Image

താമ്പായിലെ കണ്‍വന്‍ഷന്‍ കിക്കോഫ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 05 March, 2019
താമ്പായിലെ കണ്‍വന്‍ഷന്‍ കിക്കോഫ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു.
താമ്പാ: ആഗസ്ത് ഒന്ന് മുതല്‍ നാല് വരെ ഹൂസ്റ്റണില്‍ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്റെ താമ്പായിലെ കിക്കോഫ് ചിക്കാഗോ രൂപതാ രൂപതാ സഹായ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ നടന്നു.

കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചൊരുങ്ങുവാന്‍ മാര്‍. ജോയ് ആലപ്പാട്ട് വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഏഴു വര്‍ഷത്തിനുശേഷം നടക്കുന്ന കണ്‍വന്‍ഷന്‍ അമേരിക്കയിലെ സീറോ മലബാര്‍വിശ്വാസികളുടെ വലിയ കൂട്ടായ്മയായി മാറും. സഭാ ഐക്യവും പാരമ്പര്യവും പ്രഘോഷിക്കപ്പെടുന്ന ഈ സഭാസംഗമത്തിലേക്ക് വിശാസികളേവരും പങ്കെടുക്കണമെന്ന് പിതാവ് പറഞ്ഞു.

ഇടവക വികാരി ഫാ. റാഫേല്‍ അമ്പാടന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഹൂസ്റ്റണില്‍ നിന്നെത്തിയ നാഷണല്‍ കണ്‍വന്‍ഷന്റെ ഭാരവാഹികളായ ബാബു മാത്യു പുല്ലാട്ട് (വൈസ് ചെയര്‍മാന്‍), ആന്റ്ണി ചെറു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. കണ്‍വന്‍ഷന്‍ ലോക്കല്‍ കോ-ഓര്‍ഡിനേറ്റേഴ്സ് ഷാജു ഔസേപ്പ് ( ട്രസ്റ്റി), പൗളിന്‍ ആളൂക്കാരന്‍ , എബി , ഷോണ്‍ ബേബി എന്നിവര്‍ പരിപാടികള്‍ വിജയമാക്കി. കണ്‍വന്‍ഷനു നിരവധി കുടുംബങ്ങള്‍ താമ്പായില്‍ നിന്നും പങ്കെടുക്കും.

കണ്‍വന്‍ഷന്റെ പ്രത്യേക റാഫിള്‍ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു. അലക്‌സ് ചാണ്ടപ്പിള്ള, റോസിലി അമ്പലത്തുങ്കല്‍ എന്നിവര്‍ പ്രഥമ റാഫിള്‍ ടിക്കറ്റുകള്‍ മാര്‍. ആലപ്പാട്ടില്‍ നിന്ന് സ്വീകരിച്ചു.
താമ്പായിലെ കണ്‍വന്‍ഷന്‍ കിക്കോഫ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക