Image

രാഹുല്‍ വരുമോയെന്ന് അനിശ്ചിതത്വം; രാഹുല്‍ തീരുമാനമെടുക്കും മുമ്പ് വിവാദം സൃഷ്ടിച്ചെന്ന് പി.സി ചാക്കോ

കല Published on 24 March, 2019
രാഹുല്‍ വരുമോയെന്ന് അനിശ്ചിതത്വം; രാഹുല്‍ തീരുമാനമെടുക്കും മുമ്പ് വിവാദം സൃഷ്ടിച്ചെന്ന് പി.സി ചാക്കോ

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഉറപ്പിച്ചത് രാഹുലിന്‍റെ പൂര്‍ണ്ണ സമ്മതം ലഭിക്കാതെ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും മത്സരിക്കാന്‍ രാഹുല്‍ താത്പര്യം പ്രകടിപ്പിച്ചു എന്നത് മാത്രമാണ് കാര്യം. വയനാട്ടില്‍ മത്സരിക്കാന്‍ കെ.പി.സി.സിയും ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രാഹുല്‍ തീരുമാനമെടുത്തിരുന്നില്ല എന്നും രാഹുല്‍ തീരുമാനം പറയും മുമ്പ് ചാടിക്കയറി വിവാദമുണ്ടാക്കിയത് കേരളത്തിലെ നേതാക്കളാണെന്നും മുതിര്‍ന്ന നേതാവ് പി.സി ചാക്കോ പറഞ്ഞു. വയനാട് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കേരളത്തിലെ നേതാക്കളോട് പി.സി ചാക്കോ തന്‍റെ അനിഷ്ടം വ്യക്തമാക്കുകയും ചെയ്തു. തന്‍റെ അറിവില്‍ രാഹുല്‍ കേരളത്തിലേക്ക് വരുമെന്ന് പറഞ്ഞിട്ടില്ല എന്നാണ് പി.സി ചാക്കോ പറയുന്നത്. 
എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോഴും പറയുന്നത്. വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നത് സംബന്ധിച്ച് രാഹുല്‍ തീരുമാനം ഉടന്‍ അറിയിക്കും. ഞാറാഴ്ച തീരുമാനമുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക