Image

തിരുവനന്തപുരത്ത്‌ 13 കോടിയുടെ ഹാഷിഷ്‌ ഓയില്‍ പിടികൂടി

Published on 22 March, 2019
തിരുവനന്തപുരത്ത്‌ 13 കോടിയുടെ ഹാഷിഷ്‌ ഓയില്‍ പിടികൂടി


തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ ലഹരി മരുന്നുമായി അഞ്ച്‌ പേര്‍ പിടിയില്‍. പതിമൂന്ന്‌ കോടി വിലവരുന്ന ഹാഷിഷ്‌ ഓയില്‍ ഇവരില്‍ നിന്നും എക്‌സൈസ്‌ പിടികൂടി.

തിരുവനന്തപുരം സ്വദേശി ഷെഫീക്ക്‌, ഷാജന്‍, ഇടുക്കി സ്വദേശികളായ അനില്‍ ,ബാബു, ആന്ധ്ര സ്വദേശി റാം ബാബു എന്നിവരാണ്‌ പിടിയിലായത്‌. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും എക്‌സൈസ്‌ പിടികൂടി.

ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷാണ്‌ കായല്‍ ടിണ്ടിഗലില്‍ വെച്ച്‌ പിടിയിലായവരുടെ ഇന്നോവയിലേക്ക്‌ മാറ്റിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക