Image

ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം മാര്‍ച്ച് 9ന്

പി.പി. ചെറിയാന്‍ Published on 05 March, 2019
ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം മാര്‍ച്ച് 9ന്
ഡാളസ് : ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ സംഗീത കലകളില്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. സിനിമാ നടന്‍, നാടക ലളിത ഗാനങ്ങള്‍ ആലപിക്കുന്നതിനുള്ള അവസരമാണ് കേരള അസ്സോസിയേഷന്‍ അംഗങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടക കോര്‍ഡിനേറ്ററായ അനശ്വര്‍ മാമ്പിള്ളി അറിയിച്ചു.
വയസ്സോ, ഭാഷയോ ബാധകമല്ലെങ്കിലും, ഒരാള്‍ക്ക് ഒന്നിനു മാത്രമേ അവസരം ലഭിക്കുകയുള്ളൂവെന്നും മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നതു ഉപകാരപ്രദമാണെന്നും, എന്നാല്‍ നിര്‍ബന്ധമില്ലെന്നും അനശ്വര്‍ പറഞ്ഞു.

ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ഉച്ചക്കു ശേഷം മൂന്നുമണിക്കാണ്  പരിപാടികള്‍ ആരംഭിക്കുക.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ കൃത്യസമയത്തു എത്തിചേരണമെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ട്‌സ് ഡയറക്ടര്‍ 214 997 1385 ഫോണ്‍  നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം മാര്‍ച്ച് 9ന്
ഡാളസ് കേരള അസ്സോസിയേഷന്‍ സംഗീത സായാഹ്നം മാര്‍ച്ച് 9ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക