Image

നാട്ടുകാര്‍ പിരിച്ചു നല്‍കിയ പണമെല്ലാം തീര്‍ന്നു, ഇനി ആശ്രയം സിനിമയെന്ന് ജിഷയുടെ അമ്മ

Published on 22 March, 2019
നാട്ടുകാര്‍ പിരിച്ചു നല്‍കിയ പണമെല്ലാം തീര്‍ന്നു, ഇനി ആശ്രയം സിനിമയെന്ന് ജിഷയുടെ അമ്മ
കൊല്ലപ്പെട്ട നിയമ വിദ്യര്‍ഥിനിയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കുന്നു. നവാഗതനായ ബിലാല്‍ മെട്രിക്‌സ് സംവിധാനം ചെയ്യുന്ന 'എന്‍മഗജ ഇതാണ് ലൗ സ്റ്റോറി' എന്ന ചിത്രത്തിലാണ് രാജേശ്വരി വേഷമിടുന്നത്.തനിക്ക് ഇപ്പോള്‍ നിരവധി അസുഖങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാജേശ്വരി തന്നെ കാണാനെത്തിയ മാധ്യമങ്ങളോട് പറഞ്ഞു.ജിഷ വധക്കേസില്‍ ഇപ്പോഴും കേസിലുള്‍പ്പെട്ട നിരവധി പ്രതികള്‍ പുറത്ത് ഉണ്ട്. അവരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാണ് 'എന്‍മഗജ ഇതാണ് ലൗ സ്റ്റോറി' എന്ന സിനിമയില്‍ വേഷമിടുന്നത്. തനിക്ക് പലതും തുറന്ന് പറയാനുണ്ടെന്നും സിനിമ ഫുള്‍ സസ്പെന്‍സ് ആണെന്നുമാണ് ജിഷയുടെ അമ്മ വ്യക്തമാക്കിയത്.ജനങ്ങള്‍ പിരിച്ചു തന്ന പൈസ ബാങ്കില്‍ ഇട്ടിരിക്കുകയാണ് പലിശ പോലും കിട്ടാറില്ല. 25 ലക്ഷം രൂപ ചോര്‍ന്നു പോയെന്ന് പറയുന്നു. ഇതിനകത്ത് ഒരുപാട് അട്ടിമറികളും കള്ളത്തരങ്ങളും നടക്കുന്നുണ്ട്.തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയാണെങ്കില്‍ സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്നും രാജേശ്വരി പറയുന്നു.ഒരുപാട് ജനങ്ങള്‍ ഇവിടെ കഷ്ടപ്പെട്ട് ജീവിക്കുകയാണ്. വെള്ളപൊക്കത്തില് എല്ലാം നഷ്ടപ്പെട്ടവര്‍ ഉണ്ട്. എനിക്ക് വേണ്ടിയല്ല. പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് രാജേശ്വരി കൂട്ടിച്ചേര്‍ത്തു.
എന്‍മഗജ ഇതാണ് ലൗ സ്റ്റോറി' എന്ന സിനിമയുടെ നിര്‍മാതാവ് നിയാസ് പെരുമ്ബാവൂരാണ്. ഡിഒപി റ്റി എസ് ബാബു, ആര്‍ട്ട് സുനില്‍ വേങ്ങോല, സംഗീതം ജോണ്‍സണ്‍ പീറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധീര്‍ കുമാര്‍, പിആര്‍ഒ എ എസ് ദിനേശ്, മേക്കപ്പ് സുധാകരന്‍ പെരുമ്ബാവൂര്‍, കോ പ്രൊഡ്യൂസര്‍ ഷമീര്‍ വഞ്ചിനാട്, പ്രൊഡക്ഷന്‍ മാനേജര്‍ പ്രമീജ്, കോറിയോഗ്രാഫി റമീസ്, ഡീസൈന്‍ ഗോപാല്‍ മയൂരം എന്നിവരാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക