Image

കെ.വി തോമസിനെ ബിജെപിയില്‍ എത്തിക്കാന്‍ വന്‍ നീക്കം. പിടിച്ചു നിര്‍ത്താന്‍ പണിപ്പെട്ട് കോണ്‍ഗ്രസ്

കല Published on 17 March, 2019
കെ.വി തോമസിനെ ബിജെപിയില്‍ എത്തിക്കാന്‍ വന്‍ നീക്കം. പിടിച്ചു നിര്‍ത്താന്‍ പണിപ്പെട്ട് കോണ്‍ഗ്രസ്

എറണാകുളം ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ഹൈബി ഈഡനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയ സിറ്റിംഗ് എം.പി കെ.വി തോമസിനെ ബിജെപിയില്‍ എത്തിക്കാന്‍ തകൃതിയായ ശ്രമങ്ങള്‍. കെ.വി തോമസിന്‍റെ സുഹൃത്ത് കൂടിയായ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന ടോംവടക്കനാണ് കെ.വി തോമസുമായി ബിജെപിയുടെ ചര്‍ച്ചകള്‍ നടത്തുന്നത്. 
തനിക്ക് സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് വലിയ ഷോക്കായി എന്നും തനിക്ക് നീതി കിട്ടിയില്ല എന്നുമാണ് കെ.വി തോമസിന്‍റെ പരസ്യ പ്രതികരണം. ബിജെപിയിലേക്ക് പോകുമോ എന്നതിന് തനിക്ക് എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ട് എന്നായിരുന്നു കെ.വി തോമസിന്‍റെ മറുപടി. അടുത്തിടെ നരേന്ദ്രമോദിയെ പ്രശംസിച്ചും കെ.വി തോമസ് ശ്രദ്ധ നേടിയിരുന്നു. 
എന്നാല്‍ കെ.വി തോമസിനെ ബിജെപി നോട്ടമിട്ടെന്നും എറണാകുളത്ത് മത്സരിപ്പിക്കുമെന്നും ഊഹാപോഹങ്ങള്‍ വന്നതോടെ തോമസിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. എങ്ങനെയും കെ.വി തോമസിനെ അനുനയിപ്പിക്കുക എന്നതാണ് ലക്ഷ്യം.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക