Image

ബ്രഹ്മപുരത്ത്‌ വീണ്ടും തീപിടിത്തം

Published on 15 March, 2019
ബ്രഹ്മപുരത്ത്‌ വീണ്ടും തീപിടിത്തം
കൊച്ചി: ബ്രഹ്മപുരത്ത്‌ നഗരസഭയുടെ മാലിന്യനിക്ഷേപകേന്ദ്രത്തില്‍ വീണ്ടും പ്ലാസ്റ്റിക്‌മാലിന്യത്തിന്‌ തീപിടിച്ചു.ഉച്ചയോടെയാണ്‌ തീപിടിത്തമുണ്ടായത്‌

കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറാം തവണയാണ്‌ പ്ലാസ്റ്റിക്‌ മാലിന്യത്തിന്‌ തീപിടിക്കുന്നത്‌. സ്ഥിരമായി അഗ്‌നിശമന ഉപകരണങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ സ്ഥാപിക്കണമെന്ന്‌ പല കോണുകളില്‍ നിന്ന്‌ ഉയര്‍ന്നെങ്കിലും നടപ്പാക്കാന്‍ ആധികൃതര്‍ തയ്യാറായിട്ടില്ല.

ഹരിത ട്രിബ്യൂണല്‍ മാലിന്യസംസ്‌കരണ പ്ലാന്റ്‌ സന്ദര്‍ശിക്കുന്നതിനു മുമ്‌ബായി സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ പ്രതിദിനം 363 ടണ്‍ മാലിന്യമാണ്‌ ബ്രഹ്മപുരത്ത്‌ എത്തുന്നതെന്ന്‌ കണ്ടെത്തിയിരുന്നു.

ഇതില്‍ 62 ശതമാനം ഭക്ഷ്യാവശിഷ്ടങ്ങളും ബാക്കി പ്ലാസ്റ്റിക്‌മാലിന്യവുമാണ്‌. ഇതില്‍ 5000 കിലോഗ്രാം പ്ലാസ്റ്റിക്‌ മാത്രമാണ്‌ ദിവസവും നീക്കുന്നത്‌. നിലവില്‍ 90000 ടണ്ണോളം പ്ലാസ്റ്റിക്‌മാലിന്യം പ്ലാന്റില്‍ മലപോലെ കൂട്ടിയിരിക്കുകയാണ്‌.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക