Image

ഡാളസ് സൗഹൃദ വേദി പൊതു യോഗം വിദ്യാര്‍ത്ഥി ലിന്റോ ഫിലിപ്പിന്റെ (23 വയസ്സ്) അപകട മരണത്തില്‍ അനുശോചിച്ചു

എബി മക്കപ്പുഴ Published on 25 February, 2019
ഡാളസ് സൗഹൃദ വേദി പൊതു യോഗം വിദ്യാര്‍ത്ഥി ലിന്റോ ഫിലിപ്പിന്റെ (23  വയസ്സ്)  അപകട മരണത്തില്‍ അനുശോചിച്ചു
ഡാളസ്: ഫെബ്രുവരി 23 ശനിയാഴ്ച വൈകീട്ട് ഡാളസ് റോലാട്ടു ലെയ്ക്ക് റേ ഹബാര്‍ഡിലുണ്ടായ ബോട്ട് അപകടത്തില് മരണപ്പെട്ട മലയാളി കോളേജ് വിദ്യാര്‍ത്ഥി
ലിന്റോ ഫിലിപ്പിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും കൊടും ദുഃഖത്തില്‍ കഴിയുന്ന കുടുംബാംഗങ്ങളെ ഡാളസ് സൗഹൃദ വേദിയുടെ പൊതുയോഗം  അനുശോചനം അറിയിക്കുകയും ചെയ്തു.

നാലു മാസം മുമ്പു ദുബായില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനാണ് ലിന്റൊ ഡാളസ്സില്‍ എത്തിയത്. ചെങ്ങന്നൂര്‍  പെണ്ണക്കര പുതുപറമ്പില് പി.എം.ഫിലിപ്പിന്റേയും (ദുബായ്), സൂസന് ഫിലിപ്പിന്റേയും രണ്ടു മക്കളില്‍ ഇളയവനാണ് ലിന്റൊ.  മൂത്ത മകന് മാതാപിതാക്കളോടൊപ്പം ദുബായിലാണ്. ഇവര്‍  ദുബായ് മാര്‍ത്തോമാ ഇടവകാംഗങ്ങളാണ്. 

നിരണത്ത് കാട്ടുനിലത്ത് കുടുംബാംഗമാണ് ലിന്റോയുടെ മാതാവ് സൂസന്. ഡാളസ്സില്‍ ശനിയാഴ്ച വീശിയടിച്ച കനത്ത കാറ്റാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മറിയുന്നതിന് കാരണമെന്ന് കരുതപ്പെടുന്നു. 

ഫെബ്രുവരി 24 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് റോസ്‌മൈഡ് സിറ്റി ഹാളില്‍ പ്രസിഡണ്ട് അജയ് കുറിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രട്ടറി അനുശോചന പ്രമേയം അവതരിപ്പിച്ചു. 






ഡാളസ് സൗഹൃദ വേദി പൊതു യോഗം വിദ്യാര്‍ത്ഥി ലിന്റോ ഫിലിപ്പിന്റെ (23  വയസ്സ്)  അപകട മരണത്തില്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക