിയോളം കൂടിയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

Published on 22 February, 2019
സംസ്ഥാനത്ത് താപനില മൂന്ന് ഡിഗ്രിയോളം കൂടിയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. താപനില മൂന്ന് ഡിഗ്രിയോളം കൂടിയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. അടുത്ത നാലാഴ്ചയോളം ഈ നില തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 38.2 ഡിഗ്രിയാണ്. ഫെബ്രുവരി മാസത്തില്‍ തലസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ചൂടാണിത്.

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂട് കൂടിയിട്ടുണ്ട്. മധ്യകേരളത്തില്‍ ശരാശരി 2ഡിഗ്രി ചൂടാണ് കൂടിയിരിക്കുന്നത്. വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട വടക്കു-കിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാന്‍ കാരണമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക