Image

നരേന്ദ്രമോദിയെ നായകനാക്കാന്‍ ജാവേദ് അക്തര്‍ എഴുതാത്ത കവിത ഉപയോഗിച്ച് പബ്ലിസിറ്റി സ്റ്റണ്ട്

കല Published on 23 March, 2019
നരേന്ദ്രമോദിയെ നായകനാക്കാന്‍ ജാവേദ് അക്തര്‍ എഴുതാത്ത കവിത ഉപയോഗിച്ച് പബ്ലിസിറ്റി സ്റ്റണ്ട്

നരേന്ദ്രമോദിക്ക് വീരനായക പരിവേഷം നല്‍കാന്‍ ഒരുക്കിയിരിക്കുന്ന പി.എം നരേന്ദ്രമോദി എന്ന ബയോപിക്കില്‍ തന്‍റെ പേര് അനാവശ്യമായി ഉപയോഗിച്ചു എന്നു കാട്ടി ബോളിവുഡിലെ പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. ചിത്രത്തിന്‍റെ ട്രെയിലറിലെ ടൈറ്റില്‍ കാര്‍ഡില്‍ ഗാനരചയിതാവായി ജാവേദ് അക്തറിന്‍റെ പേര് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ജാവേദ് അക്തര്‍ ഒരു തരത്തിലും ചിത്രത്തില്‍ സഹകരിച്ചിട്ടില്ല. ചിത്രത്തിനായി ഗാരചനയും നടത്തിയിട്ടില്ല. പിന്നീട് എങ്ങനെ പേര് ഉപയോഗിച്ചു എന്ന കാര്യത്തില്‍ അണിയറക്കാരും വ്യക്തമായ മറുപടി നല്‍കുന്നില്ല. 
മേരി കോം ഒരുക്കിയ ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിവേക് ഒബ്റോയിയാണ് നരേന്ദ്രമോദിയാകുന്നത്. 
നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതം പ്രമേയമാക്കിയാണ് ബയോപിക് ഒരുക്കുന്നതില്‍ പ്രസിദ്ധനായ ഒമങ് കുമാര്‍ ചിത്രം ഒരുക്കുന്നത്. ഏപ്രില്‍ 21നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. 
എന്നാല്‍ തന്‍റെപേര് ദുരുപയോഗം ചെയ്തതിനെതിരെ ജാവേദ് അക്തര്‍ പരസ്യമായി രംഗത്ത് വന്നു. സിനിമയുടെ ക്രെഡിറ്റില്‍ തന്‍റെ പേര് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി എന്നാണ് ജാവേദ് അക്തര്‍ പറഞ്ഞത്. മാത്രമല്ല ഇതിന് മാന്യമായ പരിഹാരം ഉണ്ടാവണമെന്നും ജാവേദ് അക്തര്‍ പറയുന്നു. എന്നാല്‍ ജാവേദ് അക്തറിനോട് പ്രതികരിക്കാന്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇതുവരെയും തയാറായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക