Image

വായു മലിനീകരണം; സി.എന്‍.ജി വാഹനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കോടതി

Published on 16 March, 2019
വായു മലിനീകരണം; സി.എന്‍.ജി വാഹനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കോടതി

ന്യൂഡല്‍ഹി; ഡല്‍ഹി നഗരത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന വായു മലിനീകരണത്തിന് സി.എന്‍.ജി. വാഹനങ്ങളും കാരണമാകുന്നുണ്ടോയെന്ന് പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

1988-ലെ മോട്ടോര്‍ വാഹന നിയമം ഫലപ്രദമായി നടപ്പാക്കാത്തതിനാലാണ് നഗരത്തില്‍ വാഹനങ്ങള്‍ മൂലമുള്ള വായുമലിനീകരണം വര്‍ധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടന സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതി ഉത്തരവ്.

ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് എ.ജെ. ഭംബാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മലിനീകരണനിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കുന്നതിനു പകരം, ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണ പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് കൂടുതല്‍ ശ്രദ്ധകൊടുക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. വര്‍ദ്ധിച്ചു വരുന്ന വായൂമലിനീകരണത്തിനു കാരണം മോട്ടോര്‍വാഹന നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തുന്ന വീഴ്ചയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക