ശ്രീനഗര്‍: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യ. അഖിനൂര്‍ സെക്ടറില്‍ പാക്കിസ്ഥാന്റെ സൈനിക പോസ്റ്റ് ഇന്ത്യ നടത്തിയ വെടിവയ്പില്‍ തകര്‍ന്നു.
തരിപ്പണമായ പാക് സൈനിക പോസ്റ്റിന്റെ വീഡിയോ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചത്
തലകീഴായി കെട്ടിയിരിക്കുന്ന പാക്കിസ്ഥാനി പതാകയും നാലു സെക്കന്‍ഡ് വീഡിയോയില്‍ കാണാം.