Image

സി. ആന്‍ഡ്രൂസ്സുമായി അഭിമുഖം (തയ്യാറാക്കിയത്: സുധീര്‍ പണിക്കവീട്ടില്‍)

Published on 14 March, 2019
സി. ആന്‍ഡ്രൂസ്സുമായി അഭിമുഖം (തയ്യാറാക്കിയത്: സുധീര്‍ പണിക്കവീട്ടില്‍)
പ്രശസ്ത സാഹിത്യകാരനും ഗ്രന്ഥകാരനും ബൈബിളിനെകുറിച്ച് ആധികാരികമായി സംസാരിക്കാന്‍ തികഞ്ഞ പാണ്ഡിത്യവുമുള്ള അമേരിക്കന്‍ മലയാളി ശ്രീ സി. ആന്‍ഡ്രൂസ്സുമായി ഇ-മലയാളിക്ക് വേണ്ടി  ഒരു അഭിമുഖം
March 09, 2012.

(ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇ-മലയാളി പ്രസിദ്ധീകരിച്ചതാണിത്. വായനക്കാര്‍ക്ക് ശ്രീ ആന്‍ഡ്രുസ്സിനോട്  ചോദ്യങ്ങള്‍ ചോദിക്കാം. (ചോദ്യകര്‍ത്താക്കള്‍ അവരുടെ പേരും, ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തുക, അല്ലാത്തവ പ്രസിദ്ധീകരിക്കുന്നതല്ല) താഴെ കമന്റ് കോളം വഴിയോ, അദേഹത്തിന്റെ ഇ-മെയില്‍ വഴിയോ ബന്ധപ്പെടാം.
gracepub@yahoo.com

പുതിയ സഹസ്രാബ്ദത്തിനു ഒരു ബൈബിള്‍ എന്നു പ്രഖ്യാപിച്ചുകൊണ്ട് താങ്കള്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ വായിക്കാന്‍ സാധിച്ചു. അതിനെ ആസ്പദമാക്കി ചില  ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കുക.

1. ഒരാളുടെ മതവിശ്വാസം അയാളുടെ മാതാപിതാക്കളുടെ വിശ്വാസം തന്നെയാണു. അപൂര്‍വ്വമായിട്ടാണു മക്കള്‍ മറ്റു വിശ്വാസങ്ങളില്‍ പോകുന്നത്. നിങ്ങളുടെ കുട്ടിക്കാലത്തെ മതവിശ്വാസങ്ങളില്‍ നിന്നും ഇപ്പോള്‍ വ്യത്യാസം വന്നിട്ടുണ്ടോ?

.കുട്ടികാലത്തെ മത വിശ്വാസം വെറും അനുകരണം മാത്രമാണ്. വാനരന്റെ ചേഷ്ടയാണു. മനുഷ്യര്‍ വലുതാകുമ്പോള്‍ അനുകരണത്തില്‍ നിന്നും മോചിതനായി സ്വന്തം പാതകള്‍ തിരയണം. മുത്തശ്ശി കഥകള്‍ സത്യം എന്നു വിശ്വസിച്ചാല്‍ മനുഷ്യരുടെ വളര്‍ച്ച അവിടെ അവസാനിക്കും. വിശ്വാസം വെറും തോന്നലാണു. വളഞ്ഞ കമ്പിയോ വള്ളിയോ കണ്ട് അതു പാമ്പാണെന്നു തോന്നാം. തന്നെയുമല്ല തെറ്റായ വിശ്വാസങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യനു ശരിയേതെന്നു തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. അതായ്ത് അവനില്‍ ജന്മ്‌നാ കിട്ടിയിട്ടുള്ള തിരിച്ചറിവിനെ തോന്നല്‍ കയ്യടക്കി വക്കുന്നു. ഇതാണു എന്റെ ചിന്താഗതി. കുട്ടികാലത്തെ മതവിശ്വസങ്ങളില്‍ നിന്നും വളരെ വിദൂരതയില്‍ ചുവടുകള്‍ താണ്ടുന്നതിന്റെ കാരണവുമതാ ണ്.

2.ബൈബിള്‍ ദൈവവചനങ്ങള്‍ അടങ്ങിയിട്ടുള്ള വിശുദ്ധ വേദപുസ്തകം എന്നു ലോകം എമ്പാടും ജനങ്ങള്‍ കരുതുന്നു.. അതില്‍ ഇതുവരെ പെടുത്താതിരുന്ന മറിയയുടേയും തോമയുടേയും സുവിശേഷങ്ങള്‍ക്ക് ആധികാരികതയുണ്ടോ?

ഇന്നു കാണുന്ന സത്യവേദ പുസ്തകം അനേകം സാഹിത്യക്രുതികളുടെ സമാഹരമാണു. സത്യവേദ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ദൈവവചനം എങ്കില്‍ ഈ ദൈവം മറവിക്കാരനും, തിരിച്ചും മറിച്ചും മാറ്റി പറയുന്നവനും, കക്ഷി മാറുന്നവനും സ്ര്തീ വിദ്വേഷിയും ആണു. ദൈവ വചനം ഇടക്കിടെ പഴയതിന്റെ തെറ്റു തിരുത്തി പുതിയവ പ്രസിദ്ധീകരിക്കേണ്ടതുണ്ടോ?

ദൈവങ്ങളെ സ്രുഷ്ടിച്ചവരുടെ മനോഭാവം ആയിരുന്നു തിരുവചനം. ദൈവം അരുളി ചെയ്തു എന്ന പേരില്‍ അനേകം സാഹിത്യ രചനകള്‍ ഉണ്ടായിരുന്നു. മിക്കവാറും എല്ലാം തന്നെ വിശുദ്ധ ക്രുത്രിമം എന്നു ആദിമ സഭ നേതാക്കന്മര്‍ മനസ്സിലാക്കുകയും അവര്‍ അതിനെ  ചവറ്റു കൊട്ടയില്‍ എറിയുകയും ചെയ്തു.
 
രാഷ്ട്രീയ പ്രാധാന്യവും മേല്‍കോയ്മയുമുണ്ടായിരുന്ന പ്രദേശങ്ങളിലെ യേശുപ്രസ്ഥാനകാരുടെ സുവിശേഷങ്ങളെ നാലാം നൂറ്റാണ്ടില്‍ വേര്‍തിരിച്ചു. അവ  യേശുവിന്റെ ശിഷ്യര്‍ എഴുതി എന്നു തോന്നിക്കുന്ന പേരുകള്‍ കൊടുത്തു എഴുതപ്പെട്ടവയാണു. തന്മൂലം ഇന്ന് ലോകമെമ്പാടും നിഷക്കളങ്കരായ ജനം സത്യമറിയാതെ വിശ്വസിച്ചുവരുന്ന  വേദപുസ്തകം ഊഹാപഹോങ്ങളും കെട്ടു കഥകളും നിറഞ്ഞതാണ്.

ഓരോ വ്യക്തിയുടെ ഉള്ളിലും നന്മ ജനിക്കുകയും വളര്‍ന്ന് വലുതായി മറ്റുള്ളവരിലേക്ക് പടര്‍ന്ന് ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം ഉണ്ടാകുവാനുള്ള വഴികളെ കാണിച്ചു തന്ന ഗുരു എന്നതാണു യതാര്‍ഥ യേശുവുമായി കൂടുതല്‍ സാദ്രുശ്യം പുലര്‍ത്തുന്നത്. മറിയയുടേയും തോമയുടേയും പേരില്‍ കാണുന്ന സുവിശേഷങ്ങളും യോഹന്നാന്റെ സുവിശേഷവും ഘോഷിക്കുന്ന ഗുരു ആണു യേശു. അദ്ദേഹം ദൈവപുത്രനാണെന്നുള്ളതിനു അവരുടെ സുവിശേഷങ്ങളില്‍  തെളിവുകളില്ല.

3. നിങ്ങളിപ്പോള്‍ ബൈബിള്‍ വചനങ്ങളില്‍ വിശ്വസിക്കുന്നുണ്ടൊ?


വിഢിവേഷം എനിക്ക് യോജിച്ചതല്ല. കെട്ടി ആടുവാന്‍ താല്‍പര്യവുമില്ല. അനേകം സാഹിത്യരചനകളുടെ സമാഹാരമാണു സത്യവേദപുസ്തകം. ദൈവത്തിന്റെ സാദ്രുശ്യത്തില്‍ സൃഷ്ടിച്ച മനുഷ്യന്റെ അമ്മൂമ്മ കഥ തിരുവചനം എന്നു പ്രചരിപ്പിച്ച് വചനം കൊണ്ടു ഉപജീവനം നേടുന്ന വചന തൊഴിലാളികള്‍ കോടികല്‍ വാരികൂട്ടുന്നു. പാവം പൊതു ജനം ഈ ചൂഷണം മനസ്സിലാക്കാതെ "വചനം തിരുവചനം എന്നു വിശ്വ്‌സിക്കുകയും ചെയ്യുന്നു. ജോലി ചെയ്യാതെ ഉപജീവനം കഴിക്കുക എന്നതായിരുന്നു പുരോഹിതരുടെ തന്ത്രം. അതിനായി അവര്‍ '' എന്റെ ദേവാലയത്തിലേക്ക് വഴിപാടും ദശാംശവും കൊണ്ടു വരുവിന്‍ എന്നു ദൈവം കല്‍പ്പിക്കുന്നു എന്നു പ്രഖ്യാപിച്ചു.സത്യവേദ പുസ്തകത്തെ തിരുവചനം എന്നു വിശ്വസിക്കുന്നതിനു പകരം അതു വായിച്ച് ആസ്വദിക്കുക.

4. ഇന്നു ലോകത്തില്‍ ശാന്തി നശിപ്പിക്കുന്നത് ഈശ്വരനെ ചൊല്ലിയും, മതത്തെ ചൊല്ലിയുമുള്ള തര്‍ക്കത്തിലാണു. തര്‍ക്കമുള്ള ഒരു വിഷയത്തില്‍ എത്രമാത്രം സത്യം ഉണ്ട്.

മതം, ജാതി, വര്‍ണ്ണം അവയുടെ പ്രത്യേക ദൈവങ്ങള്‍ എന്നിവയില്‍ നിന്നും മോചനം ഉണ്ടാകുന്ന കാലത്ത് മാത്രമെ ഭൂമിയില്‍  സമാധാനം ഉണ്ടാകുകയുള്ളു. വന്ദിക്കാത്തവരെ കൊന്നു നശിപ്പിക്കുകയെന്നതായിരുന്നു യാഹ് എന്ന പഴയ നിയമത്തിന്റെ സൈന്യങ്ങളുടെ ദൈവത്തിന്റെ വിനോദം.ന്അങ്ങനെ ഇരുകാലി മനുഷ്യദൈവങ്ങളുടെ കീര്‍ത്ത്‌നങ്ങള്‍ രചിച്ച് സാഹിത്യകാരന്മാരും അവര്‍ മെനഞ്ഞെടുത്ത ഈശ്വരന്മാരും നടത്തിയ കൂട്ടകൊലയുടെ വര്‍ണനയാണു എല്ലാ വേദസാഹിത്യവും. സത്യത്തിനു മാറ്റമില്ല. അത് തര്‍ക്ക വിഷയവുമല്ല. അപ്പോള്‍ മനുഷ്യര്‍ തന്നെ കെട്ടി ചമച്ചുണ്ടാക്കിയ ചില സത്യങ്ങളെ കാലാകാലങ്ങളില്‍ അവര്‍ മാറ്റുന്നു ഭൂമിയില്‍ ശാന്തി നഷ്ടപ്പെടുന്നു.

5. നിങ്ങളിപ്പോള്‍ ഏകദേശം അഞ്ചു പുസ്തകങ്ങള്‍ എഴുതി കഴിഞ്ഞു. ഈ പുസ്തകങ്ങള്‍ എഴുതാന്‍  എങ്ങനെ  നിര്‍ബന്ധിതനായി.ന്ലോകം മുഴുവന്‍ വിശുദ്ധ ബൈബിളില്‍ വിശ്വസിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും ദൈവ വചനങ്ങളാണെന്ന് ജനം വിശ്വസിക്കുമ്പോള്‍ അതിലെ അബദ്ധങ്ങളെകുറിച്ച് എഴുതുന്നത് ഒരു അബദ്ധമാകുമോ?

മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പുരോഹിത എഴുത്തുകാര്‍ എഴുതിയ ക്രുത്രിമ ചരിത്രമാണു പഴയ  നിയമം. പുതിയ നിയമ എഴുത്തുകാരും  അതേറ്റ് പാടി. സ്വന്തം ഉപജീവനം, സുരക്ഷ, സുഖം ഇതു ഉറപ്പാക്കാന്‍ ദൈവ തുല്യം പുരോഹിതനെ പൂജിക്കണം എന്നു പുരോഹിതന്‍ തന്നെ എഴുതി. കൂട്ടി. അജ്ഞതയുടെ അടിമതത്വത്തില്‍ നിന്നും മനുഷരെ മോചിപ്പിക്കാന്‍ അനേകം മനുഷ്യ സ്‌നേഹികള്‍ പലേ കാല ഘട്ടങ്ങളിലും  ശ്രമിച്ചു. ഞാനും എന്റെ ശ്രമം തുടരുന്നു. ഇന്നു  പ്രബുദ്ധരായ ചിന്തിക്കാന്‍ ശേഷിയുള്ള മനുഷ്യരുണ്ട്. അവരെങ്കിലും സത്യം മനസ്സിലാക്കുമെന്നു എനിക്കുറപ്പുണ്ട്. കാര്യകാരണ സഹിതം തെളിവുകളും അറിവുകളും നല്‍കികൊണ്ടാണു അജ്ഞതയില്‍ നിന്നും ഉണരാന്‍ ഞാന്‍ മനുഷ്യ രാശിയോട് അപേക്ഷിക്കുന്നത്.

6. തെറ്റായാലും ശരിയായാലും ഉറച്ചുപോയ ഒരു വിശ്വാസം ഇളക്കാന്‍ പ്രയാസമല്ലെ? പ്രത്യേകിച്ച് ബൈബിളില്‍ വിശ്വസിച്ചാലും നിങ്ങള്‍ പറയുന്ന തത്വങ്ങളില്‍ വിശ്വസിച്ചാലും ജീവിതത്തില്‍ അതു കൊണ്ട് ഒരു മാറ്റവും വരുന്നില്ലെങ്കില്‍.

മാറ്റം വരണമെങ്കില്‍ മനുഷ്യന്‍ തന്നെ അത് നേടിയെടുക്കണം. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്റെ സുഖം അനുഭവിക്കുന്നത് പ്രവര്‍ത്തിക്കുന്ന വ്യക്തി തന്നെയാണു. അവയുടെ അനന്തര ഫലം മറ്റുള്ളവരിലേക്ക് പ്രചരിക്കുന്നു. യേശുവിനെപോലെയുള്ള അനേകം ഗുരുക്കന്മര്‍ ഉല്‍ഘോഷിച്ച സുവിശേഷവും ഇതു തന്നെ.

നീചത്വം പ്രവര്‍ത്തിച്ചാല്‍ അതിനു മോചനം ഇല്ല. പാപം ചെയ്യതെ ഇരിക്കുക എന്നത് മാത്രമാണു മോചനം. പാപിയും പാപി  അര്‍പ്പിക്കുന്ന വഴിപാടുമാണു മതത്തിന്റെ വരുമാന  മാര്‍ഗ്ഗം. പാപികള്‍ ഇക്ലാതായല്‍ മതവും നില നില്‍ക്കുകയില്ല. പാപമോചനം വെറും പ്രഹസനമാണു.ന്പാപത്തിനു മോചനം ഉണ്ട് എന്നുള്ള വിശ്വാസമാണു വീണ്ടും പാപം ചെയ്യുവാന്‍ പ്രേരണ നല്‍കുന്നത്.

തെറ്റായ ഒരു വിശ്വസത്തില്‍ ഉറച്ചുപോകുന്നവര്‍ക്ക് വെളിച്ചം പകരാന്‍ എന്റെ പുസ്തകങ്ങള്‍ക്ക് കഴിയുമെന്നാണു എന്റെ വിശ്വാസം. നന്മ മാത്രം പ്രവര്‍ത്തിക്കുന്ന വ്യ്കതികളാല്‍ ഈ ഭൂമി നിറയുമ്പോള്‍ സ്വര്‍ഗ്ഗ രാജ്യം ഇവിടെ ഉണ്ടാകുന്നു.ന്സ്വര്‍ഗ്ഗ രാജ്യം ഒരു ഭാവിയല്ല അത് വര്‍ത്തമാനകാലത്തില്‍ മനുഷ്യര്‍ക്ക് അനുഭവപ്പെടും. ഒരു മതത്തിനും സ്വര്‍ഗം നിങ്ങള്‍ക്ക് വേണ്ടി നേടി തരാന്‍ കഴിയില്ല. സ്വര്‍ഗം ഓരോ വ്യക്തിയുടെ ഉള്ളിലും ജനിക്കേണ്ടതാണ്. ഈ കാര്യത്തില്‍ ജനങ്ങളെ ഉദ്ബുധരാക്കുക എന്നതാണു  എന്റെ ദൗത്യം.

7. സത്യം എന്താണെന്നു മനുഷ്യ രാശിയെ ബോധ്യപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുത്തവരൊക്കെ കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയരായി. നിങ്ങള്‍ക്ക് ആ ആത്മധൈര്യമുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണു നിങ്ങള്‍ പ്രതികരിക്കാനും പ്രതിരോധിക്കാനും
ഉദ്ദേശിക്കുന്നത്.

ചൂഷകരില്‍ നിന്നും രക്ഷപ്പെട്ടാല്‍ മാത്രമേ ഒരോ വ്യക്തിയും രക്ഷിക്കപ്പെടുകയുള്ളു. മനുഷ്യ സമൂഹം നിലനില്‍ക്കുകയുള്ളു. ലോകത്ത് സമാധാനം ഉണ്ടാകുകയുള്ളു. സ്വതന്ത്രമായ ചിന്തയിലൂടേയും പഠനത്തിലൂടെയും കണ്ടെത്തിയ സത്യങ്ങല്‍ പൊതു ജനം സമക്ഷം സമര്‍പ്പിക്കുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. സത്യത്തിന്റെ പാത ഞാന്‍ അതറിയാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പില്‍ തുറക്കുകയാണു.  ആരേയും തേജൊവധം ചെയ്യാനല്ല ഈ പുസ്തകങ്ങള്‍ എഴുതിയിരിക്കുന്നത്. ഈ പുസ്തകങ്ങളിലൂടെ വെളിപെടുത്തുന്ന സത്യങ്ങള്‍ തേടുന്നവന്‍ അത് കണ്ടെത്തും.ന് അതില്‍ എനിക്ക് പരിപൂര്‍ണ്ണ വിശ്വാസം ഉണ്ട്.

8.മതത്തിന്റേയും മത പുരോഹിതന്റേയും ആവശ്യമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക ദുഷ്കരമായിരിക്കെ അതിനു മുതിരുന്ന താങ്കള്‍ എന്താണു ആഗ്രഹിക്കുന്നത്.

. മതങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മാത്രമേ മനുഷ്യര്‍ നന്നാവുകയുള്ളു. ദൈവത്തേയും നരകത്തേയും ഭയന്ന് അല്ല മനുഷ്യന്‍ നന്നാകേണ്ടത്. നന്മ പ്രവര്‍ത്തിക്കുന്നവരാണു നീതിമാന്മാര്‍. അവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഭൂമിയില്‍ സ്വര്‍ഗം ഉണ്ടാകുന്നു.  അതു കൊണ്ട് മതവും പുരോഹിതനുമൊക്കെ മനുഷ്യരെന്ഒരു നുകത്തില്‍ കെട്ടാന്‍ വേണ്ടി ഉണ്ടാക്കിയ പൊള്ളയായ നിയമങ്ങള്‍ മാത്രമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

9. ദൈവം ഒന്നേയുള്ളു അവനിലെത്താന്‍ യേശുവിലൂടെ മാത്രമേ സാധ്യമാവൂ എന്നു വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയല്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. പ്രസിദ്ധീകരിച്ച, പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പുസ്തകങ്ങളിലെൂടെ  താങ്കള്‍ക്ക് എന്താണു പറയാനുള്ളത്.

കോടാനുകോടി നക്ഷത്ര സമൂഹം നിറഞ്ഞ അതിരുകള്‍ ഇല്ലാത്ത പ്രപഞ്ചത്തിന്റെ മഹനീയത ഇന്നു നാം മനസ്സിലാക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഹേതു പലസ്റ്റയിനിലെ പുരുഷ രൂപം ഉള്ളവന്‍ എന്ന ധാരണ  അജ്ഞതയും, അബദ്ധവു മാത്രമല്ല ദൈവ നിന്ദയും കൂടിയാണു.. നസ്രയനായ യേശു ഗുരു ആയിരുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ദൈവമാണു എന്നു സാഹിത്യ രചന നടത്തിയ റോമന്‍ എഴുത്തുകാര്‍ തന്നെയാണു യേശുവിനെ ദൈവമാക്കി മാറ്റിയത്. പ്രപഞ്ചത്തിന്റെ ഹേതു ഏതു രൂപം എന്നു ഇന്നുവരെ മനുഷ്യനു അറിയുവാന്‍ സാധിച്ചിട്ടില്ല. ഊഹാപോഹങ്ങളുടെ സമാഹാരം മാത്രമാണു തിയ്യോളൊജി..പുരാതന  മനുഷ്യ ന്റെ ഭാവന സത്യമല്ല, ശാസ്ര്തവുമല്ല. അവന്റെ പരിമിത അറിവിന്റെ വെളിച്ചത്തില്‍ വിഭാവനം ചെയ്ത വേദചിന്തയും, അതിന്റെ സമാഹാരമായ വേദപുസ്തകവുംന്സത്യം എന്നോ, ദൈവ വചനം എന്നോ തെറ്റിദ്ധരിക്കുന്നത് വളരെ ദയനീയമായ അവസ്ഥയാണു.  ഈ സത്യം അംഗീകരിക്കാന്‍ ഭൂരിഭാഗവും താല്‍പ്പര്യം കാണിക്കുന്നില്ല എന്നത് മതത്തിന്റെ മാസ്മര ശക്തിയോ, , മനുഷ്യന്റെ അലസതയോ, അജ്ഞതയോ?

10. മതമില്ലാതെ, ഈശ്വരനില്ലാതെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമോ? എന്തിനെയെങ്കിലും ആരാധിക്കുക മനുഷ്യരുടെ ബലഹീനതയായിരിക്കെ അതിനേക്കാല്‍ മേന്മയേറിയ ഒരു തത്വം ലോക ജനതക്കും മുഴുവന്‍ സ്വീകാര്യമായ ഒരു ആശയം നിങ്ങള്‍ക്ക് ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ?

മതവും ഈശ്വരനും ഒന്നാണു എന്നു പൊതു ജനത്തെ വിശ്വ്‌സിപ്പിക്കാന്‍ മതത്തിനു സാധിച്ചു എന്നതാണു മതത്തിന്റെ നിലനില്‍പ്പിന്റെ രഹസ്യം.. മനുഷ്യന്റെ തലച്ചോറില്‍ ഭൂരിഭാഗവും ശൂന്യമാണു. ഭയവും, ജിജ്ഞാസയും ഈ ശൂന്യതയെ ഭരിക്കുന്നു. മതം ഇതു ചൂഷണം ചെയ്ത് മനുഷ്യരെ ബലഹീനനാക്കുന്നു. എന്നാല്‍ പ്രസ്തുത ശൂന്യതയില്‍ വിജ്ഞാനം നിറച്ചാല്‍ ഭയവും ആകുലതകളും അകന്നു പോകും. അവിടെ പരസ്പരം സ്‌നേഹിക്കുക, നന്മകള്‍ മാത്രം പ്രവര്‍ത്തിക്കുക, മറ്റുള്ളവര്‍ക്ക് പ്രയോജനകരമായ് പ്രവരുത്തികള്‍ ചെയ്യുക തുടങ്ങിയ നന്മകള്‍ നിറയുന്നു. അങ്ങനെ ഒരു വ്യക്തി നന്നാകുമ്പോള്‍ സത്യത്തിന്റെ പ്രകാശം അവിനില്‍ നിറയുന്നത് മറ്റുള്ളവര്‍ക്ക് ദ്രുശ്യമാകുന്നു.ന് അത് മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. ക്രമേണ ഭാവി തലമുറ നന്മയുള്ള സമൂഹമായി മാറുന്നു.  ഭാവി തലമുറ മനുഷ്യന്റെ സുവര്‍ണ്ണകാലമായി രൂപന്തരം പ്രാപിക്കട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു. അതിനായി ഞാന്‍ എന്റെ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കും. നന്ദി.

( ഈ ചോദ്യോത്തരങ്ങളില്‍ വളരെ ഹ്രുസ്വമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൂടുതല്‍ വിസ്തരിച്ച് മനസ്സിലാക്കുവാന്‍ താഴെ പറയുന്ന എന്റെ മറ്റു പുസ്തകങ്ങള്‍ വായിക്കുക.
സത്യവേദ പുസ്തകം ആരു്, എപ്പോള്‍, എന്തിനു എഴുതി .vol. III സുവിശേഷത്തിലെ  വിഢിത്വങ്ങളും കെട്ടുകഥകളും,  vol.iv യേശു എന്ന ചരിത്ര പുരുഷന്‍  vol v)

( ഈ അഭിമുഖത്തിനു സഹകരിച്ചതിനു താങ്കള്‍ക്ക് നന്ദി )

Join WhatsApp News
Ninan Mathulla 2019-03-15 07:29:55

The interview with Andrews will only help to mislead readers, and it is just propaganda. I said it is propaganda as he is spreading his blind faith, and he ignores all the arguments brought against it here. In this column itself his arguments were refuted many times in the past. For some once they made a statement it is difficult to change that statement. He wrote some books influenced by writings of some atheists. Without checking the truthfulness in the arguments in the books (many books are available that refute the arguments) he published his books. Now he can’t go back, and so continue to mislead people. He claims that a person’s faith is the same as his parents. We can say this is true of political ideology also in most cases. If parents are in Congress party, children also tend to be in the same party. That does not mean they blindly follow it. Once they are adults they check the validity of parents faith before following it.

 

Here are some links of Youtube videos and information on the subject.

 

http://sathyadarsanam.org/?fbclid=IwAR3B1_S9HPWwMT3kG4MgdQ9hRlrzWDLOoSOltdLt-Zzmj8FH7vouqGwY5N4

 

https://www.youtube.com/watch?v=YYAFfds0eP4&feature=share

 

https://www.youtube.com/watch?v=i1AEesJjuXI&feature=share

 

https://www.youtube.com/watch?v=CX9zJ6lctPI&t=3358s

 

https://www.youtube.com/watch?v=CH7zHnf09OI&feature=share

 

 

https://www.youtube.com/watch?v=RfUwTLOfBU0&feature=share

 

 

  BJP came to power by misleading people with promises they had no intention to keep. They misused social media, channels and news papers to spread their propaganda. Their efforts are well organized. They have strong networks for misinformation. Such articles and comments here on Church Act by George can appear as part of such schemes. They influence some writers with their misinformation to destroy other minority faith and political parties, and use this misinformation through social media, channels and news papers. They have money for this purpose. With the ‘Note nerodhanam’ all the money ended up in their control, and other parties and groups do not have such money. So Amrit Shah can plan ‘rashtreeya kuthira kachavadam’ as we see in news now.

 

ചക്ക് എന്ന് പറഞ്ഞാല്‍ കൊക്ക് 2019-03-15 13:02:04
ചക്ക് എന്ന് പറഞ്ഞാല്‍ കൊക്ക് എന്നേ മാതുല്ലക്ക് തിരിയു. അന്ട്രു പറയുന്നത് മതത്തിന്‍ കാര്യം. സാദാരണ രീതിയില്‍ മാതാ പിതാക്കളുടെ മതം കുട്ടികളും തുടരും എന്ന് അല്ലേ എഴുതിവച്ചിരിക്കുന്നത് . പിന്നെ സ്ഥിരം പല്ലവി BJP ബാഷ്. നാട്ടില്‍ ചെന്നപോള്‍ നല്ല തല്ലു കിട്ടി എന്ന് തോന്നുന്നു. why don't you ask him your questions instead of putting youtube addresses. You are a blind fanatic, you won't accept truth.
Anthappan 2019-03-15 13:22:44
1."ഒരാളുടെ മതവിശ്വാസം അയാളുടെ മാതാപിതാക്കളുടെ വിശ്വാസം തന്നെയാണു. അപൂര്‍വ്വമായിട്ടാണു മക്കള്‍ മറ്റു വിശ്വാസങ്ങളില്‍ പോകുന്നത്. നിങ്ങളുടെ കുട്ടിക്കാലത്തെ മതവിശ്വാസങ്ങളില്‍ നിന്നും ഇപ്പോള്‍ വ്യത്യാസം വന്നിട്ടുണ്ടോ?"

I agree with this argument.  A person become Hindu, Christian, or Muslim based their upbringing and training. Only people who search for truth and find that out can be free from the clutches of religion. 

2 "ബൈബിള്‍ ദൈവവചനങ്ങള്‍ അടങ്ങിയിട്ടുള്ള വിശുദ്ധ വേദപുസ്തകം എന്നു ലോകം എമ്പാടും ജനങ്ങള്‍ കരുതുന്നു.. അതില്‍ ഇതുവരെ പെടുത്താതിരുന്ന മറിയയുടേയും തോമയുടേയും സുവിശേഷങ്ങള്‍ക്ക് ആധികാരികതയുണ്ടോ?"

Bible is a story book like any other religious books, written with lots of imaginations.  It can be used as a guide to live a life which is productive to the community.  I am not familiar with Maria and Thoma gospel.   

3 നിങ്ങളിപ്പോള്‍ ബൈബിള്‍ വചനങ്ങളില്‍ വിശ്വസിക്കുന്നുണ്ടൊ?

To believe something, there must be evidence or experience.  If an experience cannot be reproduced, then it is very difficult to convince the people.  Our actions are based on thinking and the product of it. If one has a spiritual experience and if  that experience cannot be  experienced by another person, then the faith will always be questioned. Bible is full of stories and miracles which cannot be reproduced. I try to convert water into wine but didn't work. I don't think anybody can impregnate a women without having coitus.  I want to see someone raising the dead (without CPR) . Thus the stories in the Bible undermines the question of 'belief in the Bible'  

4. 'ഇന്നു ലോകത്തില്‍ ശാന്തി നശിപ്പിക്കുന്നത് ഈശ്വരനെ ചൊല്ലിയും, മതത്തെ ചൊല്ലിയുമുള്ള തര്‍ക്കത്തിലാണു. തര്‍ക്കമുള്ള ഒരു വിഷയത്തില്‍ എത്രമാത്രം സത്യം ഉണ്ട്'

Religion is the root cause of all evil and it is intertwined with Politics  will destroy peace   on earth .  Hindu teachings and the teachings of Jesus are not bad for humanity. But when it is misinterpreted and used to exploit people, it creates hell on earth. The two thugs now  exploiting the  'confused religious people'  are  Trump and Mody.  Trump was elected by the support of 80% confused  Christians in America and Mody was elected by majority of the confused Hindus.   To me,  Andrew is a thinker fighting to flash light into the confused brains and trying to set them free from the darkness.  If Mathulla, with an open mind think about his writings, you will be free from the fear of BJP and stop naming the people who tells the truth,  BJP.   
 
You cannot believe in God until you believe in yourself. Swami Vivekananda

Kudos to Mr. Andrew and Mr. Sudhir 
 
What is wrong? with this guy 2019-03-15 13:26:54
what has all these to do with the above interview?
BJP came to power by misleading people with promises they had no intention to keep. They misused social media, channels and news papers to spread their propaganda. Their efforts are well organized. They have strong networks for misinformation. Such articles and comments here on Church Act by George can appear as part of such schemes. They influence some writers with their misinformation to destroy other minority faith and political parties, and use this misinformation through social media, channels and news papers. They have money for this purpose. With the ‘Note nerodhanam’ all the money ended up in their control, and other parties and groups do not have such money. So Amrit Shah can plan ‘rashtreeya kuthira kachavadam’ as we see in news now.
Shaji ,Houston 2019-03-15 13:35:09
The gunman behind at least one of the mosque shootings in New Zealand that left 49 people dead on Friday tried to make a few things clear in the manifesto he left behind: He is a 28-year-old Australian white nationalist who hates immigrants. He was angry about attacks in Europe that were perpetrated by Muslims. He wanted revenge, and he wanted to create fear. Mathulla Pastor must attack this white extermist not Mr. Andrews who is a well known free thinker. Do you have any evidence other than Bible and youtube viedeos by uneducated vajana thozilalikal 
Dr.Kandathil [in defense} 2019-03-15 17:56:45

I read the whole interview & his books & his postings in Facebook. He is a rationalist, a free thinker. He is anti-religion. But he is not an atheist as Mathulla called him, he only said all the gods are made by Men and the man-made gods prevent people from seeking the real god. So I felt to answer Mathulla if he is complaining andrew won’t answer.

* denotes Mathulla’s comments.

*The interview with Andrews will only help to mislead readers, and it is just propaganda.

You are only one reader. How can you say how the other readers will be misled? The whole comment is a fallacy. Speak for yourself not for others. If you are misled that shows your ignorance. It is not a propaganda, it is very scholarly and each chapter in his books are a doctoral thesis. Watch Prof. Ravichandran C in essence in YouTube. All real biblical scholars agree to Andrews.

*I said it is propaganda as he is spreading his blind faith, and he ignores all the arguments brought against it here.

He has no Faith, Faith itself is blind, so you don’t have to call it blind again, it is called oxymoron. He is anti-faith. Don’t ask him blind ignorant questions, he ignores the fanatics. Ask him a genuine question.

 *In this column itself his arguments were refuted many times in the past.

You keep calling people who don’t agree with you as atheist, BJP etc. everybody ignores you. who refuted him and when? We never saw anyone other than you. you said you were an atheist and now a Christian, you simply followed both we can see. Neither of the 2 stages are not due to reasoning or knowledge- right?

*He wrote some books influenced by writings of some atheists. Without checking the truthfulness in the arguments in the books (many books are available that refute the arguments) he published his books. Now he can’t go back, and so continue to mislead people.

How do you know how he wrote the books? You never met him or asked him, did you? you just made a false statement like your leader. His books are truthful to so far known new things about the things in Bible. What you and the people who live on bible cheating them are the liars.

*He claims that a person’s faith is the same as his parents. We can say this is true of political ideology also in most cases. If parents are in Congress party, children also tend to be in the same party. That does not mean they blindly follow it. Once they are adults, they check the validity of parent’s faith before following it.

All human beings are born into the religion of their parents, very few of them when they grow up; give up religion because they love humans more than their selfish religion. What he said is absolute truth. grow up man.

RACIAL TERRORISTS 2019-03-15 17:04:55
കുരിശുയുദ്ധസേനയെ പുനരുജ്ജീവിപ്പിക്കുന്നവർ; വേൾഡ് ട്രേഡ് സെന്റർ, ഐഎസ് ആക്രമണങ്ങൾ എന്നിവക്കൊക്കെ പ്രതികാരം ചെയ്യണമെന്ന് വാദിക്കുന്നവർ; കുടിയേറ്റക്കാർ പ്രത്യേകിച്ച് മുസ്ലിംങ്ങൾ നാടുമുടിക്കുമെന്ന് പ്രചാരണം; തവിട്ട് തൊലിയുള്ളവർ പ്രശ്നക്കാർ എന്ന വാദം മലയാളികൾക്കും ഭീഷണി; ന്യൂസിലാൻഡിൽ മുസ്ലിം പള്ളികളിൽ കയറി വെടിവെച്ചതു പിന്നിൽ ഇസ്ലാമിക ഭീകരവാദികളോട് പ്രതികാരം ചെയ്യാനിറങ്ങിയ നവ വംശീയവാദികൾ; സമാധാനത്തിന്റെ ഭൂമികയായ യൂറോപ്പിന് ഭീഷണിയായി 'മത പ്രതികാര' സംഘടനകൾ* Mathulla- these are christian terrorists
Religion is Poison 2019-03-15 17:08:13
Veiled threats of violence... is he encouraging the kind of right-wing white nationalist terrorism just experienced in New Zealand? This is truly a page out of a dictator's playbook and a risk to America. Trump is a Christian and telling white christian racists to get ready for civil war- where will Mathulla, Kunthra, tom, bobby will be
Hats Up Salute 2019-03-15 17:11:42
മതങ്ങൾ അങ്കലാപ്പിൽ
====================
കേരളത്തിൽ ഇസ്ലാം മതത്തിൽ നിന്നും വൻ തോതിലുള്ള കൊഴിഞ്ഞു പോക്ക് മത പുരോഹിതർക്കിടയിലും തീവ്ര മത ചിന്താഗതിക്കാർക്കിടയിലും വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നതായി അവരുടെ പ്രവർത്തനങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.എല്ലാ മതസ്ഥർക്കിടയിലും ചലനങ്ങൾ ഉണ്ടെങ്കിലും സെമിറ്റിക് മതങ്ങളായ ക്രിസ്ത്യൻ ഇസ്ലാം മതങ്ങളിൽ നിന്നും യുവതീയുവാക്കൾ വലിയ തോതിൽ യുക്തിവാദ രംഗത്തേക്ക് ആകർഷിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ് തീവ്ര ചിന്താഗതിക്കാരെ അലോസരപ്പെടുത്തുന്നത്.
അക്കൂട്ടത്തിൽ പതിവുപോലെ ഏറ്റവും 
തീവ്രമായി രംഗത്തുള്ളത് ഇസ്ലാമിലെ തീവ്ര ചിന്താഗതിക്കാരാണ്.

Hats up salute to Free thinkers- Vidhyadharan, Sudhir, Andrew & Anthappan
NOT BJP 2019-03-15 17:16:40

Prayers for the victoms & their families.

ന്യൂസിലാൻഡിൽ മുസ്ലിം പള്ളി ആക്രമിച്ച് നാൽപ്പതിൽ പരം ആളുകളെ കൊന്നത് ക്രിസ്ത്യൻ തീവ്രവാദികൾ????
%%%%%%%%%%%%%%%%%

ലോകത്തിൽ തന്നെ ഏറ്റവും സമാധാനത്തിൽ ഒരു ജനത അധിവസിക്കുന്ന ന്യൂസിലാന്റിൽ മതത്തിന്റെ പേരിൽ ഇന്നലെ കൊല്ലപ്പെട്ടത് നാൽപ്പതിലധികം നിരപരധികളാണ്.. മുസ്ലീം പള്ളിയിലെ പ്രാർഥനാ സമയത്ത് കടന്നു കയറി അക്രമണം നടത്തിയത് വലതുപക്ഷ ക്രിസ്തുമതതീവ്രവാദി സംഘങ്ങളിൽ പെട്ടവരും.മുസ്ലീം, ഹൈന്ദവ തീവ്രവാദത്തെപ്പോലെ തന്നെ അപകടം പിടിച്ചതാണ് ക്രിസ്തീയ തീവ്രവാദമെന്ന് വ്യക്തമാക്കുന്നതാണ് കുരിശുയുദ്ധത്തിലും, വാഗ്ദത്ത ഭൂമിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിലും വിശ്വസിക്കുന്ന വലത് തീവ്രവാദം എന്ന് അറിയപ്പെടുന്ന ക്രിസ്തീയ തീവ്രവാദം നടത്തിയ ഈ ആക്രമണവും..

മുസ്ലീം സമുദായത്തോട് സഭ അതിന്റെ അധീപത്യകാലത്ത് നടത്തിയ ക്രൂരതകളാണ് കുരിശുയുദ്ധങ്ങൾ. മാർപ്പാപ്പയുടെ അനുഗ്രഹാശിസുകളോടെ നടത്തിയ കൊലപാതക പരമ്പരകളായിരുന്നു ഇവ. തങ്ങളുടെ "വിശുദ്ധ നഗരങ്ങൾ"മുസ്ലീം ഭരണാധികാരികളിൽ നിന്നു തിരിച്ചുപിടിക്കാനാണ് 1095 നും, 1291 നും ഇടയിൽ ലക്ഷക്കണക്കിന് കുരുതികൾ നടന്ന കുരിശുയുദ്ധങ്ങൾ നടന്നത്..

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ചമയുന്ന, ആതുരസേവനവും, കാരുണ്യവും കച്ചവടം ചെയ്യുന്ന ക്രിസ്തുമതവും ഒന്നാം തരം തീവ്രവാദമാണ് പ്രോത്സാഹിപ്പിച്ചിട്ടുള്ളത്.. യഹോവയുടെ നേതൃത്വത്തിൽ അനുയായികൾ നടത്തിയ കൊടും കൊലകളുടെ കഥകൾ ബൈബിളിൽ വായിച്ചാൽ ''കാരുണ്യ" മതത്തിന്റെ യഥാർഥ ചിത്രം നമുക്ക് കിട്ടും.. അതു തന്നെയാണ് ഇന്നലെ ന്യൂസിലാന്റിലും നാം കണ്ടത്..

ന്യൂസിലാന്റിലെ മതഭീകരതയ്ക്ക് ഇരയായവർക്ക് ആദരാഞ്ജലികൾ.

These are Mathulla's people- the Christian Terrorists. They are not BJP

കണ്ഫൂഷന്‍ മാറ്റണമേ 2019-03-15 20:44:58
കണ്ഫൂഷന്‍ മാറ്റണമേ ഗണപതി ഭഗവാനേ 
മതുള്ളയുടെ കണ്ഫൂഷന്‍ മാറ്റണമേ 
തേങ്ങ പത്തു അടിചിടാമേ 
അതോ ശശി കലയെ കൊണ്ട് തലയില്‍ കൈ വച്ച് പ്രാര്‍ത്ഥന നടത്തണമോ 
പല മാറ രോഗങ്ങളും ശശി കല തലയില്‍ കൈ വച്ച് പ്രാര്‍ത്ഥിച്ചു മാറ്റി എന്നത് മറക്കരുത്.
Mallu 2019-03-15 22:23:41
ഇല്ലിനോയിയിൽ മകൻ മാതാപിതാക്കളെ ഗുരുതരമായി ആക്രമിച്ചത് മലയാളം മീഡിയ ഒളിച്ചു വയ്ക്കുന്നതിന്റെ കാരണം മനസിലാകുന്നില്ല. ഡാളസിലെ ഷെറിൻ മാത്യുസ് കേസ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇതും.
വിദ്യാധരൻ 2019-03-15 23:32:42

മനുഷ്യന്റെ മതഭ്രാന്തിനെ ഈ മനോഹര ഗാനത്തിലൂടെ വയലാർ ഒപ്പി എടുത്തുതുപോലെ മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കുന്നു . യേശുദാസിന്റ് ശബ്ദത്തിലൂടെ അത് മനസ്സിന്റെ ഉള്ളിലേക്ക് കടന്ന് ചെന്ന് ചിന്തിപ്പിക്കുന്നു . അനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും ചങ്ങലകളിൽ മതം മനുഷ്യനെ ബന്ധിച്ചിരിക്കുകയാണ് . അതിന്റെ നീരാളി പിടുത്തത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ അനിതരസാധാരണമായ മാനസ്സിക ദൃഡത ആവശ്യമാണ് . അല്ലാത്ത സാധരണ മനുഷ്യർ വെളിച്ചപ്പാട് തുള്ളുകയോ, മലയാറ്റൂർ പള്ളിയിലോ, വേളാങ്കണ്ണിക്കോ, ശബരിമലക്കോ, ഗുരുവായൂരോ ഒക്കെ പോയി കഠിനാദ്ധ്വാനം ചെയ്യുതുണ്ടാക്കിയ പണം അവിടെ നേര്ച്ച കാഴ്ചയായി ഇട്ട് പട്ടി ചന്തക്ക് പോയതു പോലെ തിരിച്ചു വെരും. ആൻഡ്‌റൂ ആരെയും മതം മാറാനോ അദ്ദേഹത്തിന്റ പിൻഗാമി ആകാനോ ആവശ്യപ്പെടുന്നില്ല . പൈസ അയച്ചു കൊടുക്കാനും പറയുന്നില്ല . സത്യം മനസ്സിലാക്കി സ്വതന്ത്രരാകാനേ പറയുന്നുള്ളു . അദ്ദേഹം ഒരു മതത്തിനായി വാദിക്കുന്നതും കണ്ടിട്ടില്ല .  സത്യത്തിന് വേണ്ടി നിലകൊണ്ടവരെ  ക്രൂശിച്ചു വെടിവെച്ചും കൊന്ന ചരിത്രമേ മതങ്ങൾക്കുള്ളു .എന്തായാലും നല്ലൊരു    അഭിമുഖസംഭാഷണത്തിന് അഭിനന്ദനം .  

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു 
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു 
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി 
മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു 
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (മനുഷ്യൻ.. )

ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി 
നമ്മളെ കണ്ടാലറിയാതായി 
ലോകം ഭ്രാന്താലയമായി 
ആയിരമായിരം മാനവഹൃദയങ്ങൾ 
ആയുധപ്പുരകളായി 
ദൈവം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. ) 

സത്യമെവിടെ സൗന്ദര്യമെവിടെ 
സ്വാതന്ത്ര്യമെവിടെ - നമ്മുടെ 
രക്തബന്ധങ്ങളെവിടെ 
നിത്യസ്നേഹങ്ങളെവിടെ 
ആയിരം യുഗങ്ങളിൽ ഒരിക്കൽ 
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു 
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )

Film/album: 

(വയലാറിനുവേണ്ടി -വിദ്യാധരൻ )
Ninan Mathulla 2019-03-15 23:42:25

 

I brought BJP in my comment because it is the BJP agenda to spread lies about other religion using social media, channels and comment columns. I do not know what evidence Shaji, Houston is looking for. The videos and sites I provided give answers to most of the questions atheists raise. Most of the comments here are childish and for propaganda purpose as none seems to have listened to the videos and comment on the content of the videos. They use this column for propaganda, and they are not interested in finding the truth. The videos present evidence outside Bible, and when Bible text is interpreted wrong, evidence from Bible and outside Bible given there.

 

Andrews’s complaint is that two books he likes to attack Christian religion are not included in Bible. How childish is such arguments. Those books are found to be false, and so not included. Andrew is an atheist as far as I know as he made several statements in the past to that effect. If Andrew is interested, he can debate with the people leading the presentation in the videos, and we can see Andrews’s arguments crumbling down. A person in the video challenged Prof Ravichandran to debate anywhere in the world except North Korea. He has not accepted the challenge yet.

 

Arguments and books for and against Atheism are available. Anybody can read those and write a book. Andrew found arguments for atheism more attractive. That will not change the truth about God. Atheism is a religion, and it is a faith. Nobody has proved that God is not there by visiting the whole universe and reporting. God is spirit, and God reveals to only those God choose. Nobody has proved that evolution is true or creation is wrong. It is a theory only. Atheism is a faith, and a blind faith. Belief in God is not blind faith. It is based on evidence or experience or both. First there must be a reason or cause for everything. Second the intelligent design we see in nature, and there must be a designer behind it. Third God can choose to reveal himself to people if they search for God. Bible scriptures are revelations from God to different prophets and their inspired writings. The biggest hurdle in getting personal experience of God is the pride in people or the all knowing attitudes of such atheists. God can’t reveal Himself where there is pride. You need some humility to approach God.

 

Atheists are not free thinkers. They are just simple thinkers. They believe what they see or what they experience. It needs higher intellect to understand abstract truths. They will not experience God due to their pride, as God will not reveal to them the truth as God reveal to other believers. There are threads of truth in all major religions. Each person receives what he/she deserves as revelations of different religious truth.

 

It must be the BJP agenda to attack other religions as they want to make India a Hindu state. So we see many comments here supporting atheism, and attacking Bible and Christianity. BJP has a well organized propaganda machine active in social media, news channels, and in comment columns in news papers. So beware.

ദൈവം 2019-03-16 00:18:17
ദൈവത്തെ ഓർത്ത് 
എന്നെ ഇതിലേക്ക് വലിച്ചിഴക്കല്ലേ 
ഞാൻ നിസ്സഹായകനാ.
ഇല്ലെനിക്ക് അത്ഭുത സിദ്ധികൾ ഒന്നുമേ 
കഴിയില്ലെനിക്ക് ഉയർത്താൻ മരിച്ചൊരെ
ഇല്ലെനിക്ക് വെള്ളം വീഞ്ഞാക്കാൻ 
കഴിയില്ലെനിക്ക് നിങ്ങൾ  കാട്ടും  
പോക്കിരി തരത്തെ പൊറുക്കുവാൻ.
ഏതോ കുറുക്കന്റെ തലക്കുള്ളിൽ 
ജനിച്ചതാ ഞാൻ അല്ലാതെ പുൽക്കൂട്ടിലല്ല.
എന്റെ പേരിൽ നിങ്ങളെ ചൂഷണം ചെയ്യുന്നു 
സന്യസിമാർ. പുരോഹിതർ ബിഷപ്പുമാർ 
കയ്യ് നനയാതെ മീൻ പിടിക്കുന്നവർ 
കള്ള കഥകളാൽ പിന്നെ നിങ്ങളുടെ മനം 
ശൂന്യമാക്കി നിങ്ങളെ തള്യയ്ക്കുന്നു.
കേൾക്കുക നിങ്ങളുടെ കണങ്കാലിലെ 
ചങ്ങല കിലുക്കം നിങ്ങൾ ശ്രദ്ധിച്ച് 
എത്ര നാളായി നിങ്ങൾ നടക്കുന്നു 
അത് കാലിലിട്ട് വലിച്ചു വലിച്ചു നീളെ 
പൊട്ടി ഒഴുകുന്നു ചിലരുടെ  കണങ്കാൽ 
ദുർഗന്ധം കൊണ്ട് ബോധം കെടുന്നയൽക്കാർ 
എങ്കിലും നിങ്ങൾ അറിയുന്നില്ല 
നിങ്ങളിൽ നിന്നും വമിക്കുന്ന ദുർഗന്ധത്തെ.
ഒന്ന് തിരിഞ്ഞു നോക്ക് നിങ്ങൾ നിങ്ങളുടെ 
അന്തരംഗത്തിലേക്കോരിക്കെലെങ്കിലും 
അന്ന് കണ്ടീടും നിങ്ങടെ ഉള്ളിൽ 
നിങ്ങൾ ജനിച്ച നാൾതൊട്ടിരിക്കുന്നു 
നിങ്ങളെ ജ്വലിപ്പിക്കും നിങ്ങളുടെ ചൈതന്യം 
ദശാബ്ദങ്ങളായി നിങൾ തേടും നിങ്ങടെ ദൈവത്തെ 
ചെകുത്താൻ 2019-03-16 00:38:50
എങ്ങനെയുണ്ട് ദൈവമേ ഇപ്പോൾ? 
അന്ന് എതൻ തോട്ടത്തിൽ നിന്നെ-
ന്നെ പുറത്താക്കിയപ്പോൾ ഞാൻ 
ബൂമറാങ് പോലെ തിരികെ വരുമെന്ന് .
തുല്യ ശക്തിയാം എന്നെ അങ്ങനെ വേഗം 
ഒതുക്കാനാവില്ല സഹോദര ഓർ ക്ക നീ 
ഒന്നുമല്ലെങ്കിൽ ഒരേ തലയ്ക്കുള്ളിൽ 
പിറന്ന ഇരട്ട സോദരങ്ങളല്ലേ നമ്മൾ 
സയാമീസ് ഇരട്ടപോലെ നമ്മൾ 
ജീവിച്ചു മരിക്കും ആർക്കും വേർ-
പെടുത്താനാവില്ലത്രയ്‌ക്കൊട്ടിപോയി നമ്മൾ 
മതംഇന്നെന്റെ കയ്യിലിരുന്നാടും അമ്മാനം 
അതിന്റെ താളത്തിനൊത്ത് തുള്ളുന്നു 
ഈ ഭൂമിയിൽ സർവ്വരും . 
എന്തുണ്ട് നിനക്കവർക്ക് കൊടുക്കുവാൻ 
ബോറടിച്ചു ചാവുന്ന സ്വർഗ്ഗം ഹാ കഷ്ടം 
മദ്യം ഇല്ല മദിരാക്ഷി ഇല്ല 
ഒന്ന് പുകച്ചു മറക്കുവാൻ കഞ്ചാവും ഇല്ല ..
ആവട്ടെ അവർ അച്ഛനോ തിരുമേനിയോ 
നഗ്‌നരായി അണ്ടിയും തൂക്കിയിട്ടു നടക്കുന്ന 
ജൈന സന്യസിമാരോ ദിഗംബരാരോ.
ജീവിതം സുഖിക്കട്ടെ ആവോളം 
മഥിച്ചു മറിയട്ടെ ഫ്രാൻകോയെപ്പോലെ രതിക്രീഡയിൽ 
ഓർക്കുന്നില്ലേ പണ്ട് നമ്മൾ ആ മലമുകളിൽ 
ഏറ്റുമുട്ടി വേദവാക്യങ്ങൾ ഉരുവിട്ട് മത്സരിച്ചതും 
ഒടുവിൽ കലികൊണ്ട് എന്നെ പോവെന്നലറിയതും 
ഉണ്ടലയുന്നുണ്ട്  ഉലകിൽ മുഴുവനും 
എന്റെ ആൾക്കാർ ഗുണ്ടകൾ ആൾദൈവങ്ങൾ ഒട്ടേറെ 
തൊട്ടു ക്ളിക്ക്ചെല്ലെന്നോട് കളിച്ചാൽ 
കളിപഠിപ്പിച്ചേ വിടു ഞാൻ'
ഓർത്തിരുന്നാൽ നിനക്ക് നല്ലത് 
വേണ്ട വിട്ടിടേണ്ട നിൻ ചാവേർ പടയെ 
ഈ -മലയാളിയിൽ വിട്ട് കൊല ചെയ്യ്തിടാൻ 
വളര്‍ന്ന മനുഷര്‍ 2019-03-16 05:45:15
സ്വതന്ത ചിന്തയ്ക്കും യുക്തിചിന്തയ്ക്കും പ്രസക്തി ഏറി വരുന്ന കാലഘട്ടമാണിത്.. ശാസ്ത്രവും, മനുഷ്യന്റെ ചിന്താശേഷിയും, വിദ്യാഭ്യാസവും വളരുന്നതിനോടൊപ്പം, മനുഷ്യരാശിയുടെ ഒപ്പം തന്നെ വളർന്നു പന്തലിച്ച മതവും, ദൈവവും വിശ്വാസവുമൊക്കെ ഇന്ന് മറ്റു കാലങ്ങളിൽ നേരിടാത്ത വിധം ചോദ്യങ്ങളെ നേരിടുകയാണ്. എക്കാലവും നിലനിൽക്കുന്നതെന്നും, സനാതനമെന്നുമൊക്കെ കൊട്ടിഘോഷിച്ചിരുന്ന മത ഗ്രന്ധങ്ങളും തിയറികളും ശാസ്ത്രത്തിന്റെ വളർച്ചയോടെ ആടി ഉലയുകയാണ്.
മതം ഒരു തമാശ മാത്രം 2019-03-16 05:47:12
ഒരു കാലത്ത് ചോദ്യം ചെയ്യപ്പെടാത്ത ഒന്നായിരുന്നു ദൈവശാസ്ത്രമെങ്കിൽ ശാസ്ത്രത്തിന്റെ വളർച്ചയോടെ കൂടുതൽ അപഹാസ്യമാകുകയാണ്. പരന്ന ഭൂമിയും, ദശാവതാര സിദ്ധാന്തവും, മേരിയുടെ ദിവ്യ ഗർഭവുമെല്ലാം ശാസ്ത്രത്തോട് വെച്ചു കെട്ടി ആധികാരികമെന്ന് വരുത്തി തീർക്കാനുള്ള മതപുരോഹിതൻമ്മാരുടെ ശ്രമങ്ങൾ വലിയ തമാശകളായി ആണ് മാറുന്നത്.. വിവര സാങ്കേതികത വിദ്യയുടെ വരവോടെ മനുഷ്യന്റെ വിരൽത്തുമ്പിൽ അറിവെത്തിയതോടെ നൂറ്റാണ്ടുകൾ പിൻതുടർന്ന മത വിശ്വാസങ്ങളും, മനുഷ്യൻ തുടർന്നു പോന്ന പൊതുബോധവും അപ്രസക്തമാകുകയാണ്..
മരിക്കട്ടെ മതങ്ങള്‍ 2019-03-16 05:50:40
മതങ്ങൾ മാത്രമല്ല.. മതങ്ങൾ നിർമ്മിച്ച സാമൂഹിക ഘടനയും ഉടഞ്ഞു വീഴേണ്ടതുണ്ട്.. ഗോത്ര കാലബോധത്തിൽ നിന്നും, മനുഷ്യന്റെ പരിമിതമായ ശസ്ത്രബോധത്തിൽ നിന്നുമുള്ള ചങ്ങലക്കെട്ടുകളിൽ നിന്നും, പൊതുബോധത്തിൽ നിന്നും അവൻ മോചിതമാകേണ്ടതുണ്ട്.. ശാസ്ത്രം ഇത്രയേറെ വളർന്നു കഴിഞ്ഞ ശേഷവും, ആയുർവേദവും, യുനാനിയും, ഹോമിയോയും അടക്കമുള്ള ചികിൽസാ രീതികളും, പരിമിതമായ ശാസ്ത്ര ബോധത്തിൽ നിന്നുള്ളതും, കേട്ടു കേഴ് വിയുടെ അടിസ്ഥാനത്തിലുള്ളതുമായ ആധുനിക അന്ധവിശ്വാസങ്ങളും, അധാർമ്മികമായ രാഷ്ട്രീയവും, പഴകിപ്പൊളിഞ്ഞ സദാചാര കാഴ്ച്ചപ്പാടും, ലൈംഗികതയുമെക്കെ നമുക്ക് മുന്നിലുള്ള പുത്തൻ വെല്ലുവിളികൾ കൂടെയാണ്.. - നന്ദി ശ്രി സുദീര്‍ 
യുക്തിവാദം സിന്ദാബാദ്‌ 2019-03-16 05:53:48
നമുക്ക് ഇനി ഇവിടെ കൂടി ഒത്തുചേരാം മതങ്ങൾക്കും, ജാതികൾക്കും, വർഗ്ഗത്തിനും, വർണ്ണത്തിനും, രാഷ്ട്രീയത്തിനുമൊക്കെ അതീതമായി നമുക്ക് മനുഷ്യർക്കു വേണ്ടി ഒരു സ്വതന്ത്ര ലോകം പടുത്തുയർത്താം.. ചർച്ചകളും, സംവാദങ്ങളും, ശരികളും, തെറ്റുകളും, ഒപ്പം തിരുത്തലുകളുമായി നമുക്ക് മുന്നേറാം. Let us Unite all Free Thinkers. We are not a religion or faith. We accept truth.
For the Religious Fanatics & Racists 2019-03-16 05:59:56

ചിന്തിക്കാൻ ധൈര്യപ്പെടുക. പുതിയ യുക്തിവാദി പേജും യൂടൂബ് ചാനലും ലൈക്ക് ചെയ്യുക.

Page Link. https://www.facebook.com/yukthiwadi/

ചാനൽ Link

Well wisher, 2019-03-16 15:13:24

I enjoyed reading it;  Important questions, and excellent answers

I have read most of your books and I see your attempts to spread the truth in Facebook and other social medias. You are doing an admirable and great job. I am sure it will bring you self satisfaction and make you feel good that you are doing what you can do to spread the truth and change the world.

Looking back to the history, we can see that you are not alone, many others in every generation have done it. Many others wrote books, lectured, and fought hard against religions; against ignorant selfish people making an easy living by spreading and teaching ignorance. They pretend as shepherds and guide the lamps to their own barns to kill and eat them.Let those who want to read, read; let those who have eyes see and ears hear.That's all you, I,and all others can do; feel good that we did what we can and be contend.

The fact is that there are hundreds and thousands more people around the world spreading and teaching religion than few individuals like you, me, and all others who try to spread the truth about religions. You and I have no power to stop them.Religion is the worst social cancer today and it is spreading into every human brain resulting in hatred and suffering all over the world. Radiation and/or chemo is not going to cure it; and it cannot be surgically removed.Religions and the gods of their creation are so powerful today.Every day we hear about the destruction and suffering it is causing all around the world.What can we do about it?

Can we do something about it, other than talk and write and sit back saying, let those who want to read, read; eyes see and ears hear?I think a lot about it, but I still have no answers to that question.

When I was young and capable of thinking with my own mind, I read [not just read, studied] the whole bible, old and new, and realizing the truth, I struggled myself out of that prison; as I had told you before.My immediate reaction was that I want to break open that prison and let all others free.My attempts to help few others to escape from that prison only created more problems for them because they found it difficult to survive outside of the prison where they were secure and well provided.

When I found myself helpless in providing them another secure place to be, I stopped doing that.Who am I to pull somebody out of the boat they are sitting in comfortably if I am not able to bring both their legs to another boat?There was a time when I wanted to destroy all religions, demolish all churches, temples, and mosques.

But, I thought, how can I do that and what will happen to all those who believe in the lies and find comfort in it, at least psychologically? They need it and without it they will all go crazy and the world will be in chaos. It is not right to take something away from one if I don't have anything else to give them to fill that void; and I am an ignorant man just starting to search for truth.

So, I thought let them stay in their comfort zone as a prisoner; let me enjoy my freedom. Let them, those who are capable like me, if ever they realizes that they are in a prison and get the inspiration and motivation to free themselves, come out.

How can we cure this cancer?I don't think writing a few books and posting in public media is going to do it. How many people will read it?100 or even 1000? and how many of those who read will really understand the truth? and how many of those who understand will be brave enough to fight the system?It is just like pouring a bottle of paint in the great wild ocean.

I understand that we cannot change a system, we can only change individuals. Change has to happen in each individual's mind and only when all individuals change the collective system will change.But, at the present situation, it is impossible to destroy or abolish the system, Religion, by changing individuals at that rate as we do it. The only way, I think we can solve the situation is to surgically remove the cancer from the system. Somehow cause change from within the religion.Religions will have to stop teaching their religion is the only way and their god is the only god; stop fighting each other and competing with each other. They have to teach that all religions are different paths to the same place and if practiced will reach the same place or get the same result. The leaders will have to teach the followers to respect and love each other as equals and brothers and sisters; children of the same god. They have to teach the followers to replace hatred with love.

How can we do that? I don't know.Sorry for the long email, just put my thoughts out-Jacob

ദൈവം ഉണ്ടെങ്കില്‍ 2019-03-17 05:34:22
ദൈവം ഉണ്ടോ, ഇല്ലയോ എന്ന് അറിയത്തില്ല! ഉണ്ടെന്നു ഈശ്വരവാദികളും, ഇല്ലെന്നു നിരീശ്വരവാദികളും പറയുന്നു. ഉണ്ടെന്നു ആരും തെളിയിച്ചിട്ടില്ല, ഇല്ലെന്നും ആരും തെളിയിച്ചിട്ടില്ല. പക്ഷെ, മതങ്ങൾ/മതഗ്രന്ഥങ്ങളിൽ വിവരിക്കുന്നത് പോലെയുള്ള ഈശ്വരൻ ഉണ്ടാവാൻ സാധ്യതയില്ല. മനുഷ്യരെ പോലെ സ്നേഹം, വെറുപ്പ് ,കോപം, ക്ഷമ, അസൂയ, കൊതി, അനീതി, ക്രൂരത, കഠിന ശിക്ഷ, ശാപം, സമ്മാനം, വികാര വിക്ഷോഭങ്ങൾ etc പ്രകടിപ്പിക്കുന്ന ദൈവ സങ്കൽപം മനുഷ്യ ഭാവനയിൽ നിന്നും ഉടലെടുത്തതാകാനേ വഴിയുള്ളൂ. ആദിമ മനുഷ്യന്റെ അതിജീവന ശ്രമത്തിനിടയിൽ ഉണ്ടായ നിസ്സഹായാവസ്ഥ, പരിമിതി, അജ്ഞത ഇവയിൽ നിന്നെല്ലാം ഉടലെടുത്തതാകാം ഈശ്വര ചിന്ത. ഒരു ഗോത്രത്തലവനെ എങ്ങനെ പ്രസാദിപ്പിക്കാമോ, ആ വഴികളിലെല്ലാം ദൈവത്തെയും പ്രസാദിപ്പിക്കാം എന്ന് വിശ്വസിച്ചു. ആൺകോയ്മയിൽ അധിഷ്ഠിതമായ ഗോത്ര തലവന് തുല്ല്യമായ സ്ഥാനമാണ് ദൈവത്തിനു നൽകിയത്. FB post copied
Questioner 2019-03-17 08:25:59
Q.  Do you have a Rt lobe and God s spot ?
A.  I have Devil s spot not only on Rt lobe, all over.
PSYCHOLOGIST 2019-03-17 08:56:47
Religion is a mental disease. They can do a lot of damage in the society.  The fanatics need to be chained in cells. 
Faith is WMD = weapons of mass destruction.
ശവ പെട്ടിയില്‍ 2019-03-17 09:00:20

പള്ളിയിൽ അക്രമി വെടി വെക്കുമ്പോൾ ദൈവം എവിടെയായിരുന്നു?
ഈയൊരു ചോദ്യം ഇന്നലെ ചോദിച്ചു കൊണ്ട് കേരളീയ യുക്തിവാദി ദൈവത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയുമടിച്ചു.

കുറേക്കൂടി യുക്തിവാദം കുറവുള്ള ഭൗതികവാദികൾ ( ചില മാർക്സിസ്റ്റുകളടക്കം) മതമാണ് ഭീകരവാദത്തിന്റെ അടിസ്ഥാനമെന്ന് ഇനിയും തെളിയിക്കണോ എന്നു ചോദിച്ചു.

ഇന്നലത്തെ ഭ്രാന്തൻ കൊലയാളിക്ക് യൂറോപ്യൻ വംശീയ ബോധമായിരുന്നുവെന്നും കുടിയേറ്റത്തിനെതിരായ കുരിശുയുദ്ധമാണയാൾ നടത്തിയതെന്നും അയാൾ തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞു.
മാവോരികളുടെ ന്യൂസിലണ്ടിൽ യൂറോപ്യന്മാരാണ് കുടിയേറ്റക്കാരെന്ന 
പ്രാഥമിക ബോധമയാൾക്കുണ്ടായിരുന്നില്ല.
വെള്ള യൂറോപ്യന്മാരല്ലാത്തവരെ തുല്യമനുഷ്യരായി അയാൾ കരുതിയില്ല.
ദൈവത്തിനു മുന്നിൽ മനുഷ്യരെല്ലാം തുല്യരാണ് എന്ന പ്രാഥമിക ക്രിസ്തീയ തത്വം 2000 കൊല്ലം പ്രഘോഷിച്ചിട്ടും യൂറോപ്യൻ - അമേരിക്കൻ ക്രിസ്ത്യാനികളിൽ നല്ലൊരു പങ്കും ഇന്നും മതത്തെയും വർഗീയതയെയുംകാൾ വെള്ള വർണ്ണവെറിയുടെ വംശീയ വികാരങ്ങളെ താലോലിക്കുന്നു.

എന്തുകൊണ്ട്? എങ്ങനെയത് സംഭവിക്കുന്നു?
യുക്തിവാദികൾ ചിന്തിക്കുമോ?

ലോകം മുഴുവൻ പിടിച്ചടക്കി ഇതര വംശങ്ങളെ കീഴടക്കിയും കൊന്നൊടുക്കിയും ചൂഷണം ചെയ്യുന്ന മുതലാളിത്ത വികസനത്തിന്റെ കൊളോണിയൽ യുക്തിയെയല്ലാതെ മറ്റൊന്നിനെയും സ്വന്തം നിലനില്പിന്റെ നീതികരണത്തിനായി ആശ്രയിക്കാനില്ലെന്ന സാമ്രാജ്യത്വത്തിന്റെ ലോക മുതലാളിത്തത്തിന്റെ )ഇന്നത്തെ അവസ്ഥയെയല്ലേ അത് ചൂണ്ടിക്കാട്ടുന്നത്?
മതമല്ല, ദൈവമല്ല ,നൂറു ശതമാനവും സാമ്രാജ്യത്വ രാഷ്ട്രീയമാണ് ഇത്തരം കൂട്ടക്കൊലകളുടെ പിന്നിലെ യുക്തിയെന്ന് "യുക്തിബോധം " തൊട്ടു തീണ്ടാത്ത കേരള യുക്തിവാദികളും യുക്തിവാദി മാർക്സിസ്റ്റുകളും എന്നാണ് മനസ്സിലാക്കുക?

പതിവെന്ത ലളിത യുക്തികൾക്കപ്പുറം ചരിത്രബോധത്തെയും സാമൂഹ്യബോധത്തെയും മരണം പോലെ വെറുക്കുന്ന കേരളീയ യുക്തിവാദിക്ക് എവിടെ വരെ പോകാനാകും?
രാഷ്ട്രീയത്തിന്റെ ABCD മനസ്സിലാകാത്ത മന്ദബുദ്ധികളായിത്തുടരുമെന്ന് അവരെന്തിനാണ് ശപഥം ചെയ്യുന്നത്?

PJ .Baby- e SENSE GLOBAL

Questioner 2019-03-17 11:52:00
Q. Do you think of an intelligent Designer ? Do all these 
Billions of stars and planets Cosmos, no Chaos ?
A. Read latest National Geographic in which existence
Of Life forms are ascertained but only to find yet more
Details. 
Neuroosychologist 2019-03-17 12:39:20

Religion is a stress reducer. Many Bishops and philosophers long live upto 100 years. Alcoholics and drug addicts see the end even at 30 or 35

ഇശരനെ തേടി ... 2019-03-17 12:44:31
ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരൻ വിജനമായ ഭൂവിലുമില്ലീശ്വരൻ
അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ.. ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു.. അവിടെയാണീശ്വരന്റെ വാസം സ്നേഹമാണീശ്വരന്റെ രൂപം സ്നേഹമാണീശ്വരന്റെ രൂപം Music: കെ കെ ആന്റണി Lyricist: ഫാദർ ആബേൽ Singer: കെ ജെ യേശുദാസ് Film/album: ക്രിസ്തീയ ഗാനങ്ങൾ
( andrews is saying the same too) by Rev. Dr.John Samuel,
I a Bishop too 2019-03-17 13:52:20
I am a Bishop too. We live longer because we don't do any physical work while you guys work and work like a NY Yellow Cab. We have stress, the faithful give us the stress, they want this and that we tell them we will pray for them. But we have fine items to get rid of stress. Fine meat, nice Wine & Vodka and women come to us to confess & complain about their Husbands. This is not Anophilose clueless but a real bishop.+++
Jessie 2019-03-17 14:53:17
“ദൈവം ഉണ്ടോ എന്നറിയില്ല. ഇല്ലാതിരിക്കയാണ് ദൈവത്തിന്റെ അന്തസ്സിനു ഏറ്റവും നല്ലതു” ജൂൾസ് റിനാർഡ് പറഞ്ഞത് എത്രയോ ശരി ആണ്. മഹാ കാരുണ്യവാനായ, എല്ലാം  അറിയുന്ന ആ ദൈവം ഉറങ്ങുകയായിരുന്നെങ്കിൽ പോലും ഈ വെടി ഒച്ച കേൾക്കാതിരിക്കാൻ ബധിരൻ കൂടി ആയിരിക്കണം. 
ദൈവം 2019-03-17 17:19:19
 നിങ്ങൾ ഉണ്ടാക്കിയ എനിക്ക് നിങ്ങളെപ്പോലെ ആകാനല്ലേ കഴിയു? വേദിയുടെ ശബ്ദം കേട്ടാൽ മതി ഞാൻ നിക്കറിൽ മൂത്രം ഒഴിക്കും . പിന്നെ നിൽക്കുന്ന കാര്യം . ഒരു പത്തുമൈൽ ഓടിയതിന് ശേഷമേ തിരിഞ്ഞു നോക്കൂ ..
വെറുപ്പ്‌ വില്‍ക്കുന്നവര്‍ 2019-03-17 23:39:33
ന്യൂസിലാൻഡ് കൂട്ടക്കൊല വലിയൊരു മുന്നറിയിപ്പാണ്. നമുക്ക് ഒട്ടേറെ പാഠങ്ങൾ അതിൽ നിന്ന് പഠിക്കാനുണ്ട്. വംശീയവും വർഗീയവുമായ വെറുപ്പ് പ്രചരിപ്പിച്ചാൽ ഏതു മതക്കാരനും വംശക്കാരനും ഒരു ഭീകര കൊലയാളിയായി മാറ്റപ്പെടാമെന്നും കടുത്ത മനുഷ്യ വിദ്വേഷിയായി മാറാമെന്നും അതു പഠിപ്പിക്കുന്നു.
ഗുജറാത്തിൽ ഗർഭിണിയുടെ വയർ പിളർന്ന് ശിശുവിനെ ശൂലത്തിൽ കുത്തിക്കോർക്കുന്നവനും ,സകലരെയും ആധുനിക തോക്കുപയോഗിച്ചു വെടിയുണ്ടകളാൽ തുളക്കുന്നവനും ഉല്പാദിപ്പിക്കപ്പെടുന്നത് ഒരേ വെറുപ്പിന്റെ
പ്രത്യയശാസ്ത്രത്തിൽ നിന്നാണ്.
ശബരിമലയിൽ 52 കാരിയുടെ നേരെ തേങ്ങയെറിയാൻ തയ്യാറായ യുവാവിന് അവിടെ തോക്കു കിട്ടിയിരുന്നില്ല.
"അടിച്ചു കൊല്ലടാ അവളെ " എന്നാക്രോശിച്ചവൻ ആ നിമിഷം ആരെയും കൊല്ലാൻ തയ്യാറെടുത്തവനാണ്. അവന് അണുബോംബ് കൈയിലുണ്ടെങ്കിൽ അതും പ്രയോഗിക്കും. അഭിമന്യുവിനും കൃപേഷിനും ശരതിനും മരണം വിധിച്ചവരും മാഷിന്റെ കൈവെട്ടിയവനും ഒക്കെ വെറുപ്പിനെ പ്രത്യയശാസ്ത്രവൽക്കരിച്ചാൽ ഉണ്ടാകുന്ന
ഭീകരന്മാരുടെ പ്രോട്ടോടൈപ്പുകളാണ്.
ഇതെല്ലാം ചെയ്തവരും യഥാർത്ഥത്തിൽ ഇരകളാണ്. അവരിലെ മനുഷ്യത്യത്തെ തീവ്ര മസ്തിഷ്ക്ക പ്രക്ഷാളനത്തിലൂടെ വാറ്റി പുറത്തു കളഞ്ഞ് മനുഷ്യക്കുരുതിക്ക് അവരെ തയ്യാറാക്കിയവരാണ് യഥാർത്ഥ ഭീകരർ.
തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങൾക്കു വേണ്ടി മൈക്കിലും അടച്ചിട്ട മുറികളിലും വെറുപ്പിന്റെയും പ്രതികാരത്തിന്റെയും ''ആണത്ത"വും അതിനു മടിക്കുന്നവരുടെ ഇരട്ടത്തന്തത്വവും പറയുന്നവരെല്ലാം ഈ ചോരയിൽ പങ്കുള്ളവരാണ്.
കേരളത്തിന്റെ മഹാഗുരു പറഞ്ഞു:
"മനുഷ്യാണാം മനുഷ്യത്വം."
മനുഷ്യനെ മനുഷ്യത്വം വാറ്റിക്കളഞ്ഞ് കൊലയാളിയാക്കുന്ന എല്ലാ വെറുപ്പിന്റെ വ്യാപാരികളെയും (അതേത് തത്വത്തിന്റെ പേരിലായാലും) നമുക്ക് വർജിക്കാം .
നുണയും വെറുപ്പും കള്ളച്ചിരിയുമായി സുവർണാവസരം can മുതലാക്കുന്നവർ മുതിർന്നവരായാലും, പിള്ളകളായാലും, മനുഷ്യരല്ല തന്നെ.
ചോരയും മരണവും വിൽക്കുന്ന വ്യാപാരികളാണവർ.

ഞാന്‍ ആണ് ഹീറോ- ചെകുത്താന്‍ 2019-03-18 12:54:26
"എല്ലാത്തിനും കാരണം ചെകുത്താൻ ആണ് " ശരിയാണ്. അവനില്ലെങ്കിൽ ദൈവത്തിന്റെ ആവശ്യം ഇല്ല , ദുരന്തങ്ങൾ ഇല്ല ,അത്യാർത്തി ഇല്ല , മതം ഇല്ല , മതം ഇല്ലെങ്കിൽ 1000 മണ്ടൻ ആചാരങ്ങൾ ഇല്ല - എന്തിനു തീവ്രവാദം പോലും ഉണ്ടാകില്ല ! ഹീറോ ചെകുത്താൻ തന്നെ !
GEORGE 2019-03-18 15:42:01
ആറു വര്ഷം മുൻപ് ശ്രി സുധീർ നടത്തിയ  ഈ സംഭാഷണം വായിച്ചിട്ടാണ് ശ്രി ആൻഡ്രൂസിന്റെ പുസ്തകങ്ങൾ വായിക്കാൻ സാധിച്ചത്. വളരെ നന്ദി ശ്രി സുധീർ. ബൈബിൾ പഴയ നിയമത്തിലും പുതിയ നിയമത്തിലും കൂടാതെ മധ്യ പൂർവ ദേശത്തെ ചരിത്രത്തിലും ശ്രി ആൻഡ്രൂസിനു അഗാധമായ അറിവ് ആണ് ഉള്ളതെന്ന് അദ്ദേഹത്തിന്റെ രചനകൾ വായിച്ചാൽ മനസ്സിലാവും. ബൈബിൾ വായിച്ചിട്ടുള്ള ഏതൊരു വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ ആണ് എല്ലാം തന്നെ.  യാതൊരു ലാഭേച്ഛയും കൂടാതെ ആണ് ശ്രി ആൻഡ്രൂസ് ഈ പുസ്തകങ്ങൾ എല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വരും തലമുറയോട് താങ്കൾ ചെയ്യുന്ന ഈ നന്മക്കു കടപ്പെട്ടിരിക്കുന്നു. പുരോഹിത അടിമകൾ ആയ ഈ തലമുറ ഒരുപക്ഷെ ഇതൊന്നും വായിക്കാൻ കൂട്ടാക്കാതെ പള്ളിയും പട്ടക്കാരും ആയി നടന്നേക്കും. പക്ഷെ വരും തലമുറ ഇതൊക്കെ മനസ്സിലാക്കി മതത്തിന്റെ ചൂഷണത്തിൽ നിന്നും  രക്ഷപെടട്ടെ. എല്ലാ വിധ ആശംസകളും.
Thanks to all 2019-03-19 05:52:43
Thanks to all Commenters. Criticism is a Litmus and i appreciate it.
A special Thanks to Sri Sudhir Panikkaraveettil 
andrew
ഓടുന്ന മണവാട്ടി 2019-03-21 15:06:37

കര്‍ത്താവിന്‍റെ മണവാട്ടിയെ ഉല്‍ പ്രേഷയില്‍ വിവരിക്കുന്നു എന്ന് വിശ്വാസി. ഓകെ നോട്ട് the പോയിന്‍റെ

ഉത്തമ ഗീതം:4:5 നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻ കുട്ടികൾക്കു സമം. 

4;8 കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക - മണവാട്ടി വല്ലവന്റെയും കൂടെ

എന്റെ സഹോദരി എന്റെ കാന്തേ. നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു- സഹോദരിയെ ഭാര്യ ആക്കി വെച്ചിരിക്കുന്ന സഹോദരന്‍, ഇവള്‍ പിന്നെ എങ്ങനെ ഓടി രക്ഷ പെടാന്‍ ശ്രമിക്കാതെ ഇരിക്കും. ഇതാണ് മെത്രാനും കത്തനാരും ഒക്കെ ബാലകരെയും കന്യസ്ത്രികളെയും ഒക്കെ അക്രമിക്കുന്നതിന്‍ കാരണം.

Dr.Rajan markose 2019-03-21 14:17:51
The logical analysis of the Gospels and other books written by Mr.C.Andrews comes from an enlightened old soul.Many may not agree with his findings.But his observations certainly shatters the very edifice on which Churchianity is built.In fact he had dedicated his childhood to become a priest.His mentor Mar Thoma Mathews 1 the then Catholicos of the East and Malankara Metropolitan influenced him to take a different path.Befitting to his scholarship and leadership quality he could have been at the top of The orthodox Church had he pursued to be a priest.His convictions about the subject is credible.May the Infinite Invisible Intelligence,or Source may give him health and more wisdom for further writings.I sincerely wish him long Life and continued happiness on his onward journey
സഹോദരി പ്രേമം 2019-03-21 15:10:51
എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവൾ തന്റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്കു ഓമനയും ആകുന്നു; 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക