Image

ഡാളസില്‍ ഇന്ത്യന്‍ ആര്‍ട്‌സിന്റെ `താരകലാമാല' വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 17 April, 2012
ഡാളസില്‍ ഇന്ത്യന്‍ ആര്‍ട്‌സിന്റെ `താരകലാമാല' വന്‍ വിജയം
ഡാളസ്‌: ഇന്ത്യന്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ നേര്‍ത്ത്‌ അമേരിക്ക സംഘടിപ്പിച്ച `താരകലാമാല 2012' സ്റ്റേജ്‌ഷോ വന്‍ വിജയവും, അവിസ്‌മരണീയമായ കലാസായാഹ്നവുമായി മാറിയെന്ന്‌ സംഘാടകര്‍ അറിയിച്ചു.

എം.ജി.എം ഓഡിറ്റോറിയത്തിന്റെ വിശാലമായ സ്റ്റേജില്‍ നടന്ന പരിപാടി, ശ്വാസംവിടാതെ ഇരുന്ന്‌ ആസ്വദിച്ച മലയാളികള്‍, പരിപാടികള്‍ ഹാസ്യം നിറഞ്ഞ അവസരത്തില്‍ ചിരിക്കുടുക്കകളായി മാറി.

ലൈവ്‌ ഓക്കസ്‌ട്രയോടുകൂടിയുള്ള ഗാനങ്ങളും, നര്‍മ്മം നിറഞ്ഞ സ്‌കിറ്റുകളും മറക്കാനാവാത്ത അനുഭവമായി മാറി. മറ്റ്‌ സ്ഥലങ്ങളിലും ഈ ഷോ വിജയകരമാകുമെന്നുള്ളതില്‍ സംശയമില്ലെന്ന്‌ സംഘാടകര്‍ അറിയിച്ചു.
ഡാളസില്‍ ഇന്ത്യന്‍ ആര്‍ട്‌സിന്റെ `താരകലാമാല' വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക