Image

സൂര്യാഘാതം : തൊഴില്‍നിയമം ലംഘിച്ച രണ്ടിടത്ത്‌ ജോലി നിര്‍ത്താന്‍ നിര്‍ദേശം

Published on 22 March, 2019
സൂര്യാഘാതം : തൊഴില്‍നിയമം ലംഘിച്ച രണ്ടിടത്ത്‌ ജോലി നിര്‍ത്താന്‍ നിര്‍ദേശം

തിരുവനന്തപുരം : സൂര്യാഘാത സാധ്യത കണക്കിലെടുത്ത്‌ തൊഴിലാളികള്‍ക്ക്‌ വിശ്രമം അനുവദിച്ച ഉച്ചനേരത്തും പണിയെടുപ്പിച്ച രണ്ട്‌ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ ജോലി നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍ദേശം നല്‍കി. നഗരത്തില്‍ തൊഴില്‍ വകുപ്പ്‌ നടത്തിയ പരിശോധനയില്‍ തൊഴിലാളികളെ കൊണ്ട്‌ അനധികൃതമായി ജോലി ചെയ്യിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

സൂര്യാഘാത സാധ്യത കണക്കിലെടുത്ത്‌ പകല്‍ 12 മുതല്‍ 3വരെ ജോലി ചെയ്യിപ്പിക്കുന്നത്‌ തൊഴില്‍ വകുപ്പ്‌ നിരോധിച്ചിരുന്നു. ഇത്‌ ലംഘിച്ച രണ്ടു സൈറ്റുകളിലെ ജോലി നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക