Image

ഇരട്ടകൊലപാതകം: പ്രതിഷേധ ഹര്‍ത്താലിന്റെ പേരില്‍ എത്ര കേസുകളിലും ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന്‌ ഡീന്‍ കുര്യാക്കോസ്‌

Published on 23 February, 2019
 ഇരട്ടകൊലപാതകം:  പ്രതിഷേധ ഹര്‍ത്താലിന്റെ പേരില്‍ എത്ര കേസുകളിലും ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന്‌ ഡീന്‍ കുര്യാക്കോസ്‌
കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ എത്ര കേസുകളില്‍ വേണമെങ്കിലും ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌.

കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി എസ്‌പി ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌ത വേളയിലാണ്‌ ഡീന്‍ ഇക്കാര്യം പറഞ്ഞത്‌.

താന്‍ ആഹ്വാനം ചെയ്‌തത്‌ സമാധാനപരമായ ഹര്‍ത്താലിനാണ്‌. അതാണ്‌ നടന്നതും. പക്ഷേ അങ്ങനെയല്ലെന്ന്‌ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്‌. ഡീന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്ന്‌ ഈടാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

മുന്‍കൂട്ടി നോട്ടീസ്‌ നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരെ സ്വമേധയാ കേസെടുത്ത സംഭവം ഇനി പരിഗണിക്കുന്നത്‌ ഹൈക്കോടതി അടുത്ത മാസം ആറിലേക്ക്‌ മാറ്റി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക