Image

ഫോമ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറം ജീവകാരുണ്യപ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് 3-ന്

Published on 28 February, 2019
ഫോമ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറം ജീവകാരുണ്യപ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് 3-ന്
ചിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 3-നു ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള കൈരളി ഫുഡ്‌സുമായി യോജിച്ച് 'Bag of Rice For Charity Challenge 2019' ന് തുടക്കംകുറിക്കുന്നു.

ലോക വനിതാ ദിനത്തിന്റെ ഭാഗമായി നടത്തുന്ന ഈ പരിപാടി 10 കിലോ അരിയുടെ ബാഗിനു 10 ഡോളര്‍ നിരക്കില്‍ കൈരളി സ്റ്റോറില്‍ നിന്നും വാങ്ങി ഈ ഫണ്ട് റൈസില്‍ പങ്കാളികളാകാവുന്നതാണ്. എല്‍മസ്റ്റിലുള്ള എല്‍മസ്റ്റ് യോര്‍ക്ക് ഫീല്‍ഡ് ഫുഡ് പാന്‍ട്രിയില്‍ ഇവ എത്തിക്കുന്നതാണ്. അതുകൂടാതെ ഫേസ്ബുക്ക് വഴി പണമായി സംഭാവന നല്‍കിയും ഈ പരിപാടിയില്‍ പങ്കുചേരാം. ഇതിന്റെ സമയപരിധി മാര്‍ച്ച് അവസാനം വരെ ഉണ്ടായിരിക്കുന്നതാണ്.

ഫോമ സെന്‍ട്രല്‍ റീജിയന്റെ അഞ്ച് അംഗസംഘടനകളായ ഷിക്കാഗോ മലയാളി അസോസിയേഷന്‍, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍, കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോ എന്നീ സംഘടനകളുടെ വിമന്‍സ് ഫോറവും, കെ.സി.എസ് വിമന്‍സ് ഫോറം, സെന്റ് മേരീസ് ഓക്‌ലോണ്‍ ചര്‍ച്ച് വിമന്‍സ് ഫോറം, വെല്‍ത്ത് വേവ് വിമന്‍സ് ഫോറം എന്നിവരും ഈ ഫണ്ട് റൈസിന്റെ വിജയത്തിനായി പങ്കെടുക്കുന്നു.

ഫോമ വിമന്‍സ് ഫോറം ചെയര്‍മാന്‍ നിഷ മാത്യു എറിക്, സെക്രട്ടറി ശോഭ കോട്ടൂര്‍, കള്‍ച്ചറല്‍ ചെയര്‍ ശ്രീദേവി വിജയന്‍, യൂത്ത് ചെയര്‍ സാറാ അനില്‍, സോഷ്യല്‍ മീഡിയ ചെയര്‍ ഡോ. മിയ റീമ രാജ് എന്നിവര്‍ ഈ പരിപാടിയുടെ വിജയത്തിനായി എല്ലാ സുഹൃത്തുക്കളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക