Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ചിന്താവിഷയം 1 കൊരിന്ത്യര്‍ 3:11

രാജന്‍ വാഴപ്പള്ളില്‍ Published on 25 February, 2019
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ചിന്താവിഷയം 1 കൊരിന്ത്യര്‍ 3:11
വാഷിങ്ടണ്‍ ഡിസി:  മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി /യൂത്ത് കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങളും റജിസ്‌ട്രേഷനുകളും വിജയകരമായി നടക്കുന്നതായി കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

ജൂലൈ 17 മുതല്‍ 20 വരെ പൊക്കോണോസിലെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുക. ഭദ്രാസനാംഗങ്ങളുടെ ആത്മീയ ഉന്നമനത്തോടൊപ്പം വിനോദ ഉപാദികള്‍ക്കും മുന്‍ തൂക്കം നല്‍കിയാണ് കോണ്‍ഫറന്‍സ് ക്രമീകരിച്ചിരിക്കുന്നത്.

യേശുക്രിസ്തു ഇട്ടിരിയ്ക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴികയില്ല. ; 1 കൊരിന്ത്യര്‍ 3:11 എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കി ചിന്താവിഷയം ക്രമീകരിച്ചിരിക്കുന്നു. ഓര്‍ത്തഡോക്‌സ് തിയോളജിയ്ക്കല്‍ സെമിനാരി ലക്ച്ചറര്‍ ഫാ. ഏബ്രഹാം തോമസാണ് ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുവജനങ്ങള്‍ക്കായി ക്ലാസ്സുകള്‍ നയിക്കുന്നത് സെന്റ് തിക്കോണ്‍സ് ഓര്‍ത്തഡോക്‌സ് തിയോളജിയ്ക്കല്‍ സെമിനാരി ഡീനും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇവാഞ്ചലൈസേഷന്‍ ഓഫ് ദി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ അമേരിക്കയുടെ ചെയറുമായ റവ. ഡോ. ജോണ്‍ ഈ പാര്‍ക്കര്‍ III ആണ്.

ഫെബ്രുവരി 10 ന് കോണ്‍ഫറന്‍സ് പ്രതിനിധി സംഘം എല്‍മോണ്ട് സെന്റ് ബെസോലിയോസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. വെരി. റവ. ഡോ. വര്‍ഗീസ് പ്ലാന്തോട്ടം ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ട്രഷറാര്‍ മാത്യൂ വര്‍ഗീസ് എല്ലാ ഇടവകാംഗങ്ങളേയും കോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കുകയും രജിസ്‌ട്രേഷന്റെ രീതികളെക്കുറിച്ച് വിവരിയ്കുകയും ചെയ്തു. ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് സുവനീറിലേക്കുള്ള പരസ്യങ്ങള്‍, ലേഖനങ്ങള്‍ എന്നിവ നല്‍കുന്ന രീതികളെക്കുറിച്ച് സംസാരിച്ചു. വെരി. റവ. ഡോ. വര്‍ഗീസ് പ്ലാന്തോട്ടം എപ്പിസ്‌കോപ്പായും ട്രഷറാര്‍ മാത്യു വര്‍ഗീസും ചേര്‍ന്ന് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വ്വഹിച്ചു.
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ചിന്താവിഷയം 1 കൊരിന്ത്യര്‍ 3:11
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ചിന്താവിഷയം 1 കൊരിന്ത്യര്‍ 3:11
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക