Image

ഉണ്ണികൃഷ്ണനിത് അഭിമാന നിമിഷം; ദുരന്തങ്ങളെ അതിജീവിക്കുവാനുള്ള നിര്‍മ്മാണ രീതിയുമായി ഫോമാ വില്ലേജ് പ്രോജക്ട്

അനില്‍ പെണ്ണുക്കര Published on 27 March, 2019
ഉണ്ണികൃഷ്ണനിത് അഭിമാന നിമിഷം; ദുരന്തങ്ങളെ അതിജീവിക്കുവാനുള്ള നിര്‍മ്മാണ രീതിയുമായി ഫോമാ വില്ലേജ് പ്രോജക്ട്
ഇനിയൊരു പ്രളയം കൂടി താങ്ങുവാനുള്ള കരുത്ത് കടപ്രയിലെയോ നിരണത്തെയോ നിവാസികള്‍ക്കില്ല. കാരണം ഒരു പ്രളയത്തെ അവര്‍ എങ്ങനെ അതിജീവിച്ചുവെന്നും അതിനെ എങ്ങനെ തരണം ചെയ്തുവെന്നും അവര്‍ക്കു മാത്രമേ അറിയു. എന്നാല്‍ ഇനിയൊരു ദുരന്തമുണ്ടായാല്‍ അതിനെ അതിജീവിക്കുവാനുള്ള മുന്‍കരുതലുകളുമായി അവര്‍ക്ക് വീടുകളൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണവര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൃത്യമായും അടുക്കും ചിട്ടയോടും കൂടി കേരളത്തില്‍ നടത്തി പ്രശസ്തി നേടിയ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമ പ്രളയത്തിലകപ്പെട്ടവര്‍ക്ക് കേരളത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണം തികച്ചും ശാസ്ത്രീയമായും പ്രളയത്തെയും കൊടുംകാറ്റിനേയും അതിജീവിക്കത്തക്ക തരത്തിലുള്ളതാണെന്ന് ഫോമാ വില്ലേജ് തിരുവല്ല പ്രോജക്ട് ചെയര്‍മാന്‍ ടി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

'ഇനിയും ഒരു ദുരന്തത്തെ നേരിടുവാനുള്ള ശക്തി കേരളജനതയ്ക്കില്ല. അതില്‍ പെട്ടു പോയവരും അല്ലാത്തവരും പ്രളയ സമയത്ത് അനുഭവിച്ച പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നമുക്കറിയാവുന്നതാണ്. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വിദേശ രാജ്യങ്ങളിലെന്ന പോലെ വീടുകളുടെ നിര്‍മ്മാണത്തില്‍ വേണ്ട ശ്രദ്ധ കേരളീയര്‍ വച്ചു പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ അതിനൊരു മാറ്റം വരുത്താനുള്ള ശ്രമവും ശാസ്ത്രീയമായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക എന്ന ഉദ്ദേശവും ഫോമാ വില്ലേജ് പ്രോജക്ടിനുണ്ട്' ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

7 ലക്ഷം രൂപ ചിലവു വരുന്ന വീടുകളുടെ നിര്‍മാണത്തിനായി ഫോമാ നല്‍കുന്ന അഞ്ചര ലക്ഷം രൂപ കഴിച്ചുള്ള തുക നല്‍കുന്നതും , വീടുകളുടെ നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുത്ത് നടത്തുന്നതും കോഴിക്കോട്ടുള്ള 'തണല്‍' ചാരിറ്റിയാണ്. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയാണ് വീടുകള്‍ നല്‍കുന്നത്. ഏതാണ്ട് നാല്‍പ്പതോളം വീടുകളുടെ താക്കോല്‍ദാനം ഫോമാ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച് നിര്‍വ്വഹിക്കുവാന്‍ ദ്രുതഗതിയിലാണ് വീടുകളുടെ നിര്‍മ്മാണം നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ തുടങ്ങിവച്ച ഒരു ആശയത്തിലേക്ക് നോയല്‍ മാത്യു സ്ഥലവും പൗലോസ് കുയിലാടന്‍ വീടും വാഗ്ദാനം ചെയ്യുന്നതില്‍ നിന്നുമാണ് ഫോമാ വില്ലേജ് എന്ന വലിയ ജീവ കാരുണ്യ പ്രവര്‍ത്തനത്തിലേക്ക് ഞങ്ങള്‍ കടന്നു ചെല്ലുന്നത്. ഏതൊരു പ്രവൃത്തിയുമാകട്ടെ അത് കൃത്യമായി അര്‍ഹിക്കുന്ന ജനങ്ങളിലേക്ക് എത്തുന്നു എങ്കില്‍ അമേരിക്കന്‍ മലയാളികള്‍ ഒപ്പം നില്‍ക്കും .അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഫോമാ വില്ലേജ് പ്രോജക്ട് .
അനിയന്‍ ജോര്‍ജ് ഫണ്ട് റെയ്‌സിംഗ് ' ചെയര്‍മാനായും ജോസഫ് ഔസോ കോ-ഓര്‍ഡി നേറ്ററായും സാമ്പത്തിക സുരക്ഷ ഒരുക്കുമ്പോള്‍ ജോണ്‍ ടൈറ്റസ്, നോയല്‍ മാത്യു, ബിജു തോണിക്കടവില്‍ തുടങ്ങിയവരുടെ ഔദ്യോഗിക പിന്തുണയും, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, RCC പ്രോജക്ടിന്റെ നെടുംതൂണും സെക്രട്ടറിയുമായ ജോസ് ഏബ്രഹാം, ട്രഷറാര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, കോണ്‍ഫറന്‍സ് കാളുകള്‍ അംഗ സംഘടനകളുമായി നിരന്തരം നടത്തി പ്രോജക്ടിന് ഊര്‍ജം പകര്‍ന്ന ജോ. സെക്രട്ടറി സജു ജോസഫ് ,ജോ. ട്രഷറാറും പ്രളയ സമയത്ത് ഏറ്റവും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം ,ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ തുടങ്ങി ഫോമയുടെ എല്ലാ നേതാക്കന്‍ മാരുടെയും ജനറല്‍ ബോഡിയുടേയും പിന്തുണയും കൂടി ആകുമ്പോള്‍ ഈ കാരുണ്യ ഭവനങ്ങള്‍ ഒരു ലോക മാതൃകയായി വളര്‍ന്നു വരും എന്ന കാര്യത്തില്‍ സംശയമില്ല.
ഫോമാ വില്ലേജ് പ്രോജക്ടിന് പിന്നില്‍ സാമ്പത്തിക സഹായം നല്‍കുന്നത് പ്രധാനമായും ഫോമാ അംഗ സംഘടനകളും, ചില വ്യക്തികളുമാണ്. അംഗ സംഘടനകളുടെ പിന്തുണയാണ് ഫോമയുടെ കരുത്ത്. മറ്റൊരു സംഘടനയ്ക്കും നല്‍കാത്ത പിന്തുണയാണ് അംഗ സംഘടനകള്‍ ഫോമയ്ക്ക് നല്‍കുന്നത്. ഇവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ഫോമാ വില്ലേജ് പൂര്‍ത്തിയാകുമ്പോള്‍ ഓരോ വീടിനും വേണ്ട അനുബന്ധ സാമഗ്രികള്‍ ഒരുക്കുവാന്‍ നിരവധി വ്യക്തികളും കുടുംബങ്ങളും മുന്നോട്ട് വന്നു കഴിഞ്ഞു. നാട്ടിലെത്തുന്ന ഫോമാ കുടുംബാംഗങ്ങള്‍ ഫോമാ വില്ലേജ് പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും ചെയ്യുന്നത് ശ്രദ്ധേയമാണ്. പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ഊര്‍ജ്വസ്വലതയോടെ മുന്നോട്ട് പോകുന്നതിന് ഇതുമൂലം സാധിക്കുന്നു. തോമസ് ടി ഉമ്മന്‍, തോമസ് ജോസ് , ബിജു തോണിക്കടവന്‍ , സക്കറിയ കരുവേലില്‍ , ഡോ. ജേക്കബ് തോമസ് , ഗോപിനാഥ കുറുപ്പ് , പീറ്റര്‍ കുളങ്ങര , സാം ആന്റോ , ബിജു ജോസഫ് , അനില്‍ നായര്‍ തുടങ്ങിയ ഫോമാ നേതാക്കള്‍ പല സമയങ്ങളിലായി സ്ഥലം സന്ദര്‍ശിച്ചിരുന്നു.
തുടങ്ങിയ കാലം മുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഫോമ കാണിക്കുന്ന താല്പര്യം, അവ നടപ്പിലാക്കുന്നതിനുള്ള ഫോളോ അപ് ഒക്കെ കേരള ജനതയുടെ പ്രശംസ പിടിച്ചു പറ്റുന്നു.തിരുവല്ലയില്‍ നാല്‍പ്പതോളം കാരുണ്യ ഭവനങ്ങള്‍ ഫോമാ വില്ലേജില്‍ ഉയരുമ്പോള്‍ തിരുവല്ല പ്രോജക്ട് ചെയര്‍മാന്‍ എന്ന നിലയില്‍ ഉണ്ണികൃഷ്ണന് ഏറെ സന്തോഷമാകും, കാരണം സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി ഫോമ വില്ലേജിനായി ലഭിക്കുവാനും, ഭരണാധികാരികളുടെയും, നാട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കാനും പ്രധാനമായി മുന്നിട്ടിറങ്ങിയത് ഉണ്ണികൃഷ്ണനാണ്.
ഉണ്ണികൃഷ്ണനിത് അഭിമാന നിമിഷം; ദുരന്തങ്ങളെ അതിജീവിക്കുവാനുള്ള നിര്‍മ്മാണ രീതിയുമായി ഫോമാ വില്ലേജ് പ്രോജക്ട് ഉണ്ണികൃഷ്ണനിത് അഭിമാന നിമിഷം; ദുരന്തങ്ങളെ അതിജീവിക്കുവാനുള്ള നിര്‍മ്മാണ രീതിയുമായി ഫോമാ വില്ലേജ് പ്രോജക്ട് ഉണ്ണികൃഷ്ണനിത് അഭിമാന നിമിഷം; ദുരന്തങ്ങളെ അതിജീവിക്കുവാനുള്ള നിര്‍മ്മാണ രീതിയുമായി ഫോമാ വില്ലേജ് പ്രോജക്ട് ഉണ്ണികൃഷ്ണനിത് അഭിമാന നിമിഷം; ദുരന്തങ്ങളെ അതിജീവിക്കുവാനുള്ള നിര്‍മ്മാണ രീതിയുമായി ഫോമാ വില്ലേജ് പ്രോജക്ട് ഉണ്ണികൃഷ്ണനിത് അഭിമാന നിമിഷം; ദുരന്തങ്ങളെ അതിജീവിക്കുവാനുള്ള നിര്‍മ്മാണ രീതിയുമായി ഫോമാ വില്ലേജ് പ്രോജക്ട് ഉണ്ണികൃഷ്ണനിത് അഭിമാന നിമിഷം; ദുരന്തങ്ങളെ അതിജീവിക്കുവാനുള്ള നിര്‍മ്മാണ രീതിയുമായി ഫോമാ വില്ലേജ് പ്രോജക്ട് ഉണ്ണികൃഷ്ണനിത് അഭിമാന നിമിഷം; ദുരന്തങ്ങളെ അതിജീവിക്കുവാനുള്ള നിര്‍മ്മാണ രീതിയുമായി ഫോമാ വില്ലേജ് പ്രോജക്ട് ഉണ്ണികൃഷ്ണനിത് അഭിമാന നിമിഷം; ദുരന്തങ്ങളെ അതിജീവിക്കുവാനുള്ള നിര്‍മ്മാണ രീതിയുമായി ഫോമാ വില്ലേജ് പ്രോജക്ട് ഉണ്ണികൃഷ്ണനിത് അഭിമാന നിമിഷം; ദുരന്തങ്ങളെ അതിജീവിക്കുവാനുള്ള നിര്‍മ്മാണ രീതിയുമായി ഫോമാ വില്ലേജ് പ്രോജക്ട്
Join WhatsApp News
FOMAA Welllwisher 2019-03-28 10:55:30
come on Unni.Know that this project you the main guy behind the scene .But when you give a press report be fair .End of the day its all about team work 
ഫോമാ അംഗം 2019-03-28 14:45:26
ഫോമാ ന്യൂസിനെക്കാൾ ഭേദമാണ് ഈ വാർത്ത.  

FOMAA Welllwisher 2019-03-28 15:55:35
Agreed ഫോമാ അംഗം This news as written by emalayee special reporter അനില്‍ പെണ്ണുക്കര.He is real reporter and he knows what he doing .I really liked to read his writing
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക