Image

ന്യൂസിലന്‍ഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സി ബാവയുടെ ഭൗതിക ശരീരം 25 ന്‌ നാട്ടിലെത്തിക്കും

Published on 24 March, 2019
ന്യൂസിലന്‍ഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സി ബാവയുടെ ഭൗതിക ശരീരം 25 ന്‌ നാട്ടിലെത്തിക്കും

തിരുവനന്തപുരം: ന്യൂസിലന്‍ഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി ബാവയുടെ ഭൗതിക ശരീരം 25ന്‌ പുലര്‍ച്ചെ 3.05 ന്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. 24ന്‌ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ വിമാനത്താവളത്തില്‍ നിന്നും ദുബായ്‌ വഴി എമിറേറ്റ്‌സ്‌ വിമാനത്തിലാണ്‌ കൊച്ചിയിലെത്തുക.

നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ്‌ സേവനം മുഖേന ഭൗതിക ശരീരം കൊടുങ്ങല്ലൂരിലെ വീട്ടിലെത്തിക്കുന്നതിനുളള നടപടി സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്‌സ്‌ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക