Image

ഫെയ്‌സ്ബുക്ക് നല്‍കിയ സര്‍െ്രെപസ് ലൈവില്‍ ഒടുക്കം എത്തിയത് അപ്രതീക്ഷിത അതിഥി; തലകറങ്ങുന്നപോലെ എന്ന് മോഹന്‍ലാല്‍

Published on 19 March, 2019
ഫെയ്‌സ്ബുക്ക് നല്‍കിയ സര്‍െ്രെപസ് ലൈവില്‍ ഒടുക്കം എത്തിയത് അപ്രതീക്ഷിത അതിഥി; തലകറങ്ങുന്നപോലെ എന്ന് മോഹന്‍ലാല്‍

മലയാളികളുടെ അഭിമാനമാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ഒടിയന്റെ വമ്പന്‍ വിജയത്തിന് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണ് ലൂസിഫര്‍, മരക്കാര്‍അറബിക്കടലിന്റെ സിംഹം, കാപ്പന്‍ എന്നിവ. പദ്മഭൂഷണ്‍ ലഭിച്ച ശേഷവും, വളരെക്കാലത്തിന് ശേഷവുമാണ് അദ്ദേഹം ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ എത്തുന്നത്. ഹൈദരാബാദിലെ ഫേസ്ബുക്ക് ഓഫീസില്‍ നിന്നും ലൈവായാണ് അദ്ദേഹം അഭിമുഖത്തില്‍ പങ്കെടുത്തത്

ലൂസിഫറിന്റെ സംവിധായകന്‍ പൃഥ്വിരാജ്, സഹതാരങ്ങളായ മഞ്ജു വാര്യര്‍, ടോവിനോ തോമസ് എന്നിവരും കാപ്പന്‍ നായകന്‍ തമിഴ് നടന്‍ സൂര്യയും, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന്റെ ലൈവ് അഭിമുഖത്തില്‍ പങ്കുചേര്‍ന്നു. തന്റെ പുതിയ സിനിമകളെ കുറിച്ചും ഇപ്പോള്‍ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളായ രാഷ്ട്രീയപ്രവേശം, പദ്മഭൂഷണ്‍ ലഭിച്ചതിനെ കുറിച്ചുമൊക്കെ മോഹന്‍ലാല്‍ സംസാരിച്ചു.

തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ 'ഗജിനി'യിലെയും 'കാക്കാകാക്ക'യിലെയും അഭിനയത്തിന് പ്രചോദനമായത് മോഹന്‍ലാല്‍ ആണെന്ന് നടന്‍ സൂര്യ ലൈവില്‍ തുറന്നു പറഞ്ഞു. സ്ഫടികം, കിരീടം തുടങ്ങിയ സിനിമകളിലെ മോഹന്‍ലാലിന്റെ അഭിനയം ഗജിനിയിലടക്കം അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും പുതിയ ചിത്രമായ 'കാപ്പാന്‍' അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരമായിരുന്നുവെന്നും സൂര്യ പറഞ്ഞു. ആ പ്രായം എത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ പോലെ ആകാനാണ് ആഗ്രഹമെന്നും സൂര്യ വ്യക്തമാക്കി

 മോഹന്‍ലാലിനെ മനസ്സില്‍ കണ്ട് ഒരു സിനിമ എടുക്കാന്‍ ആഗ്രഹിച്ചു. മനസ്സില്‍ കണ്ടതുപോലെ തന്നെ ആ സിനിമ വന്നിട്ടുണ്ടെന്നാണ് കരുതുന്നത്. തീര്‍ച്ചയായും പ്രേക്ഷകരാണ് വിധി എഴുതേണ്ടത്. എന്നാല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന നിലക്ക് ഞങ്ങളെല്ലാം സന്തുഷ്ടരാണ്. ലാലേട്ടന്‍ ഫാന്‍ എന്ന നിലയില്‍ ഈ സിനിമയിലെ മോഹന്‍ലാലില്‍ ഞാന്‍ ആവേശത്തിലാണ്.'' ലൈവില്‍ പൃഥ്വിരാജ് പറഞ്ഞു. ലൂസിഫറിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഇതിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ടൊവിനോ പറഞ്ഞു. അനൗണ്‍സ് ചെയ്തതിനു ശേഷമാണ് രാജുചേട്ടന്‍ എന്നെ വിളിച്ച് റോള്‍ ഉണ്ടെന്നുപറയുന്നത്. അത് ഇങ്ങനെയൊരു കഥാപാത്രം കൂടിയായതില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് ടൊവിനോ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക