Image

ഐ. പി. സി. ഈസ്‌റ്റേണ്‍ റീജിയന്‍ മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി. ഫിലിപ്പ് നിര്യാതനായി

Published on 10 March, 2019
ഐ. പി. സി. ഈസ്‌റ്റേണ്‍ റീജിയന്‍ മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി. ഫിലിപ്പ് നിര്യാതനായി
ന്യുയോര്‍ക്ക്: വടക്കേ അമേരിക്കയിലെ പെന്തക്കോസ്ത് സഭയുടെ സീനിയര്‍ ശുശ്രൂഷകന്മാരില്‍ ഒരാളും ഐ. പി. സി. ഈസ്‌റ്റേണ്‍ റീജിയന്‍ മുന്‍ പ്രസിഡന്റുമായ പത്തനാപുരം പിറവമണ്ണില്‍ പരേതരായ എം.സി. ഫിലിപ്പ്മറിയാമ്മ ദമ്പതികളുടെ മകന്‍ പാസ്റ്റര്‍ പി. ഫിലിപ്പ് (85) നിര്യാതനായി.

ശാരീരിക അസ്വാസ്ഥ്യം നിമിത്തം വിശ്രമജീവിതം നയിച്ചുവരവെ അറ്റ്‌ലാന്റയില്‍ മകന്റെ വസതിയില്‍ വെച്ച് മാര്‍ച്ച് 8നായിരുന്നു അന്ത്യം.

അരനൂറ്റാണ്ടുകാലമായി അമേരിക്കന്‍ ഐക്യനാടുകളില്‍ കുടിയേറിപാര്‍ത്ത്  ദൈവവേലയില്‍ വ്യാപൃതനായിരുന്ന പാസ്റ്റര്‍ പി.ഫിലിപ്പ് ഐ.പി.സി ന്യൂജേഴ്‌സി ചര്‍ച്ചിന്റെ ശുശ്രൂഷകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. .

ഭാര്യ: പൊന്നമ്മ ഫിലിപ്പ്. മക്കള്‍: ബെഞ്ചമിന്‍ ഫിലിപ്പ് (അറ്റ്‌ലാന്റ), വില്യം ഫിലിപ്പ് (ന്യൂയോര്‍ക്ക്), മേരി ജോര്‍ജ്ജ് (ന്യൂജേഴ്‌സി).

ന്യൂജേഴ്‌സിയില്‍ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷയുടെ  വിവരങ്ങള്‍ താഴെ കാണുന്ന നിലയില്‍ ആയിരിക്കും.

റിപ്പോര്‍ട്ട്: നിബു വെള്ളവന്താനം

ഐ. പി. സി. ഈസ്‌റ്റേണ്‍ റീജിയന്‍ മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി. ഫിലിപ്പ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക