Image

ചെര്‍പ്പുളശ്ശേരി പീഡനം: പ്രതി പ്രകാശനെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു

Published on 24 March, 2019
ചെര്‍പ്പുളശ്ശേരി പീഡനം: പ്രതി പ്രകാശനെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു


പാലക്കാട്‌: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ വച്ച്‌ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രകാശനെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി അപേക്ഷ നല്‍കും.
സംഭവസ്ഥലത്തെ കുറിച്ച്‌ വ്യക്തത ആവശ്യമാണെന്നും ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടാകുന്ന മുറയ്‌ക്ക്‌ പെണ്‍കുട്ടിയില്‍ നിന്ന്‌ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയണമെന്ന്‌ അന്വേഷണ സംഘം അറിയിച്ചു. പ്രകാശനെ ഒറ്റപ്പാലം സബ്‌ജയിലിലേക്ക്‌ മാറ്റി.

പ്രകാശന്‍റെ ഡിഎന്‍എ പരിശോധനക്കുളള സാംപിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച്‌ പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയില്‍, യുവതി പൊലീസിന്‌ നല്‍കിയ ആദ്യത്തെ മൊഴിയില്‍ വ്യക്തത വരുത്താനാണ്‌ ഇഞജഇ 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ്‌ തീരുമാനിച്ചത്‌.

മാര്‍ച്ച്‌ 16-ന്‌ ഉച്ചയ്‌ക്ക്‌ ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത്‌ ശ്രീഹരി വീട്ടില്‍ ഹരിപ്രസാദിന്‍റെ വീടിന്‌ പിന്നില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്‌.

ഉറുമ്‌ബരിച്ച നിലയിലായിരുന്നു കുഞ്ഞ്‌. നാട്ടുകാര്‍ കണ്ട്‌ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈന്‍ സ്ഥലത്തേക്ക്‌ പാഞ്ഞെത്തി. ചൈല്‍ഡ്‌ ലൈനാണ്‌ കുഞ്ഞിനെ പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നത്‌. പ്രസവിച്ച്‌ ഏതാണ്ട്‌ 24 മണിക്കൂര്‍ മാത്രമായിരുന്നു കുഞ്ഞിന്‌ പ്രായം. ഉപേക്ഷിച്ച നിലയിലായിരുന്നതിനാല്‍ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്‌. ചൈല്‍ഡ്‌ ലൈനാണ്‌ വിവരം പൊലീസിനെ അറിയിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക