Image

വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് സെന്റ് ജോസഫ് ക്‌നാനായ മിഷനില്‍ എല്ലാ ശനിയാഴ്ചയും വിശുദ്ധ കുര്‍ബാന ആരംഭിച്ചു

തോമസ് പാലച്ചേരില്‍ Published on 06 March, 2019
വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് സെന്റ് ജോസഫ് ക്‌നാനായ മിഷനില്‍ എല്ലാ ശനിയാഴ്ചയും വിശുദ്ധ കുര്‍ബാന ആരംഭിച്ചു
യോങ്കേഴ്‌സ് : അമേരിക്കയിലെ ക്‌നാനായ  റീജിയണിലെ  വെസ്റ്റ്‌ചെസ്റ്റര്‍  ബ്രോങ്ക്‌സ് ക്‌നാനായ  കത്തോലിക്ക മിഷനില്‍  പുത്തനുണര്‍വ്  പകര്‍ന്നുകൊണ്ട് എല്ലാ ആഴ്ചയും വിശുദ്ധ  കുര്‍ബാന ആരംഭിച്ചു . ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ , ക്വീന്‍സ് , റോക്‌ലാന്‍ഡ് ഭാഗങ്ങളില്‍  മിഷനുകള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഈ  മിഷനില്‍ മാസത്തില്‍ ഒരു കുര്‍ബാന മാത്രം അര്‍പ്പിച് വരുകയായിരുന്നു.

എന്നാല്‍ കാലത്തിന്റെ  മാറ്റത്തിനൊപ്പോം  പുതിയ സ്വപ്നങ്ങളുമായി ഈ മിഷന്‍ സജീവമാവുകയാണ് . യോങ്കേഴ്‌സിലെ സെന്‍റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം നാല്  മുപ്പതിന് ഈ മിഷന്റെ  വിശുദ്ധ  കുര്‍ബാന ആരംഭിച്ചു . മിഷനെ  കൂടുതല്‍ സജീവമാക്കുവാന്‍ കൂടാരയോഗം , ബില്‍ഡിങ് കമ്മിറ്റി  , പാരിഷ് കൗണ്‍സില്‍ എന്നിവയ്ക്ക്  രൂപം കൊടുത്തു .

പുതിയ കൈകാരന്മാരായ ജോയി വാഴമാലയില്‍ , ചാക്കോമാന്‍  മൂലേപ്പറമ്പില്‍ എന്നിവര്‍ക്ക് നാളിതുവരെ കൈക്കാരന്മാരായിരുന്ന  എബ്രഹാം പുലിയലാകുന്നേല്‍, റെജി  ഒഴുങ്ങാലില്‍ എന്നിവര്‍  ചാര്‍ജ്  കൈമാറി . ലിറ്റര്‍ജി കോഓര്‍ഡിനേറ്റര്‍  ആയി അലക്‌സ് പൂത്രക്കടവില്‍ , മിഷന്‍  സെക്രട്ടറി  ആയി തോമസ് പാലച്ചേരില്‍ , ഓഡിറ്ററായി രാജു വാലേമഠത്തില്‍  എന്നിവരെ തിരഞ്ഞെടുത്തു. .മിഷന്റെ ശനിയാഴ്ചകളിലെ   ആദ്യത്തെ വിശുദ്ധ  കുര്‍ബാന മിഷന്റെ ഡയറക്ടര്‍ ഫാ .ജോസഫ് ആദോപ്പിള്ളില്‍ മാര്‍ച്ച് രണ്ടാം തിയതി  അര്‍പ്പിച്ചു. അതോടോപ്പോംതന്നെ  പുതിയ  ഒരു ദേവാലയത്തെ സ്വപ്നം  കണ്ടുകൊണ്ടു  പ്രാര്‍ത്ഥനയും  ആരംഭിച്ചു  .

വിശുദ്ധ കുര്‍ബാനക്കിടയില്‍   സെന്‍റ്  മേരീസ് മലങ്കര  ഇടവക വികാരി ഫാ . ലിജു തുണ്ടിയില്‍ മിഷന്‍ അംഗങ്ങളെ ഈ ദേവാലയത്തിലേക്ക് സ്വാഗതം ചെയ്തു. ക്‌നാനായ  റീജിയന്‍ വികാരി ജനറല്‍ ഫാ .തോമസ് മുളവനാല്‍  മിഷന് അംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു .

വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് സെന്റ് ജോസഫ് ക്‌നാനായ മിഷനില്‍ എല്ലാ ശനിയാഴ്ചയും വിശുദ്ധ കുര്‍ബാന ആരംഭിച്ചു
വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് സെന്റ് ജോസഫ് ക്‌നാനായ മിഷനില്‍ എല്ലാ ശനിയാഴ്ചയും വിശുദ്ധ കുര്‍ബാന ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക