തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ നടപടിക്കെതിരായ നീക്കങ്ങള്‍ വികസനത്തെ ബാധിക്കുമെന്ന് വ്യക്തമാക്കി ശശി തരൂര്‍ എംപി രംഗത്ത്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്കരിക്കാനുള്ള തീരുമാനം എടുത്തത് മോദി സര്‍ക്കാരാണെന്നും നടപടിക്കായുള്ള ലേലത്തില്‍ പങ്കെടുത്തത് സംസ്ഥാന സര്‍ക്കാരാണെന്നും ഈ വിഷയത്തില്‍ എംപി എന്ന നിലയില്‍ തനിക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.