Image

`മണി ഡാര്‍ട്ട്‌' കെ.എ.എന്‍.ജി വസന്തോത്സവം ഗ്രാന്റ്‌ സ്‌പോണ്‍സര്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 April, 2012
`മണി ഡാര്‍ട്ട്‌' കെ.എ.എന്‍.ജി വസന്തോത്സവം ഗ്രാന്റ്‌ സ്‌പോണ്‍സര്‍
ന്യൂയോര്‍ക്ക്‌: ലോകത്തിലെ അഞ്ച്‌ ഭൂഖണ്‌ഡങ്ങളിലായി 430 ബ്രാഞ്ചുകളും, 39,000 ഏജന്‍സി ഓഫീസുകളുമുള്ള `യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ' അമേരിക്കന്‍ കമ്പനിയായ `മണി ഡാര്‍ട്ട്‌ ഗ്ലോബല്‍ സര്‍വീസ്‌ ഇന്‍ക്‌', കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോക്ക്‌പോട്ട്‌ ഷോയുടെ ജനറല്‍ സ്‌പോണ്‍സറായി കടന്നുവന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ കെ.എ.എന്‍.ജി പ്രസിഡന്റ്‌ സജി പോളും, സെക്രട്ടറി ജിബി തോമസും, കണ്‍വീനര്‍ അനിയന്‍ ജോര്‍ജും അറിയിച്ചു.

2000-ല്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ `മണി ഡാര്‍ട്ട്‌' ഇന്ന്‌ പ്രവാസി ഇന്ത്യക്കാരുടെ വിശ്വസ്‌ത സ്ഥാപനമായി മാറിക്കഴിഞ്ഞു. ന്യൂജേഴ്‌സിയിലെ എഡിസണില്‍ ആരംഭിച്ച മണി ഡാര്‍ട്ട്‌ ഇന്ന്‌ ആറ്‌ സ്റ്റേറ്റുകളിലായി (ന്യൂജേഴ്‌സി, ഇല്ലിനോയി, ഫ്‌ളോറിഡ, മൊണ്ടാനാ, ന്യൂ മെക്‌സിക്കോ, സൗത്ത്‌ കരോളിന) വ്യാപിച്ച്‌ വലിയൊരു പ്രസ്ഥാനമാക്കി വളര്‍ത്തിയതില്‍ മലയാളിയായ റീജിയന്‍ ഹെഡ്‌ അജിത്‌ പോളിന്റെ ശക്തമായ നേതൃപാടവമാണ്‌ സഹായകമായത്‌. ഫിനാന്‍ഷ്യല്‍ ബിസിനസ്‌ രംഗത്ത്‌ 17 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അജിത്‌, 2000 മുതല്‍ യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും, 2007-ല്‍ മണി ഡാര്‍ട്ടിന്റെ സാരഥ്യം ഏല്‍ക്കുകയും ചെയ്‌തു.

സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവുമെടുത്ത അജിത്‌, ബിസിനസില്‍ എം.ബി.എ എടുത്തത്‌ സ്വര്‍ണ്ണമെഡലോടെയാണ്‌. മണി ഡാര്‍ട്ട്‌ എന്ന സ്ഥാപനത്തിന്റെ അത്യപൂര്‍വ്വമായ വളര്‍ച്ചയ്‌ക്ക്‌ പിന്നില്‍ അമേരിക്കയിലെ പ്രവാസി മലയാളികളുടെ നിസ്വാര്‍ത്ഥമായ സഹകരണം ഒരിക്കലും വിസ്‌മരിക്കാനാവില്ലെന്നും, അതിന്‌ പ്രത്യുപകാരമാണ്‌ കേരളാ അസോസിയേഷന്റെ എല്ലാ പ്രോഗ്രാമുകളിലും സ്‌പോണ്‍സറായി കടന്നുവരുന്നതെന്നും അജിത്‌ വിനയപൂര്‍വ്വം അറിയിച്ചു.

പ്രവാസി മലയാളികളുടെ തറവാടായ `കേരളാ ഹൗസ്‌' എന്ന സങ്കല്‍പ്പം പൂര്‍ത്തീകരിക്കാന്‍ മണി ഡാര്‍ട്ടിന്റെ സഹകരണം എപ്പോഴും ഉണ്ടാകുമെന്ന്‌ അജിത്‌ കൂട്ടിച്ചേര്‍ത്തു.

ഫിനാന്‍ഷ്യല്‍ സര്‍വീസ്‌, എഡ്യൂക്കേഷന്‍, മെഡിക്കല്‍, ഹോസ്‌പിറ്റല്‍സ്‌, ഫാര്‍മ, ഡയമണ്ട്‌, ജ്വൂവലറി, ഹോസ്‌പിറ്റാലിറ്റി, ഐ.ടി, റിയല്‍ എസ്റ്റേറ്റ്‌, മേഖലയില്‍ വ്യാപിച്ചു കിടക്കുന്ന പേരന്റ്‌ കമ്പനി എന്‍.എം.സി ഗ്രൂപ്പിന്റെ അമേരിക്കയിലെ മണി ട്രാന്‍സ്‌ഫര്‍ കമ്പനിയാണ്‌ മണി ഡാര്‍ട്ട്‌. ന്യൂജേഴ്‌സിയില്‍ നാല്‌ ബ്രാഞ്ചുകളും (എഡിസണ്‍, ജേഴ്‌സി സിറ്റി, പാദേഴ്‌സണ്‍ മെയിന്‍ സ്‌ട്രീറ്റ്‌, പാദേഴ്‌സണ്‍) 30 ഏജന്‍സി ഓഫീസുകളുമുള്ള മണി ഡാര്‍ട്ട്‌ മലയാളി കമ്യൂണിറ്റിക്ക്‌ നാട്ടിലേക്ക്‌ പണമയ്‌ക്കാന്‍ ഏറ്റവും വിശ്വസ്‌തമായ സ്ഥാപനമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.moneydart.com. Edison Office: 1433 Oak tree Rd, Edison.

Jokepot Show Tickets: visit: www.kanj.org. date: April 29. Place: Felician College, NJ
`മണി ഡാര്‍ട്ട്‌' കെ.എ.എന്‍.ജി വസന്തോത്സവം ഗ്രാന്റ്‌ സ്‌പോണ്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക