Image

ഹൂസ്റ്റനില്‍ നിന്ന് സഹായ ഹസ്തവുമായി

ശങ്കരന്‍കുട്ടി Published on 06 March, 2019
ഹൂസ്റ്റനില്‍ നിന്ന് സഹായ  ഹസ്തവുമായി
ആക്‌സസ് ലൈഫ് അമേരിക്ക ഒരു ലാഭ രഹിത സംഘടനയാണ്.  കാന്‍സര്‍ എന്ന മാരകമായ അസുഖം ബാധിച്ച കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കുക എന്ന സദുദ്ദേശത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഈ സംഘട വളരെ അത്യാവശ്യമായ ശുചിത്വ സൗകര്യങ്ങളും മരുന്നുകളും നല്‍കി സഹായിച്ചു വരുന്നു. 
ഈ വലീയ സംരഭത്തിന്150 ഓളം വരുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും ഇതിനായി ഒന്നിച്ച് കൈകോര്‍ക്കുന്നു. 

കഴിഞ്ഞ ദിവസം മാര്‍ച്ച് രണ്ടാം തീയതി ടെക്‌സാസിലെ ഷുഗര്‍ലാന്‍ഡിലുള്ള കോര്‍ണര്‍ സ്‌റ്റോണ്‍ എലമെന്ററി സ്‌കൂളില്‍ വച്ച് പണ സമാഹരണത്തിനായി നടത്തിയ ങമവേ ആലല മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കനവ് മാസ്റ്റര്‍, റിഷാബ്
ദലാല്‍, അന്നിക മണ്ടല്‍, വേദാസിരുര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, ആലിയ പട്ടേല്‍ രണ്ടാം സ്ഥാനവും ,സമര്‍ വൈഭാ, ധ്രുവ് സെയ് ത്വാള്‍, കേശവ് അഗര്‍വാള്‍, ആന്‍ഡ്രിയാന്‍ പ്രുന്‍ഡാ എന്നിവര്‍ യഥാക്രമം മൂന്നാം സ്ഥാനവും കരസ്ഥമാക്കി, വിജയികള്‍ക്ക് ഫോര്‍ട്ട് ബെന്റ്കൗണ്ടി ജഡ്ജ് ശ്രീ കെ.പി ജോര്‍ജ്  സമ്മാനദാനം നടത്തി.  ഈ സംരംഭം സാക്ഷാത്ക്കരിക്കുന്നതിനായി എല്ലാ മേഖലകളില്‍ നിന്നുമുള്ള സമൂഹ പങ്കാളിത്തം സ്‌നേഹപൂര്‍വം അഭ്യര്‍ഥിക്കുകയാണ്. 

ആഹാരമില്ലാതെയും പാര്‍പ്പിടമില്ലാതെയും കണ്ണീര്‍ പൊഴിക്കുന്ന ആയിരക്കണക്കിന് അര്‍ബുദ രോഗബാധിതരായ രോഗികളെ കണ്ടെത്തി അവര്‍ക്കു് സഹായഹസ്തങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. നിങ്ങളാല്‍ക്കഴിയുന്ന സഹായങ്ങള്‍ നല്‍കി ഈ
സംരഭത്തിലൂടെ അവരുടെ കണ്ണീരൊപ്പുവാന്‍ പിന്‍തുണക്കുവാന്‍ ഒരു നിമിഷം സന്ദര്‍ശിക്കൂ.
https://accesslifeamerica.org/donation/



ഹൂസ്റ്റനില്‍ നിന്ന് സഹായ  ഹസ്തവുമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക