Image

കേരളത്തിലെത്തിയ രാഹുലിന്‍റെ നേതൃത്വത്തില്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ചര്‍ച്ച പുരോഗമിക്കുന്നു

കല Published on 13 March, 2019
കേരളത്തിലെത്തിയ രാഹുലിന്‍റെ നേതൃത്വത്തില്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ചര്‍ച്ച പുരോഗമിക്കുന്നു


കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയം എങ്ങുമെത്താതെ മുമ്പോട്ട് പോകുമ്പോള്‍ കേരളത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തിയിരിക്കുന്നു. എത്രയും വേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക എന്ന ലക്ഷ്യമാണ് രാഹുലിനുള്ളത്. രാത്രി ഒമ്പത് മണിയോടെ തൃശ്ശൂര്‍ രാമനിലയത്തില്‍ എത്തിച്ചേര്‍ന്ന രാഹുലിനെ കാത്ത് നേതാക്കളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. 
വ്യാഴാഴ്ച രാവിലെ ഒമ്പതിന് രാഹുില്‍ തൃപ്രയാറില്‍ ദേശിയ ഫിഷര്‍മെന്‍ പാര്‍ലമെന്‍റില്‍ പങ്കെടുക്കും. തുടര്‍ന്ന് കണ്ണൂരിലേക്ക് പോകും. അവിടെ ഷുക്കൂറിന്‍റെ മാതാപിതാക്കളെ കാണും. തുടര്‍ന്ന് കാസര്‍ഗോഡ് പെരിയയില്‍ എത്തി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത്ലാലിന്‍റെയും കുടുംബാഗങ്ങളെ സന്ദര്‍ശിക്കും. 
തൃശ്ശൂര്‍ തങ്ങുന്ന രാഹുലിനെ കാണാന്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എത്തിയിരുന്നു.  സ്വകാര്യ സന്ദര്‍ശനം മാത്രമാണെന്നാണ് ബിഷപ് മാധ്യമങ്ങളോട് പറഞ്ഞത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക