Image

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Published on 21 March, 2019
ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു


കൊല്ലം: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. കേസിലെ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ ഇടപെടല്‍.

അതീവ ഗൗരവമുള്ള സംഭവമായതിനാല്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അംഗം എം.എസ് താര കൊല്ലം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. 

കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷന്‍, ബിബിന്‍, അനന്തു, പ്യാരി എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ചുമത്തിയത്. നിലവില്‍ ബിബിന്‍, അനന്തു, പ്യാരി എന്നിവര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മുഖ്യ പ്രതി റോഷനെ ഇതുവരെ കണ്ടെത്താനായിട്ടില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക