Image

യെദ്യൂരപ്പ 1800 കോടി രൂപ ബി.ജെ.പി നേതാക്കള്‍ക്ക്‌ നല്‍കി: ജഡ്‌ജിമാര്‍ക്ക്‌ നല്‍കിയത്‌ കോടികള്‍; ബി.ജെ.പിക്കെതിരെ വന്‍ ഹവാല ആരോപണം

Published on 22 March, 2019
യെദ്യൂരപ്പ  1800 കോടി രൂപ ബി.ജെ.പി നേതാക്കള്‍ക്ക്‌ നല്‍കി: ജഡ്‌ജിമാര്‍ക്ക്‌ നല്‍കിയത്‌ കോടികള്‍; ബി.ജെ.പിക്കെതിരെ വന്‍ ഹവാല ആരോപണം
ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ വന്‍ ഹവാല ആരോപണം. ബി.ജെ.പി നേതാക്കള്‍ ഹവാല ഇടപാടുനടത്തിയതായി കാരവന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ യെദ്യുരപ്പയുടെ ഡയറിയുടെ പകര്‍പ്പാണ്‌ കാരവന്‍ പുറത്തുവിട്ടിരിക്കുന്നത്‌. 1800 കോടിയോളം രൂപ വിവിധ ബി.ജെ.പി നേതാക്കള്‍ക്ക്‌ കൈമാറിയതായി ഡയറിയില്‍ രേഖപ്പടുത്തിയിട്ടുണ്ട്‌. മുഖ്യമന്ത്രിയാകാന്‍ വേണ്ടി വന്‍ തുക നല്‍കിയെന്നാണ്‌ ഡയറിയില്‍ പറഞ്ഞിരിക്കുന്നത്‌.

ആദായ നികുതി വകുപ്പിന്റെ പക്കലുള്ള ഡയറിയാണ്‌ പുറത്തുവിട്ടത്‌. നിതിന്‍ ഗഡ്‌ഗരിക്കും അരുണ്‍ ജെയ്‌റ്റ്‌ലിക്കും 150 കോടി രൂപ വീതം നല്‍കിയെന്നും ജഡ്‌ജിമാര്‍ക്ക്‌ 250 കോടി രൂപ നല്‍കിയതായും സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ എഴുതിയിട്ടുണ്ട്‌.

ഡയറിയിലെ എല്ലാ പേജുകളിലും യെദ്യൂരപ്പയുടെ ഒപ്പുണ്ട്‌. ഗഡ്‌ഗരിയുടെ മകന്റെ വിവാഹത്തിന്‌ 10 കോടി നല്‍കിയെന്നും രാജ്‌നാഥ്‌ സിങ്ങിന്‌ 100 കോടി നല്‍കിയെന്നും ഡയറിയില്‍ പറയുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‌ 1000 കോടി നല്‍കിയതായും ഡയറിയില്‍ വ്യക്തമകാ്‌കുന്നു.

2009 ജനുവരി 17, 18 തിയതികളുടെ ഡയറിയിലെ പേജുകളാണ്‌ പുറത്തുവിട്ടത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക