Image

വി.എല്‍. ജോര്‍ജ് (അനിയന്‍ കുഞ്ഞ്-87) ഇന്ത്യാനയില്‍ നിര്യാതനായി

കോര ചെറിയാന്‍ Published on 15 March, 2019
വി.എല്‍. ജോര്‍ജ് (അനിയന്‍ കുഞ്ഞ്-87) ഇന്ത്യാനയില്‍ നിര്യാതനായി
ഫിലഡല്ഫിയ: നിരണം യരുശലെം മാര്‍ത്തോമ്മാ പള്ളി അംഗം മട്ടക്കല്‍ വെണ്‍പറമ്പില്‍ വി.ഐ. ലൂക്കോസിന്റെ മകന്‍ വി.എല്‍. ജോര്‍ജ് (അനിയന്‍ കുഞ്ഞ്-87) ഇന്ത്യാനയില്‍ നിര്യാതനായി. നിരണം ഭാഗത്തു പ്രസിദ്ധനായിരുന്ന ഇസ്രയേല്‍ വൈദ്യന്റെ കൊച്ചു മകനാണ്.

ജനറല്‍ ഇലക്ട്രിക്ക് (ജി.ഇ), ആര്‍.സി.എ. എന്നിവയില്‍ ദീര്‍ഘകാലം ബോസ്റ്റണില്‍ എഞ്ചിനീയറായിരുന്നു.

ചെറിയനാട്ട് നാക്കോലക്കല്‍ ആലിന്റെ കണ്ണിമേല്‍ രമണി ജോര്‍ജ് ആണു ഭാര്യ. മക്കള്‍: അനിത ജോസഫ്; അനില്‍ ജോര്‍ജ്

കൊച്ചുമക്കള്‍: ഫിറോസ് ജോര്‍ജ്, വരുണ്‍ ജോര്‍ജ്, റോഹന്‍ ജോസഫ്.

കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ.വി. വര്‍ഗീസ് ഭാര്യാ സഹോദരനാണ്.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും മാര്‍ച്ച 16 ശനി രാവിലെ 9 മുതല്‍ 11:30 വരെ: കാര്‍മ്മല്‍ ക്രിസ്ത്യന്‍ ചര്‍ച്ച്, 463 ഈസ്റ്റ് മെയിന്‍ സ്ട്രീറ്റ്, കാര്‍മല്‍, ഇന്ത്യാന-46032 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക