Image

പുല്‍വാമ ഭീകരാക്രമണം വോട്ട്‌ തട്ടാനുള്ള ഗൂഢാലോചനയെന്ന്‌ എസ്‌ പി നേതാവ്‌

Published on 21 March, 2019
പുല്‍വാമ ഭീകരാക്രമണം വോട്ട്‌ തട്ടാനുള്ള ഗൂഢാലോചനയെന്ന്‌ എസ്‌ പി നേതാവ്‌

ഫിറോസാബാദ്‌: സൈന്യത്തിനെതിരായ പ്രതിപക്ഷത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ തുടരുന്നു. സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ രാംഗോപാല്‍ യാദവാണ്‌ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിവാദപരാമര്‍ശങ്ങളുമായി രംഗത്ത്‌ വന്നത്‌.

ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സി ആര്‍ പി എഫ്‌ വാഹനവ്യൂഹത്തിന്‌ നേരെ നടന്ന ഭീകരാക്രമണം വോട്ട്‌ തട്ടാനുള്ള ഗൂഢാലോചനയാണെന്നാണ്‌ രാംഗോപാല്‍ യാദവിന്റെ പരാമര്‍ശം. നേരത്തെ ബലാക്കോട്ട്‌ വ്യോമാക്രമണത്തെ വിമര്‍ശിച്ച്‌ സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ രംഗത്ത്‌ വന്നിരുന്നു.

യുദ്ധത്തിലൂടെ തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു കോടിയേരിയുടെ ആരോപണം. ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെയാണ്‌ യാദവിന്റെ വിവാദ പ്രസംഗം. ഇതിനെതിരെ വലിയപ്രതിഷേധമാണ്‌ ഉത്തര്‍പ്രദേശില്‍ അലയടിക്കുന്നത്‌.

ബലാക്കോട്ട്‌ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്മാരുടെ കൃത്യമായ എണ്ണം വ്യക്തമാക്കണമെന്ന്‌ കോണ്‍ഗ്രസ്സ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൃതദേഹങ്ങളുടെ എണ്ണമെടുക്കലല്ല തങ്ങളുടെ ജോലിയെന്ന്‌ സൈന്യം വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക