Image

ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ മ്യുസിക് റോക്ക് ലാന്‍ഡില്‍ ശനിയാഴ്ച

Published on 17 April, 2012
ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ മ്യുസിക് റോക്ക് ലാന്‍ഡില്‍ ശനിയാഴ്ച
ന്യൂയോര്‍ക്ക്: വിരസമായ ഒരു വീക്കെന്‍ഡില്‍ നടക്കുന്ന മലയാളി ഷോ എന്ന നിലയിലാണ് ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ മ്യൂസിക് കച്ചേരിക്ക് ജേക്കബ് റോയി പോയത്. പതിവുപോലുളള മറ്റൊരു ഷോ എന്നതായിരുന്നു മനസില്‍.
  
എന്നാല്‍ മൂന്നുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചിത്രം മാറി. മനസും ശരീരവും ത്രസിച്ച ഇ ത്തരമൊരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. ബാലഭാസ്‌കറിന്റെ വയലിന്‍ കച്ചേരി, മാജിക് ഷോ, ഫ്യൂഷന്‍ ഡാന്‍സ്, ഓസ്‌കര്‍ ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന സ്‌റ്റേജ്, ലൈറ്റ്, സൗണ്ട് എന്നിവയെല്ലാം ഒന്നുചേര്‍ന്നപ്പോള്‍ മനസ് മറ്റൊരു മായാലോകത്തായി. 
  
പക്ഷേ ഷോ കഴിഞ്ഞ് നോക്കുമ്പോള്‍ 1600 പേര്‍ക്ക് ഇരിക്കാവുന്ന ഹാളില്‍ നൂറില്‍പ്പരം പേര്‍. ഹൃദയത്തെ പ്രകമ്പനം കൊളളിച്ച കലാമേള അവിശ്വസനീയമായി അനുഭവപ്പെട്ടവ ര്‍ ഇത്രമാത്രം.
  
ഇത്തരമൊരു ഷോ അധിമാരും കാണാതെ പോകുന്നതില്‍ മനംനൊന്താണ് ജേക്കബ് റോയി മുന്‍കൈയെടുത്ത് ഷോ ന്യൂയോര്‍ക്ക് Rockland കൗണ്ടിയിലെ ക്‌നാനായ സെന്ററില്‍ ഈ ശനിയാഴ്ച (ഏപ്രില്‍ 21 വൈകുന്നേരം 6.30 ന്) അവതരിപ്പിക്കുവാന്‍ തീരുമാനിച്ചത്. 
  
കലയോടുളള സ്‌നേഹം മൂത്ത മുന്ന് ചെറുപ്പക്കാരാണ് ഷോയ്ക്ക് പിന്നില്‍. അവര്‍ രൂപം കൊടുത്ത ഇവന്റ്കാറ്റ്‌സ് എന്ന കമ്പനിയാണ് ഷോ കൊണ്ടുവന്നത്. 
  
താരനിബിഡമായ പല സ്‌റ്റേജ് ഷോകളും കഴിയുമ്പോള്‍ വെറുതെ കാശ് കളഞ്ഞല്ലോ എന്ന ചിന്താഗതികളുമായാണ് മിക്കപ്പോഴും കാണികള്‍ ഇറങ്ങിപ്പോകുന്നത്. പരിലീലന മൊന്നുമില്ലാതെ കുറെ കൂത്താട്ടം, മിമിക്രി എന്ന പേരില്‍ ആവര്‍ത്തന വിരസത, താരങ്ങ ളുടെ ചിറികോട്ടല് അഥവാ ലിപ് സിംഗിംഗ്. കാസറ്റിലെ പാട്ടിനൊപ്പിച്ച് ചിറി അനക്കുക എന്നര്‍ത്ഥം. 
  
ഈ പതിവാണ് മാജിക് മിക്‌സ് തകര്‍ത്തത്. ഒരു ഹൈ വോള്‍ട്ടേജ് പ്രകടനം. മനസും ശരീരവും മൂന്നുമണിക്കൂര്‍ ലയിച്ചിരിക്കുന്ന ഷോ, ഇറങ്ങിപ്പോകുമ്പോള്‍ പുതിയൊരു ഉണ ര്‍വുണ്ടായ പ്രതീതി; അതില്‍ തങ്ങള്‍ക്ക് സംതൃപ്തിയുണ്ടെന്ന് പരിപാടിയുടെ ശില്‍പ്പികളി ലൊരാളായ സഞ്ജു തോമസ് ചെറിയാന്‍ പറഞ്ഞു.
  
വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ മ്യൂസിക് കച്ചേരിയാണ് മുഖ്യ ആകര്‍ ഷണം. ഇവന്റ്കാറ്റ്‌സിന് മാത്രമായുളള സ്‌റ്റേജ് സംവിധാനങ്ങളും, ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട് സിസ്റ്റവും ചേരുമ്പോള്‍ ഈ പ്രകടനം ഹൃദയത്തെയും മനസിനെയും ത്രസി പ്പിക്കും. 
  
രാജമൂര്‍ത്തിയുടെ മായാജാല പ്രകടനം ലോക നിലവാരമുളളതാണ്. കേരളത്തിന്റെ ത നതു വേഷങ്ങളിലുളള ഫാഷന്‍ഷോ, ഷാനും രശ്മിയും വിജയനും ഒരുക്കുന്ന സംഗീത വിരുന്ന്, കൃഷ്ണപ്രിയയും ഭര്‍ത്താവ് നസീറും അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, ആത്മഗ്രൂ പ്പിന്റെ ഫ്യൂഷന്‍ ഡാന്‍സ് എന്നിവയൊക്കെ കാണികളെ പുതിയൊരു തലത്തിലേക്ക് ഉയ ര്‍ത്തുന്നതാണ്.
  
വ്യത്യസ്ത മുഖമുദ്രയായ ഷോയില്‍ മനപൂര്‍വം മിമിക്രി ഒഴിവാക്കുകയായിരുന്നുവെന്ന് മൂന്നംഗ സംഘത്തിലൊരാളായ വിജി ജോണ്‍ പറഞ്ഞു. ഇതൊരു മാറ്റത്തിന്റെ പ്രകടനമാണ്. മിമിക്രി ഇല്ലാതെ തന്നെ കാണികളെ രസിപ്പിക്കുകയാണ് ലക്ഷ്യം.
  
നാട്ടിലെ കാറ്റലിസ്റ്റ് എന്ന ഇവന്റ്മാനേജ്‌മെന്റ്‌സ്ഥാപനത്തില്‍ വിജി പ്രവര്‍ത്തിച്ചിരു ന്നു. ആ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവന്റ്കാറ്റ്‌സ് എന്ന പേര് ഉരുത്തിരി ഞ്ഞത്. തിരുവല്ല സ്വദേശികളായ സഞ്ജുവും വിജിയും തൊട്ടയല്‍പക്കം. എല്‍.കെ.ജി മുതല്‍ ഒരുമിച്ച് പഠിച്ചവര്‍. സഞ്ജു ബാങ്കര്‍, വിജി സോഷ്യല്‍വര്‍ക്കര്‍. മൂന്നാമനായ ബിജു സര്‍ക്കാര്‍ സര്‍വീസില്‍.
  
രണ്ടുവര്‍ഷത്തെ തയാറെടുപ്പോടെയാണ് മൂന്നംഗസംഘം ഷോ അണിയിച്ചൊരുക്കുന്നത്. ലാഭനഷ്ടങ്ങളെക്കാള്‍ കലാരംഗത്ത് ചലനമുണ്ടാക്കുക എന്ന ലക്ഷ്യം.
  
ഏപ്രില്‍ 21 ലെ ഷോ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ക്‌നാനായ സെന്റര്‍, 400 Willow Grove Road, Stoney Point, NY 10980 (Closest & approximate)
 
 (From Palisade Parkway North Exit 14, make a right. Building on right side passing.
 next to soccer field)
  
ടിക്കറ്റ്: 15 ഡോളര്‍
  
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജേക്കബ് റോയി, 914  841  1567.

ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ മ്യുസിക് റോക്ക് ലാന്‍ഡില്‍ ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക