Image

ഒ.സി.ഐ സര്‍ട്ടിഫിക്കറ്റ് മാറ്റാത്തതിനാല്‍ ലണ്ടനിൽ യാതക്കാരെ എയര്‍ലൈന്‍സ് മടക്കി അയച്ചു

Published on 27 March, 2019
ഒ.സി.ഐ സര്‍ട്ടിഫിക്കറ്റ് മാറ്റാത്തതിനാല്‍ ലണ്ടനിൽ യാതക്കാരെ  എയര്‍ലൈന്‍സ് മടക്കി അയച്ചു
ഒ.സി.ഐ നിയമം കര്‍ശനമാക്കി, സര്‍ട്ടിഫിക്കറ്റ് നിലവിലുള്ള പാസ്‌പോര്‍ട്ടിലേക്ക് മാറ്റാത്തവരെ മടക്കി അയക്കുന്നു 

ലണ്ടന്‍ : 20 വയസിനു താഴെയും 50-നു മുകളിലും പ്രായമുള്ളവര്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) സര്‍ട്ടിഫിക്കറ്റ് നിലവിലുള്ള പാസ്പോര്‍ട്ടിലേക്ക് മാറ്റിയിട്ടില്ലെങ്കില്‍ യാത്ര ചെയ്യാനാവില്ല-കേരള കൗമുദിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലേക്ക് വിസ കൂടാതെ യാത്ര ചെയ്യാനുള്ള ഒ.സി.ഐ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നു.

പുതിയ പാസ്‌പോര്‍ട്ടിലേക്ക് ഒ.സി.ഐ സര്‍ട്ടിഫിക്കറ്റ് മാറ്റാത്തതിനാല്‍ ഇന്ന് എയര്‍പോര്‍ട്ടിലെത്തിയവരെ എമിരെറ്റസ് എയര്‍ലൈന്‍സ് മടക്കി അയച്ചു. ഒ.സി.ഐയും പഴയ പാസ്‌പോര്‍ട്ടും ഉണ്ടായിരുന്നിട്ടും മടക്കി അയക്കുകയായിരുന്നു.

'ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിപ്പനുസരിച്ച് പുതിയ പാസ്‌പോര്‍ട്ടിലേക്ക് ഒ.സി.ഐ മാറ്റാന്‍ സമയമുണ്ടായിരുന്നില്ല, അതുകൊണ്ടാണ് ഇതിനു മുന്‍പ് യാത്രയ്ക്കെത്തിയത് പോലെ വന്നത് ' എന്ന് യാത്രക്കാരന്‍ കേരളകൗമുദിയോടു പറഞ്ഞു. യാത്രക്കാര്‍ക്ക് സമയം അനുവദിക്കാതെ പരിഷ്‌ക്കാരങ്ങള്‍ വരുത്തുമ്പോള്‍ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വരുന്നത്. ഈ പ്രശ്‌നം ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മനസിലാക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.

പുതിയ നിര്‍ദേശം എന്തെന്നു റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമല്ല. ഒ.സി.ഐ. നിയമ പ്രകാരം 20 വയസു കഴിയുമ്പോഴും 50 കഴിയുമ്പോഴും ഒ.സി.ഐ. കാര്‍ഡ് പുതുക്കേണ്ടതുണ്ട്.ആളുകളുടെ മുഖവും മറ്റും മാറും എന്നതാണു ന്യായം. 50 വയസ് കഴിഞ്ഞ് ആണു ഒസി.ഐ. എടുക്കുന്നതെങ്കില്‍ പിന്നെ മാറ്റേണ്ടതില്ല. പുതുക്കുക എന്നാല്‍ ആദ്യം മുതല്‍ വീണ്ടും അപേക്ഷിക്കുക എന്നതാണു സ്ഥിതി. അതും പ്രവാസികളെ ഉപദ്രവിക്കാനുള്ള ഒരു ചട്ടമാണെന്നു ചൂണ്ടിക്കാട്ടിയിട്ടും മാറ്റം വന്നിട്ടില്ല.

ഒ.സി.ഐ. പുതുക്കാത്തതാണോ പ്രശ്‌നം ഇവിടെ എന്നു വ്യക്തമല്ല. അമേരിക്കയില്‍ ഈ പ്രശ്‌നം ഇതു വരെ നേരിട്ടതായും അറിവില്ല.

ഒ.സി.ഐ.ഇല്ലെങ്കില്‍ കൂടി വിസ ഓണ്‍ അറൈവല്‍ പ്രകാരം ഇന്ത്യയില്‍ ചെന്നു വിസ എടുക്കാം. അപ്പോള്‍ എയര്‍ലൈന്‍സ് തിരിച്ചു വിട്ടതിന്റെ കാരണവും വ്യക്തമല്ല.

Join WhatsApp News
Sudhir Panikkaveetil 2019-03-27 16:06:44
അമേരിക്കൻ പൗരത്വം എടുത്തിട്ടുള്ള 
ഓ.സി.ഐ. കാർഡുള്ളവർക്ക് ഇത് ബാധകമാണോ? 
ഈ പ്രശനം പണ്ടുണ്ടായിരുന്നത് വീണ്ടും 
തലപൊക്കുകയാണോ? ഇതും ഇലക്ഷൻ സ്റ്റണ്ടോ ??
FYI 2019-03-27 16:14:19
In case of issuance of new passport: For an applicant who is 20 years of age or younger, OCI documents must be re-issued each time a new passport is issued. For an applicant who is 50 years of age or older, OCI documents must be re-issued once after the issuance of a new passport. (If the OCI card is issued for the first time after the age of 50 years, then there is no need for re-issuance of OCI.) For an applicant who is 21 to 49 years of age, there is no need to re-issue OCI documents each time a new passport is issued. However, if the applicant desires, he/she can request that the OCI documents be re-issued so that the OCI documents reflect the correct passport number. In case there is a change in personal particulars In case of loss/damage of passport and/or OCI booklet For correcting personal particulars entered wrongly while submitting online applications e.g. name, father’s name, date of birth, etc. In case of change of address/occupation Please view the full requirements for OCI Re-issue for more information at the following link:http://mha1.nic.in/pdfs/GuidelinesOCI.pdfExternal website that opens in a new window
Sudhir Panikkaveetil 2019-03-27 17:43:16
Thank you Emalayalee for the clarifications.
josecheripuram 2019-03-28 19:45:19
There are some idiots who's job is to find some rotten rules to harass "PRAVASIS".If there a rule which was not followed .there will be an alternative rule.I re call the time When Indian Pass ports were not surrendered,What a troubles that created?If a rule creates problems,remove it.Rules are for smooth functioning,not to harass people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക